മൻസുഖ് ഭായ് വസാവ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ ആദിവാസിക്ഷേമ വകുപ്പിന്റെ സഹമന്ത്രിയുമാണ് മൻസുഖ് ഭായ് വസാവ.

മൻസുഖ് ഭായ് വസാവ
എം.പി
ഔദ്യോഗിക കാലം
1998 - നിലവിൽ (5 terms)
മണ്ഡലംഭാരുഞ്ച്
വ്യക്തിഗത വിവരണം
ജനനം (1957-06-01) ജൂൺ 1, 1957  (63 വയസ്സ്)
നർമദ ജില്ല, ഗുജറാത്ത്
രാഷ്ട്രീയ പാർട്ടിഭാരതീയ ജനതാ പാർട്ടി
പങ്കാളിസരസ്വതി ബെൻ വസാവ
മക്കൾ1 son and 2 daughters
വസതിനർമദ
As of April 5, 2010
ഉറവിടം: [1]

ജീവിതരേഖതിരുത്തുക

1957 ജൂൺ 1ന് ഗുജറാത്തിലെ നർമ്മദയിൽ ജനിച്ചു. അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠിലും ഗുജറാത്ത് യൂണിവേഴ്സിറ്റിയിലും പഠിച്ചിട്ടുണ്ട്.[1]

കുടുംബംതിരുത്തുക

ദൻജി ഭായ് വസാവയുടെയും രാമിള ബെന്നിന്റെയും മകനാണ്.[2] 1982 മേയ് 19ന് സരസ്വതി ബെൻ വസാവയെ വിവാഹം ചെയ്തു. 2 പെൺകുട്ടികളുണ്ട്.

രാഷ്ട്രീയ ജീവിതംതിരുത്തുക

1994 മുതൽ 1996 വരെ ഗുജറാത്ത് നിയമസഭാംഗമായിരുന്നു.[3] ആ സമയം തന്നെ മന്ത്രിയായിരുന്നു. 1998ൽ പന്ത്രണ്ടാം ലോക്സഭയിൽ അംഗമായി. 1999, 2004, 2009 വർഷങ്ങളിൽ ലോക്സഭാംഗമായി. 2014ൽ ഗുജറാത്തിലെ ഭാരുഞ്ച് മണ്ഡലത്തിൽ നിന്നും വിജയിച്ചു.[4][5]

മോദി മന്ത്രിസഭതിരുത്തുക

2014ലെ നരേന്ദ്ര മോദി മന്ത്രിസഭയിലെ ആദിവാസിക്ഷേമ വകുപ്പ് സഹമന്ത്രിയാണ്.[6]

അവലംബംതിരുത്തുക

  1. http://india60.com/mps/profile/mansukhbhai-d-vasava
  2. http://www.hindustanpages.com/shri-mansukhbhai-d-vasava-mp-loksabha-bharuch-gujarat
  3. http://164.100.47.132/lssnew/Members/Biography.aspx?mpsno=501
  4. http://loksabha2014.bharatiyamobile.com/LokSabha_2014_Constituency.php?state=Gujarat&constituency=Bharuch
  5. http://www.bjp.org/en/know-your-candidate/candidate/shri-mansukhabhai-vasav
  6. http://www.narendramodiscabinet.com/cabinet_members.php?teamid=56

പുറം കണ്ണികൾതിരുത്തുക

india.gov.in

"https://ml.wikipedia.org/w/index.php?title=മൻസുഖ്_ഭായ്_വസാവ&oldid=3522934" എന്ന താളിൽനിന്ന് ശേഖരിച്ചത്