മ്യാന്മാറിലെ വിദ്യാഭ്യാസം

മ്യാന്മാറിലെ വിദ്യാഭ്യാസം അവിടത്തെ സർക്കാർ വിദ്യാഭ്യാസ മന്ത്രാലയം നിയന്ത്രിക്കുന്നു. അപ്പർ ബർമ്മയുടെയും ലോവർ ബർമ്മയുടെയും വിദ്യാഭ്യാസ കാര്യങ്ങൾ പ്രത്യേക നിയന്ത്രണ ഏജൻസിയാണ് നോക്കുന്നത്. യംഗോൺ ആസ്ഥാനമായ ഒരു വിഭാഗവും മണ്ടലെ ആസ്ഥാനമായ മറ്റൊരു വിഭാഗവും പ്രവർത്തിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനു പ്രത്യേക വിഭാഗമുണ്ട്. ബ്രിട്ടിഷുകാരുടെയും ക്രിസ്ത്യൻ മിഷണറികളുടെയും ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ സാന്നിദ്ധ്യം ബർമ്മയിൽ ബ്രിട്ടിഷ് മാതൃകയിലുള്ള വിദ്യാഭ്യാസ സംബ്രദായം രൂപപ്പെടാനിടയാക്കി. 1874ൽ ആണ് ആദ്യ ഹൈസ്കൂൾ ബ്രിട്ടിഷ് കൊളോണിയൽ ഭരണം സ്ഥാപിച്ചത്. രണ്ടു വർഷത്തിനുശേഷം ഈ ഗവൺമെന്റ് ഹൈസ്കൂൾ റംഗൂൺ യൂണിവേഴ്സിറ്റി കോളജായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. [1]ഏതാണ്ട് എല്ലാ സ്കൂളുകളും സർക്കാർ ആണു നടത്തിവരുന്നത്. എന്നാൽ ഈ അടുത്തകാലത്ത്, സ്വകാര്യ സ്കൂളുകളുടെ എണ്ണം കൂടിവരുന്നുണ്ട്. ഇവ ഇംഗ്ലിഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നു. പ്രാഥമികഘട്ടം വരെ സ്കൂൾ വിദ്യാഭ്യാസം നിർബന്ധിതമാണ്. ഇത് 9 വയസ്സുവരെയാണ് നിർബന്ധിതം. പക്ഷെ, അന്താരാഷ്ട്രീയമായി 16 അല്ലെങ്കിൽ 16 വയസ്സുവരെയാണ് നിർബന്ധിത വിദ്യാഭ്യാസം.

Education in Myanmar
Ministry of Education
MinisterMyo Thein Gyi
National education budget (2014-15)
Budget~US$1152 million[1]
General details
Primary languagesBurmese, English
System typeNational
Established1910
Literacy (2014)
Total89.5%[2]
Male92.6%[2]
Female86.9%[2]
Enrollment
Total8,092,510[1]
Primary4,948,198[1]
Secondary2,589,312[1]
Post secondary550,000[1]

ബർമ്മയിലെ സാക്ഷരതാശതമാനം 2014ലെ അവിടത്തെ സെൻസസ് പ്രകാരം, 89.5% ആകുന്നു.[2] ഇതിൽ, പുരുഷന്മാർ: 92.6%, സ്ത്രീകൾ: 86.9% എന്നിങ്ങനെയാണ്. വിദ്യാഭ്യാസത്തിനായി സർക്കാർ ചെലവഴിക്കുന്ന ഫണ്ട് വളരെ പരിമിതമാണ്. വാർഷികമായി 1.2% മാത്രം. കിന്റർഗാർട്ടനിൽ ഇംഗ്ലിഷ് രണ്ടാം ഭാഷയായി പഠിപ്പിക്കുന്നു.

മിഷണറിമാരുടെ 1860 മുതൽ സ്ഥാപിച്ച മിക്ക സ്കൂളുകളും 1965 ഏപ്രിൽ 1നു ജനറൽ നെ വിന്റെ നിർദ്ദേശപ്രകാരം ദേശവൽക്കരിക്കപ്പെട്ടു.

ചരിത്രം തിരുത്തുക

ബ്രിട്ടിഷ് ഭരണസമയത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ സൗകര്യങ്ങളുണ്ടായി. പാരമ്പര്യമായ ബുദ്ധിസ്റ്റ് മഠങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസരീതിയിൽ പെൺകുട്ടികൾക്ക് ആവശ്യമായ അവസരങ്ങൾ ലഭിച്ചില്ല. 1911-1921ൽ പെൺകുട്ടികളുടെ സ്കൂളിൽ ചേരുന്ന എണ്ണത്തിൽ 61% (45,000 വിദ്യാർഥികൾ) വർദ്ധന ഉണ്ടായി. 1921 to 1931ൽ 82% (100,000 students) വർദ്ധനയുണ്ടായി. പെൺകുട്ടികൾക്കുമാത്രമുള്ള സ്കൂളുകൾ സ്വകാര്യ സ്കൂളുകൾ എന്നിവയുടെ എണ്ണം വർദ്ധിച്ചു. [3]ഇത് സ്ത്രീകൾക്ക് ജോലിസാദ്ധ്യതകൂട്ടി. 1921 to 1931ൽ സർക്കാർ മേഖലയിലും വൈദ്യവൃത്തിയിലും (96% വർദ്ധന)വിദ്യാഭ്യാസരംഗത്തും (64% വർദ്ധന)പത്രപ്രവർത്തനത്തിലും അഭിഭാഷകവൃത്തിയിലും സ്ത്രീകളുടെ എണ്ണം33% വർദ്ധിച്ചു. [3][4]

