മൻഖൂസ്വ് മൗലീദ്

(മൻഖൂസ് മൗലീദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനഞ്ചു- പതിനാറ് നൂറ്റാണ്ടുകളിൽ കേരളത്തിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതൻ  ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ച പ്രവാചക പ്രകീർത്തന കാവ്യമാണ് മൻഖൂസ്വ് മൗലീദ്. കേരള മുസ്‌ലിംകൾക്കിടയിൽ പ്രചാരമുള്ള ഒരു കാവ്യരചനയാണിത്.[1] മൻഖൂസ്വ് എന്നാൽ ചുരുക്കിയത്, സംക്ഷിപ്തം, സംഗ്രഹം എന്നെല്ലാമാണ് അർത്ഥം.

ജീവിതവും സംസ്കാരവും. ഗദ്യത്തിൻ്റെയും പദ്യത്തിൻ്റെയും സമ്മിശ്ര രൂപത്തിൽ അവതരിപ്പിക്കുന്നതാണ് മൗലിദുകൾ.മൻകൂസ് മൌലിദിന് പുറമെ ശറഫുൽ അനാ മൌലിദ്, ബദർ മൌലിദ് തുടങ്ങിയ നിരവധി മൌലിദുകൾ രചിക്കപ്പെട്ടിട്ടുണ്ട്.[2]

മൻഖൂസ്വ് മൗലീദ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ചതെന്ന് ഒരു പക്ഷം വാദിക്കുന്നുണ്ടെങ്കിലും, ഇതു വിഖ്യാത സൂഫിയോഗിയായ ഇമാം ഗസ്സാലിയുടെ ‘സുബ്ഹാന മൗലീദ്’ മഖ്ദൂം കബീർ ക്രോഢീകരിച്ചതാണെന്നും, ഇത് മഖ്ദൂം രണ്ടാമൻ സംഗ്രഹിച്ചതാണെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളും നിലനിൽക്കുന്നു.

ആചാരങ്ങളിൽ

തിരുത്തുക

യുഎഇയിൽ നടന്ന മൌലിദ് പരിപാടിയിൽ വിശ്വാസികൾ മനകൂസ് മൌലിദ് പാരായണം ചെയ്യുന്നതിന്റെ ഓഡിയോ. മുസ്ലിം ജീവിതത്തിലെ വിവിധ ആചാര സമയങ്ങളിൽ ഈ കൃതി വീടുകളിലും സദസ്സുകളിലും പള്ളികളിലുമെല്ലാം ചൊല്ലാറുണ്ട്. നബിദിനാഘോഷ പരിപാടിയുടെ ഭാഗമായും ഈ കീർത്തന കാവ്യം പാരായണം ചെയ്തു വരുന്നു.[3]

അധിക വായനയ്ക്ക്

തിരുത്തുക
  1. admin (2022-09-15). "മൌലിദ് എന്നാൽ എന്ത്?" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-10-11.
  2. "Role of Māla-Mawlid literature in the Islamic Revival of Kerala". {{cite journal}}: Cite journal requires |journal= (help)
  3. "Milad-i-Sherif in Kerala in 2025" (in ഇംഗ്ലീഷ്). Retrieved 2024-10-11.
"https://ml.wikipedia.org/w/index.php?title=മൻഖൂസ്വ്_മൗലീദ്&oldid=4120047" എന്ന താളിൽനിന്ന് ശേഖരിച്ചത്