മാൽവ എക്സ്പ്രസ്സ്‌

(മൽവ എക്സ്പ്രസ്സ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യ പ്രദേശിലെ ഏറ്റവും വലിയ നഗരവും വാണിജ്യ ഹബും ആയ ഇൻഡോറിലെ ഇൻഡോർ ജംങ്‌ഷൻ ബിജി റെയിൽവേ സ്റ്റേഷൻ മുതൽ ജമ്മു കാശ്മീരിലെ ജമ്മു താവി വരെ ദിവസേന സേവനം നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ ട്രെയിനാണ് മൽവ എക്സ്പ്രസ്സ്‌.

ചരിത്രം തിരുത്തുക

ആദ്യം ഈ ട്രെയിൻ സേവനം തുടങ്ങിയത് ഇൻഡോർ മുതൽ ന്യൂഡൽഹി വരെ ആയിരുന്നു, പിന്നീട് ഇത് ജമ്മു താവി വരെ നീട്ടി. നയതന്ത്രപരമായ കാര്യങ്ങൾക്കായി പാകിസ്താനിൽ എത്തിയ ആദ്യ ഇന്ത്യൻ ട്രെയിൻ മൽവ എക്സ്പ്രസ്സ്‌ ആണു. ഒക്ടോബർ 22, 1985ൽ ഇൻഡോർ-ലാഹോർ സ്പെഷ്യൽ ട്രെയിൻ ആയി ലാഹോർ വരെ ഈ ട്രെയിൻ യാത്ര ചെയ്തു, എന്നാൽ വിവാദങ്ങൾ കാരണം 55 ദിവസങ്ങൾക്കുശേഷം സേവനം പിൻവലിച്ചു. ആ സമയത്ത്, ട്രെയിൻ ആഴ്ച്ചയിൽ ഒരിക്കൽ സേവനം നടത്തി, ഇരു ദിശകളിലും വെള്ളിയാഴ്ച യാത്ര ആരംഭിച്ചു. ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ അഞ്ചാമത്തെയും മധ്യ പ്രദേശിലെ നാലാമത്തേയും ട്രെയിൻ ആണു മാൽവ എക്സ്പ്രസ്സ്‌. ഭോപാൽ എക്സ്പ്രസ്സ്‌, റിവാഞ്ചൽ എക്സ്പ്രസ്സ്‌, അഹില്യനഗരി എക്സ്പ്രസ്സ്‌ എന്നിവയാണ് മറ്റു ട്രെയിനുകൾ.

സമയക്രമപട്ടിക തിരുത്തുക

ഇൻഡോർ ജംങ്‌ഷൻ ബിജി റെയിൽവേ സ്റ്റേഷനിൽനിന്നും ജമ്മു താവിയിലേക്കു സേവനം നടത്തുന്ന ട്രെയിനിൻറെ നമ്പർ 12919 ആണ്, ജമ്മു താവി റെയിൽവേ സ്റ്റേഷനിൽനിന്നും ഇൻഡോർ ജംങ്‌ഷൻ ബിജി റെയിൽവേ സ്റ്റേഷനിലേക്കു സേവനം നടത്തുന്ന ട്രെയിനിൻറെ നമ്പർ 12920 ആണ്. ഇൻഡോർ നഗരം മധ്യ പ്രദേശിലെ മൽവ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്, ഇതിനാലാണ് മൽവ എക്സ്പ്രസ്സ്‌ എന്ന പേര് വന്നത്.

