മൾട്ടിപ്പിൾ സിസ്റ്റം അട്രോഫി
രക്തസമ്മർദ്ദം, ശ്വസനം, മൂത്രസഞ്ചി പ്രവർത്തനം, ശരീര തുലനം എന്നിവയുൾപ്പെടെ മനുഷ്യ ശരീരത്തിന്റെ അനിയന്ത്രിതമായ (സ്വയംഭരണ) പ്രവർത്തനങ്ങളെ ബാധിക്കുന്ന അപൂർവവമായ നാഡീരോഗമാണ് മൾട്ടിപ്പിൾ സിസ്റ്റം അട്രോഫി അഥവാ എം.എസ്.എ ( MSA ) . ഒരു കാലത്ത് ഷൈ ഡ്രാഗൺ സിൻഡ്രോം , ഒലിവപൊന്റോ സെറിബെല്ലർ അട്രോഫി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ രോഗം പാർക്കിൻസൺസ് രോഗത്തിന്റെ സമാനമായ ലക്ഷണങ്ങൾ പങ്കിടുന്നു.
മൾട്ടിപ്പിൾ സിസ്റ്റം അട്രോഫി | |
---|---|
രോഗകാരണമായ ആൽഫാ സിന്യൂക്ലിൻ എന്ന പ്രോട്ടീൻ മസ്തിഷ്ക കോശങ്ങളിൽ (മൈക്രോസ്കോപ്പ് ദൃശ്യം) | |
സ്പെഷ്യാലിറ്റി | ന്യൂറോളജി |
മന്ദഗതിയിലുള്ള ചലനം , പേശികൾ ചലിപ്പിക്കാനുള്ള ബുദ്ദിമുട്ട് , ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം നിയന്ത്രിക്കാനുള്ള മരുന്നുകളും ജീവിത ശൈലിയിൽ കൊണ്ട് വരുന്ന മാറ്റങ്ങളും ചികിത്സയിൽ ഉൾപ്പെടുന്നു എന്നാൽ ഈ രോഗം മാറുകയില്ല കാലക്രമേണ ഈ അവസ്ഥ കൂടുകയും രോഗിയെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. സാധാരണയായി 50-60 വയസ്സോടെയാണ് രോഗലക്ഷണങ്ങൾ പൂർണ്ണതയിൽ എത്തുന്നത്.
പ്രധാനമായും മൾട്ടിപ്പിൾ സിസ്റ്റം അട്രോഫിയെ രണ്ടായി തരം തിരിക്കാം
1.പാർക്കിൺസോണിയൻ 2. സെറിബെല്ലർ
* പാർക്കിൺസോണിയൻ തരം
സാധാരണയായി മൾട്ടിപ്പിൾ സിസ്റ്റം അട്രോഫിയിൽ പ്രധാനമായും കാണുന്ന ഈ തരം പാർക്കിൻസൺസ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ പങ്കിടുന്നു.
കൈകാലുകൾ വളയ്ക്കുന്നതിനും ചലിപ്പിക്കുന്നതിനുമുള്ള ബുദ്ദിമുട്ട് , ബാലസ് നഷ്ടപ്പെടൽ മന്ദഗതിയിലുള്ള ചലനം.
* സെറിബെല്ലർ തരം
പ്രധാനമായും മന്ദഗതിയിലുള്ള ചലനം, ശരീരത്തിന്റെ ബാലൻസ് പ്രശ്നങ്ങൾ സംസാരിക്കുമ്പോൾ വ്യക്തതയില്ലാത്തതും കുറഞതുമായ ശബ്ദം , മങ്ങിയതോ അല്ലങ്കിൽ ഇരട്ട കാഴ്ച്ചകൾ കാണൽ , ഒരു വസ്തുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ദിമുട്ട് , ഉറക്കക്കുറവ്
- രണ്ടിന്റേയും പൊതുവായ ലക്ഷണങ്ങൾ
നിങ്ങൾ നിൽക്കുമ്പോഴോ കിടക്കുമ്പോഴോ ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെടുന്നു
മലമൂത്ര വിസർജന നിയന്ത്രണം നഷ്ടപ്പെടൽ
ശരീരത്തിന്റെ താപനില കുറയുന്നതിന്റെ ഫലമായി കൈകൾ തണുക്കുന്നു.
തുടരെയുള്ള സ്വപ്നങ്ങൾ കാരണം പ്രഷുബ്ധമായ ഉറക്കം
അഭിനയം ( ഭാവത്തിലുള്ള വിത്യാസം )
ശരിരത്തിന്റെ ഒരു വശത്തേക്കുള്ള വളവ്
ശോദനകുറവ്
രാവിലെ എഴുന്നേൽക്കുന്ന സമയങ്ങളിൽ ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നതായി തോന്നൽ
ഉറക്കകുറവ്
ഓർമ്മകുറവ്
ഉദ്ദാരണം നേടാൻ സാധിക്കായ്മ (ലൈംഗിക പ്രശ്നങ്ങൾ)
ആഹാരം വിഴുങ്ങാൻ ബുദിമുട്ട്
വികാരങ്ങൾ പിടിച്ചു നിർത്താൻ സാധിക്കായ്മ
കൈകളിൽ നിറവിത്യാസം സംഭവിക്കൽ
വിയർപ്പ് കുറയൽ .
രോഗകാരണം
തിരുത്തുകമൾട്ടിപ്പിൾ സിസ്റ്റം അട്രോഫിക്ക് അറിയപ്പെടുന്ന പ്രധാന കാരണങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. ചില പഠനങ്ങൾ രോഗകാരിയായ ഏതെങ്കിലും വിഷവസ്തുവിന്റെ സാനിധ്യം ഡി.എൻ.എ യിൽ ഉണ്ടാവാം എന്ന് പറയുന്നു എന്നാൽ ഈ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ ഒന്നുമില്ല.
ചില പഠനങ്ങൾ അനുസരിച്ച് alpha cynuclean എന്ന പ്രോട്ടിൻ മസ്തിഷ്ക കോശങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട് ചില ശാസ്ത്രഞന്മാർ അതാണ് ഈ രോഗത്തിന്റെ കാരണം എന്ന് അവകാശപ്പെടുന്നു. ഇതിനെ പിന്തുണയ്ക്കുന്ന വാദങ്ങൾ ആണ് കൂടുതലും. എം.എസ്.എ രോഗിയായ ഒരാളുടെ മസ്തിഷ്ക കോശങ്ങൾ മൈക്രോസ്കോപ്പിലൂടെ വീക്ഷിച്ചാൽ നശിച്ച ന്യൂറോണുകൾ കാണാൻ സാധിക്കും .
സാധാരണയായി എം.എസ്.എ രോഗികൾ ഏഴോ പത്തോ വർഷം വരെ ജീവിക്കുന്നു എന്നാൽ ചിലർ 13 വർഷം വരെ ജീവിക്കുന്നു മരണകാരണം കൂടുതലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണമാണ്. എം.എസ്.എ രോഗികളുടെ അതിജീവന നിരക്കിൽ വലിയ വിത്യാസങ്ങൾ വന്നിട്ടുണ്ട്.
കൂടുതൽ അറിവുകൾ
തിരുത്തുകഅവലംബം
തിരുത്തുകhttps://www.mayoclinic.org/diseases-conditions/multiple-system-atrophy/symptoms-causes/syc-20356153