മൻ മോഹൻ ജാ
2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മൈഥിലി ചെറുകഥാകൃത്താണ്മൻ മോഹൻ ജാ. ഖിസ്സ(ചെറുകഥ) എന്ന ചെറുകഥാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]
മൻ മോഹൻ ജാ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മൈഥിലി സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | ഖിസ്സ(ചെറുകഥ) |
ജീവിതരേഖ
തിരുത്തുകവൈശാലി ജില്ലയിലെ ബാജിത്പൂർ സ്വദേശിയാണ്. ധർഭാംഗ സി.എം. കോളേജിലെ മനഃശാസ്ത്ര വിഭാഗം അധ്യാപകനായി ജോലി ചെയ്യുന്നു. ഘർ ഗുറൈത്ത് കൽ കോനോ ഏക് ത ഗം എന്നിങ്ങനെ രണ്ട് കൃതികൾ കൂടി രചിച്ചിട്ടുണ്ട്. പ്രശസ്ത മൈഥിലി സാഹിത്യകാരൻ ഡോ. ഹരി മോഹൻ ഝായുടെ മകനാണ്. മൈഥിലി സാഹിത്യകാരൻ ഡോ. രാജ് മോഹൻ ഝാ സഹോദരനാണ്. [2]
കൃതികൾ
തിരുത്തുക- ഖിസ്സ (ചെറുകഥ)
- ഘർ ഗുറൈത്ത് കൽ
- കോനോ ഏക് ത ഗം
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.
- ↑ "mithilaconnect.com/". 24 December 2015. Archived from the original on 2017-04-29.