12920 നമ്പർ ട്രെയിൻ ജമ്മു താവിയിൽനിന്നും ദിവസവും 09:00 ഇന്ത്യൻ സമയത്ത് പുറപ്പെട്ടു 27 മണിക്കൂർ 50 മിനിറ്റുകൾക്കു ശേഷം അടുത്ത ദിവസം 12:50 ഇന്ത്യൻ സമയത്ത് ഇൻഡോറിൽ എത്തിച്ചേരുന്നു. ഇതിൽ 3 മണിക്കൂർ 1 മിനുട്ട് ഇടയിലുള്ള സ്റ്റേഷനുകളിൽ നിർത്തിയിടുന്ന സമയമാണ്. 1540 കിലോമീറ്റർ യാത്ര ചെയ്യുന്ന ഈ ട്രെയിനിൻറെ ശരാശരി വേഗത മണിക്കൂറിൽ 55.3 കിലോമീറ്റർ ആണ്, സ്റ്റോപ്പുകൾ ഒഴിവാക്കിയാൽ മണിക്കൂറിൽ 62.1 കിലോമീറ്റർ. തിരിച്ചുള്ള 12919 നമ്പർ ട്രെയിൻ ഇൻഡോർ ജംങ്‌ഷനിൽനിന്നും ദിവസവും 12:25 ഇന്ത്യൻ സമയത്ത് പുറപ്പെട്ടു 27 മണിക്കൂർ 40 മിനിറ്റുകൾക്കു ശേഷം അടുത്ത ദിവസം 16:05 ഇന്ത്യൻ സമയത്ത് ജമ്മു താവിയിൽ എത്തിച്ചേരുന്നു. ഇതിൽ 2 മണിക്കൂർ 56 മിനിറ്റ് ഇടയിലുള്ള സ്റ്റേഷനുകളിൽ നിർത്തിയിടുന്ന സമയമാണ്.[1]

ട്രെയിൻ നമ്പർ 12919-നു ഇൻഡോർ ജംങ്‌ഷൻ (ഐഎൻഡിബി) കഴിഞ്ഞാൽ ദേവസ് (ഡിഡബിൾ.യുഎക്സ്), ഉജ്ജൈൻ ജംങ്‌ഷൻ (യുജെഎൻ), മക്സി (എംകെസി), ബെർച്ച (ബിസിഎച്), അകോഡിയ (എകെഡി), ശുജൽപുർ (എസ്ജെപി), കലപിപൽ (കെപിപി), സെഹോർ (എസ്ഇഎച്), ബൈരഗർ (ബിഐഎച്), ഭോപാൽ ജംങ്‌ഷൻ (ബിപിഎൽ), വിദിഷ (ബിഎച്എസ്), ഗന്ജ് ബസോദ (ബിഎക്യു), ബിന ജംങ്‌ഷൻ (ബിഐഎൻഎ), ലളിത്പുർ (എൽഎആർ), ബാബിന (ബിഎബി), ഝാൻസി ജംങ്‌ഷൻ (ജെഎച്എസ്), ദാടിയ (ഡിഎഎ), ദാബ്ര (ഡിബിഎ), ഗ്വാളിയോർ (ജിഡബിൾ.യുഎൽ), മോരേന (എംആർഎ), ധൌല്പുർ (ഡിഎച്ഒ), ആഗ്ര കാന്റ്റ് (എജിസി), രാജാ കി മണ്ടി (ആർകെഎം), മധുര ജംങ്‌ഷൻ (എംടിജെ), കോശി കാലൻ (കെഎസ്.വി), പൽവാൽ (പിഡബിൾ.യുഎൽ), ബല്ലബ്ഗർ (ബിവിഎച്), ഫരീദാബാദ് (എഫ്ടിബി), നിസാമുദ്ദീൻ (എൻസെഡ്എം), ന്യൂഡൽഹി (എൻഡിഎൽഎസ്), സോനിപറ്റ് (എസ്എൻപി), പാനിപറ്റ് ജംങ്‌ഷൻ (പിഎൻപി), കർണാൽ (കെയുഎൻ), കുരുക്ഷേത്ര ജംങ്‌ഷൻ (കെകെഡിഇ), അംബാല കാന്റ്റ് ജംങ്‌ഷൻ (യുഎംബി), സിർഹിന്ദ് ജംങ്‌ഷൻ (എസ്ഐആർ), ഖന്ന (കെഎൻഎൻ), ലുധിയാന ജംങ്‌ഷൻ (എൽഡിഎച്), ജലന്ദർ കാന്റ്റ് (ജെആർസി), ദാസുയ (ഡിസെഡ്എ), മുകേരിയൻ (എംഇഎക്സ്), പാതങ്കോറ്റ് കാന്റ്റ് (പിടികെസി), കത്തുഅ (കെടിഎച്.യു), ജമ്മു താവി (ജെഎടി) എന്നിവയാണ് സ്റ്റോപ്പുകൾ.[2]

