വെള്ളം ശേഖരിക്കാൻ ഉപയോഗിക്കുന്ന മണ്ണുകൊണ്ടു നിർമ്മിച്ച ഒരു പാത്രമാണു് മൺകലം.

പുരാതനകാലം മുതലെ ഭക്ഷണത്തിനാവശ്യമായ സാധനങ്ങളെല്ലാംതന്നെ വലിയ മൺകലങ്ങളിൽ സൂക്ഷിക്കാറുണ്ടു്. വായവട്ടം കൂടിയ മൺകലങ്ങൾ പാചകത്തിനുപയോഗിക്കാറുണ്ടു്. മൺപാത്രത്തിലെ സൂക്ഷ്മസുഷിരങ്ങളിലൂടെ ബാഷ്പീകരണം നടക്കുന്നതിനാൽ അതിൽ സൂക്ഷിക്കുന്ന വെള്ളം നല്ല തണുപ്പായിരിക്കും. അതിനാൽ കുടിവെള്ളം സൂക്ഷിക്കാൻ മൺകലമുപയോഗിക്കാറുണ്ടു്.

പുരാവൃത്തങ്ങളിൽ ഏറെ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും, ആധുനികജീവിതത്തിൻ മൺകലത്തിന്റെ ഉപയോഗം വളരെ കുറഞ്ഞിട്ടുണ്ടു്. പലപ്പോഴും അലങ്കാരവസ്തുവായി മാത്രമായിട്ടാണതിന്റെ ഉപയോഗം

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൺകലം&oldid=1038541" എന്ന താളിൽനിന്ന് ശേഖരിച്ചത്