മൗണ്ട് ഹനാങ്
മൗണ്ട് ഹനാങ് ടാൻസാനിയയിലെ ഒരു പർവതമാണ്. സമുദ്രനിരപ്പിൽ നിന്ന് 3,420 മീറ്റർ ഉയരത്തിലാണ് ഈ കൊടുമുടി സ്ഥിതിചെയ്യുന്നത്. ഹനാങ് ജില്ലയിലെ മന്യാര മേഖലയിലാണ് ഹനാംഗ് സ്ഥിതി ചെയ്യുന്നത്. കിളിമഞ്ചാരോയിലെ മൂന്ന് കൊടുമുടികളെ ഒരു പർവതമായി കണക്കാക്കിയാൽ, കിളിമഞ്ചാരോ, മേരു, ലൂൽമലസിൻ പർവ്വതം എന്നിവയ്ക്ക് ശേഷം ടാൻസാനിയയിലെ ഏറ്റവും ഉയരം കൂടിയ നാലാമത്തെ പർവതമാണിത്.[2] കൊടുമുടിയിലേക്കുള്ള പ്രധാന പാത ആരംഭിക്കുന്നത് കടേഷ് പട്ടണത്തിൽ നിന്നാണ്. പർവ്വതത്തിലേയ്ക്കുള്ള കയറ്റം ഒരു ദിവസം കൊണ്ട് (10 മണിക്കൂർ) നടത്താമെങ്കിലും പർവ്വതാരോഹകർ ഒരു രാത്രി മലയിലെ ടെന്റ് ക്യാമ്പിൽ ചെലവഴിച്ച് രണ്ടാം ദിവസം കൊടുമുടിയിലെത്തുന്നതും സാധാരണമാണ്.[3]
മൗണ്ട് ഹനാങ് | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 3,420 മീ (11,220 അടി) [1] |
Prominence | 2,050 മീ (6,730 അടി) [1] |
Listing | Ultra |
Coordinates | 4°26′06″S 35°24′00″E / 4.43500°S 35.40000°E [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | മന്യാര മേഖല, ടാൻസാനിയ |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Africa Ultra-Prominences" Peaklist.org. Retrieved 2012-09-25.
- ↑ Tanzania travel guide (6 ed.). Lonely Planet. June 2015. p. 217. ISBN 978-1742207797.
- ↑ Tanzania travel guide (6 ed.). Lonely Planet. June 2015. p. 217. ISBN 978-1742207797.