പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച പ്രമുഖ സൂഫി പണ്ഡിതനുെ ഉറുദു കവിയുമായിരുന്നു മൗലവി ഗുലാം റസൂൽ ആലംപൂരി. (1849 ജനുവരി 29- 1892 മാർച്ച് 7).[1])

ജീവിതം തിരുത്തുക

ഹൊഷിശാപൂർ ജില്ലയിലെ ആലംപൂർ ഗ്രാമത്തിലായിരുന്നു ജനനം.പിതാവ് മുറാദ് ബക്ഷി. ആറാം വയസ്സിൽ മാതാവും പന്ത്രണ്ടാം വയസ്സിൽ പിതാവും മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഗ്രാമത്തിൽ ജീവിച്ച മൗലവി ഹാമിദ് സാഹിബിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.[2]

1864 മുതൽ 1878വരെ ഇന്നത്തെ ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന മീർപൂരിൽ സ്‌കൂൾ അധ്യാപകനായി ജോലിചെയ്തു.[2] 1882ൽ മഹേഷർ എന്ന സ്‌കൂളിൽ നിന്നും ജോലി രാജിവെച്ചു.ഹൊഷിയാപൂരിലെ മറ്റൊരു സൂഫി പണ്ഡിതനായിരുന്ന ഹുസൈൻ ബക്ഷയുടെ മാതാവിന്റ അധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം.[3]


വിവിധ മേഖലകളിലെ സംഭവാനകളെ പരിഗണിച്ച് പാട്യാല, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് പിഎച്ച്ഡി അവാർഡുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..[4][2]

അദ്ദേഹത്തിന്റെ മരണത്തിന്റെ 119-ാമത് ആണ്ടിന്റെ ഭാഗമായി ഇന്ത്യയിലെയും പാകിസ്താനിലെയും പഞ്ചാബിൽ വിവിധ സെമിനാറുകൾ നടന്നിരുന്നു.പാകിസ്താൻ അക്കാദമി ഓഫ് ലെറ്റേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് പാകിസ്താനിൽ പരിപാടികൾ നടത്തിയത്.[5] 2014ൽ ഇദ്ദേഹത്തിന്റെ മക്ബറ( മൃതദേഹം അടക്കം ചെയ്ത കുടീരം)ക്ക് ചേർന്നുള്ള ഭൂമി വഖഫ് ബോഡിൽ നിന്നും സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്തതോടെ സംഭവം മാധ്യമശ്രദ്ധയിൽ വന്നിരുന്നു.[4]


കൃതികൾ തിരുത്തുക

  • ദസ്താൻ ഇ അമീർ ഹംസ[6]
  • അഹ്സനുൽ ഖസസ[6]
  • സസ്സി പുന്നു[7]
  • ബന്ധനാമ[7]
  • ചൗപത്നാമ[7]
  • റൂഹുൽ തർത്തീൽ [7]
  • ചിത്തിയൻ[7]

അവലംബം തിരുത്തുക

  1. "Maulvi Ghulam Rasool Alampuri-A Short Biography". Maulvi Ghulam Rasool Alampuri Research Organization. Retrieved 22 July 2015.
  2. 2.0 2.1 2.2 "Introduction of saint and poet Maulvi Ghulam Rasool Alampuri". Academy of the Punjab in North America (APNA). Archived from the original on 2013-06-01. Retrieved 22 July 2015.
  3. "HUSSEIN BAKSH MALANG, Some Sufis And Sants Of Punjab". HumariWeb. Retrieved 22 July 2015.
  4. 4.0 4.1 "Sufi poet's dargah mired in controversy". Hindustan Times. 18 September 2014. Archived from the original on 2015-03-27. Retrieved 22 July 2015.
  5. "Maulvi Ghulam Rasools 119th death anniversary today". The Nation. 7 March 2011. Retrieved 22 July 2015.
  6. 6.0 6.1 "PAL pays tribute to Punjabi poet Maulvi Ghulam Rasool". Pakistan Today. 9 March 2011. Retrieved 22 July 2015.
  7. 7.0 7.1 7.2 7.3 7.4 "Koel Koo -MAULVI GHULAM RASOOL ALAMPURI Shakhsiyat aur fun by Sahibzada Masud Ahmad". DAWN (newspaper). 2 June 2011. Retrieved 22 July 2015.