ഇന്ത്യയിലെ ഒരു ഇസ്‌ലാമികപണ്ഡിതനായിരുന്നു മുഹമ്മദ് മൻസൂർ നുഅ്മാനി(15 ഡിസംബർ 1905 - 4 മെയ് 1997)[1][2]. മആരിഫ് അൽ ഹദീഥ്, ഇസ്‌ലാം ക്യാ ഹെ തുടങ്ങിയ നിരവധി പുസ്തകങ്ങൾ നുഅ്മാനി എഴുതിയിട്ടുണ്ട്.

Muhammad Manzoor Nomani
മതംIslam
Personal
ദേശീയതIndian
ജനനംc.
Sambhal, United Provinces, British India (in present-day Uttar Pradesh, India)
മരണം4 മേയ് 1997(1997-05-04) (പ്രായം 91)
Lucknow, Uttar Pradesh, India

1927 ൽ ദാറുൽ ഉലൂം ദിയോബന്ദിൽ നിന്ന് ബിരുദം നേടിയ മൻസൂർ അവിടെത്തന്നെ അൻവർ ഷാ കശ്മീരിയുടെ കീഴിൽ ഹദീസ് പഠിച്ചു. ദാറുൽ ഉലൂം നദ്വത്തുൽ ഉലമയിൽ നാല് വർഷം ഷെയ്ഖ് അൽ ഹദീസ് പദവി വഹിച്ച അദ്ദേഹം അബുൽ ഹസൻ അലി നദ്വിയുടെ അടുത്ത അനുയായിയായിരുന്നു. 1941 ൽ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകാംഗമായ അദ്ദേഹം സംഘടനയുടെ ഡെപ്യൂട്ടി അമീറായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാലും 1942 ൽ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അദ്ദേഹം സംഘടനയിൽ നിന്ന് ഒരു സംഘത്തോടൊപ്പം രാജിവെച്ചു.

  1. Syed Mehboob Rizwi (1981). "Maulana Muhammad Manzoor Naumani". History of the Dar al-Ulum Deoband. Vol. 2. Translated by Prof. Murtaz Husain F. Quraishi. Dar al-Ulum Deoband, India: Idara-e Ihtemam. pp. 113–114.
  2. "صاحب کتاب کا مختصر تعارف / Ṣāḥib-i kitāb kā muk͟htaṣar ta‘ārif". In Muḥammad Manzoor Nomānī (2006). Futūḥāt-i Nomānīyah فتوحات نعمانیہ (in Urdu). Lahore: Anjumān Irshādul Muslimīn. pp. 876–880.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=മൻസൂർ_നുഅ്മാനി&oldid=3654397" എന്ന താളിൽനിന്ന് ശേഖരിച്ചത്