1976 - ൽ 42-ാം ഭേദഗതി പ്രകാരം ഭരണഘS ന യു ടെ 4-)0 ഭാഗത്തിന്റെ ആദ്യഖണ്ഡത്തിലെ 51 (a) -മത്തെ ആർട്ടിക്കിളിണ് മൗലിക കർത്തവ്യങ്ങളെന്തെന്ന് വിശദമാക്കുന്നത്.[1]

  1. ഭരണഘടന അനുശാസിക്കുന്ന ആദർശങ്ങളെയും നിയമങ്ങളെയും ബഹുമാനിക്കുകയും, അനുസരിക്കുകയും ചെയ്യുക.കൂടാതെ നമ്മുടെ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക, സ്നേഹിക്കുക:
  2. ദേശീയ സ്വാതന്ത്ര്യത്തിന്റെ ഉദയത്തിന് കാരണമായ ആദർശപരമായ ആശയങ്ങളെ ഓർമ്മിക്കുക, പിൻതുടരുക.
  3. ഇന്ത്യയുടെ പരമാധികാരം, ഐക്യം, സമഗ്രത എന്നിവയെ മുറുകെപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക!
  4. രാജ്യത്തിന് വേണ്ടി പൊരുതുവാൻ ഏതർത്ഥത്തിലും സന്നദ്ധമായിരിക്കുക.
  5. ഭാരതത്തിന്റെ സംസ്കാരിക പൈതൃകത്തിന്റെ അമൂല്യ സമ്പത്തിനെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
  6. വനം, നദി, തടാകം തുടങ്ങിയ പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുക: സഹജീവികളോട് കരുണ കാട്ടുക '
  7. ശാസ്ത്ര വികാസം, മാനവിക പുരോഗതി, മാനവികത എന്നിവയുടെ വികാസം സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
  8. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അമൂല്യ സമ്പത്തിനെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
  9. പൊതു സമ്പത്തിനെ സംരക്ഷിക്കുക: അക്രമത്തിനെയും ഹിംസാ വൃത്തികളേയും എതിർക്കുക.
  10. വ്യക്തിത്വത്തിന്റെ എല്ലാ വിധത്തിലുള്ള നല്ല കഴിവുകൾക്കും മൂർച്ച കൂട്ടുക, അതുവഴി രാഷ്ട്രത്തിന്റെ വികസന സ്വപ്നം സാക്ഷാത്കരിക്കുക.
  11. 6-14 വയസ് പ്രായമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കേണ്ടത് എല്ലാ രക്ഷിതാക്കളുടെയും കടമയാണ്.

ചരിത്രം

തിരുത്തുക

സോവിയറ്റ് യൂണിയന്റെ കൂടി ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇന്ത്യൻ മൗലിക കർത്തവ്യങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 1976 ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇവ നിലവിൽ വന്നത്. സ്വരൺ സിംഗിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇവ നിർദ്ദേശിച്ചത്. ആദ്യകാലങ്ങളിൽ 10 കർത്തവ്യങ്ങൾ മാത്രം ആയിരുന്നു ഇതിലുണ്ടായിരുന്നത്. 2002 ലെ 86-ാം ഭേദഗതിയിലൂടെയാണ് 11-ാം കർത്തവ്യം ഉൾപ്പെടുത്തിയത്.

അവലംബങ്ങൾ

തിരുത്തുക
  1. LIMITED, MYADVO TECHSERVE PRIVATE. "The 11 Fundamental Duties of Indian Citizens" (in ഇംഗ്ലീഷ്). Retrieved 2021-09-15.
"https://ml.wikipedia.org/w/index.php?title=മൗലിക_കർത്തവ്യങ്ങൾ&oldid=3907504" എന്ന താളിൽനിന്ന് ശേഖരിച്ചത്