ട്രെയിൻ നമ്പർ 12920-നു ജമ്മു താവി (ജെഎടി), കത്തുഅ (കെടിഎച്.യു), പാതങ്കോറ്റ് കാന്റ്റ് (പിടികെസി), മുകേരിയൻ (എംഇഎക്സ്), ദാസുയ (ഡിസെഡ്എ), ജലന്ദർ കാന്റ്റ് (ജെആർസി), ലുധിയാന ജംങ്‌ഷൻ (എൽഡിഎച്), ഖന്ന (കെഎൻഎൻ), സിർഹിന്ദ് ജംങ്‌ഷൻ (എസ്ഐആർ), അംബാല കാന്റ്റ് ജംങ്‌ഷൻ (യുഎംബി), കുരുക്ഷേത്ര ജംങ്‌ഷൻ (കെകെഡിഇ), കർണാൽ (കെയുഎൻ), പാനിപറ്റ് ജംങ്‌ഷൻ (പിഎൻപി), സോനിപറ്റ് (എസ്എൻപി), സബ്സി മണ്ടി (എസ്.സെഡ്എം), ന്യൂഡൽഹി (എൻഡിഎൽഎസ്), ഫരീദാബാദ് (എഫ്ടിബി), ബല്ലബ്ഗർ (ബിവിഎച്), പൽവാൽ (പിഡബിൾ.യുഎൽ), കോശി കാലൻ (കെഎസ്.വി), മധുര ജംങ്‌ഷൻ (എംടിജെ), രാജാ കി മണ്ടി (ആർകെഎം), ആഗ്ര കാന്റ്റ് (എജിസി), ധൌല്പുർ (ഡിഎച്ഒ), മോരേന (എംആർഎ), ഗ്വാളിയോർ (ജിഡബിൾ.യുഎൽ), ദാബ്ര (ഡിബിഎ), ദാടിയ (ഡിഎഎ), ഝാൻസി ജംങ്‌ഷൻ (ജെഎച്എസ്), ബാബിന (ബിഎബി), ലളിത്പുർ (എൽഎആർ), ബിന ജംങ്‌ഷൻ (ബിഐഎൻഎ), ബിന ജംങ്‌ഷൻ (ബിഐഎൻഎ), ഗന്ജ് ബസോദ (ബിഎക്യു), വിദിഷ (ബിഎച്എസ്), ഭോപാൽ ജംങ്‌ഷൻ (ബിപിഎൽ), ബൈരഗർ (ബിഐഎച്), സെഹോർ (എസ്ഇഎച്), കലപിപൽ (കെപിപി), ശുജൽപുർ (എസ്ജെപി), അകോഡിയ (എകെഡി), ബെർച്ച (ബിസിഎച്), മക്സി (എംകെസി), ഉജ്ജൈൻ ജംങ്‌ഷൻ (യുജെഎൻ), മക്സി (എംകെസി), ദേവസ് (ഡിഡബിൾ.യുഎക്സ്), ഇൻഡോർ ജംങ്‌ഷൻ (ഐഎൻഡിബി) എന്നിവയാണ് സ്റ്റോപ്പുകൾ.[3]

അവലംബം തിരുത്തുക

  1. "Trains of India". Indian Railways. indiarailinfo.com. Retrieved 2015-08-17.
  2. "Malwa Express Train 12919 Route". cleartrip.com. Archived from the original on 2014-05-27. Retrieved 2015-08-17.
  3. "Malwa Express 12920". erail.in. Retrieved 2015-08-17.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാൽവ_എക്സ്പ്രസ്സ്‌&oldid=3788955" എന്ന താളിൽനിന്ന് ശേഖരിച്ചത്