നാസി ജർമനിയിലെ മരണക്യാമ്പുകളിൽ ഒന്നായിരുന്ന മൗതൗസനിൽ തടവുകാരെ പീഡിപ്പിച്ച് വധിക്കാൻ ഉപയോഗിച്ചിരുന്ന മൗതൗസനിലെ 186 പടികൾ ആണ് മൗതൗസനിലെ മരണപ്പടികൾ (The Stairs of Death of Mauthausen) എന്ന് അറിയപ്പെടുന്നത്. 1938-45 കാലത്ത് പ്രവർത്തിച്ചിരുന്ന ഈ ക്യാമ്പ് ആസ്ട്രിയയിൽ ആയിരുന്നു നിലനിന്നത്. തടവുകാരോട് 50 കിലോയോളം ഭാരമുള്ള കല്ലുകൾ ചുമന്നുകൊണ്ട് ഈ പടികൾ കയറിപ്പോവാൻ ആജ്ഞാപിക്കും. മിക്കവാറും ആരെങ്കിലും ഒരാൾ വീണുപോയാൽ അവർ വഹിക്കുന്ന പാറകൾ താഴെത്താഴെയുള്ളവടെ മീതേക്ക് വീഴുകയും മിക്കവർക്കും ഗുരുതരമായി പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ആയിരുന്നു പതിവ്. 1945-ൽ അമേരിക്കൻ സേന ഈ ക്യാമ്പിനെ മോചിപ്പിക്കുകയും അവിടത്തെ കമാണ്ടർ ആയ ഫ്രാൻസ് സീറീസിനെ വെടിവച്ചുകൊല്ലുകയും ചെയ്തു. അയാളുടെ ശരീരം മുൻതടവുകാർ വേലിയിൽ തൂക്കിയിടുകയും ചെയ്തു.

മൗതൗസനിലെ മരണപ്പടികൾ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൗതൗസനിലെ_മരണപ്പടികൾ&oldid=3338007" എന്ന താളിൽനിന്ന് ശേഖരിച്ചത്