യൂണിഫോം തിരുത്തുക

മ്യാന്മറിലെ പൊതു സ്കൂളുകളിലെല്ലാം കിൻഡർഗാർട്ടൻ മുതൽ പത്താം ക്ലാസുവരെ യൂണിഫോം നിർബന്ധമാണ്. [5]കിൻഡർഗാർട്ടൻ മുതൽ നാലാം ക്ലാസു വരെ ആൺകുട്ടികൾക്ക് പച്ച പാന്റ്സും വെള്ള ഷർട്ടും നിർബന്ധമാണ്. ഷൂവും ധരിക്കാം. പെൺകുട്ടികൾക്ക് ആൺകുട്ടികളുടേതുപോലെതന്നെയാണ് നിറം. ബ്ലൗസും പാന്റ്സും അല്ലെങ്കിൽ പാവാടയും ധരിക്കാം. അഞ്ചാം ക്ലാസുമുതൽ ബർമ്മീസ് വസ്തരിതിയാണ് സ്വീകരിച്ചിരിക്കുന്നത്. ആൺകുട്ടിക്ക് വെളുത്ത ഷർട്ടും പച്ച സരോങ്ങ് (പസോ) ധരിക്കാം. ബർമ്മീസ് ചെരുപ്പും ധരിക്കാം. പെൺകുട്ടികൾക്ക് യിൻസി അല്ലെങ്കിൽ യിൻ ഹ്പൊൺ എന്നു പേരുള്ള ബർമ്മയിലെ പാരമ്പര്യ വസ്ത്രം ധരിക്കണം. പച്ച സരോങ് ബർമ്മയിലെ ചെരുപ്പിനൊപ്പം അണിയാം.

പ്രാഥമിക വിദ്യാഭ്യാസം തിരുത്തുക

ഔദ്യോഗികമായി മ്യാന്മറിൽ പ്രാഥമികവിദ്യാഭ്യാസം നിർബന്ധിതമാണ്. 5 വർഷമാണിതിന്റെ കാലാവധി. അതിനുശേഷം അടുത്ത ഘട്ടത്തിലേയ്ക്കു പ്രവേശിക്കുന്നതിനു മുമ്പായി വിദ്യാർഥികൾ ഒരു പരീക്ഷ പാസാകേണ്ടതുണ്ട്.

സെക്കന്ററി വിദ്യാഭ്യാസം തിരുത്തുക

സെക്കന്ററി വിദ്യാഭ്യാസം മിക്കപ്പോഴും മിഡിൽ സ്കൂളുകളെയും ഹൈസ്കൂളുകളെയും ചേർത്താണു നടക്കുക. സെക്കന്ററി വിദ്യാഭ്യാസം ചിലവേറിയതായതിനാൽ പണമുള്ള കുട്ടികൾക്കുമാത്രമെ ഈ വിദ്യാഭ്യാസം ലഭിക്കാൻ സാദ്ധ്യതയുള്ളു. വിദ്യാഭ്യാസ തുല്യത നടപ്പാകുന്നില്ല. അഴിമതിക്കു പലപ്പോഴും കാരണമാകുന്നു. ഹൈസ്കൂളിന്റെ അവസാനം കോളജിലേയ്ക്കു പ്രവേശിക്കുന്ന ഘട്ടത്തിലുമാണ് വിദ്യാഭ്യാസ സമ്പ്രദായം മാറുന്നത്.

ഹൈസ്കൂൾ വിദ്യാർഥികൾ രണ്ടു വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നും ഒന്നു തിരഞ്ഞെടുക്കണം. സയൻസ്, കല എന്നിവയാണാ വിഭാഗങ്ങൾ. മ്യാന്മാ ഭാഷ, ഇംഗ്ലിഷ്, ഗണിതം എന്നിവ എല്ലാ ഹൈസ്കൂൾ വിദ്യാർഥികളും തിരഞ്ഞെടുക്കണം. സയൻസ് പ്രത്യേകം എടുക്കുന്ന വിദ്യാർഥികൾ രസതന്ത്രം, ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നിവ അവരുടെ പഠനത്തിനു തിരഞ്ഞെടുക്കണം. ആർട്സ് തിരഞ്ഞെടുത്തവർക്ക്, ഭൂമിശാസ്ത്രം, ചരിത്രം, എക്കണോമിക്സ് എന്നിവ പഠിക്കണം. ഈ തിരഞ്ഞെടുപ്പനുസരിച്ചുവേണം പരീക്ഷ എഴുതാൻ.

പത്താം ക്ലാസിനുശേഷം, യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതണം. മാർച്ച് പകുതിയാകുമ്പോൾ ബോഡ് ഓഫ് എക്സാമിനേഷൻസ് ആണ് ഈ പരീക്ഷ ഒരുക്കുന്നത്.

ഉന്നത വിദ്യാഭ്യാസം തിരുത്തുക

ഇതും കാണൂ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 "Military spending still dwarfs education and health". Retrieved 18 നവംബർ 2014.
  2. 2.0 2.1 2.2 2.3 The Union Report: Census Report Volume 2. The 2014 Myanmar Population and Housing Census. Nay Pyi Taw: Ministry of Immigration and Population. 2015. p. 12.
  3. 3.0 3.1 Ikeya, Chie (2008). "The Modern Burmese Woman and the Politics of Fashion in Colonial Burma". The Journal of Asian Studies. Cambridge University Press. 67: 1277–1308. doi:10.1017/S0021911808001782.
  4. Thein, Myat (2004). Economic development of Myanmar. Institute of Southeast Asian Studies. pp. 115–118. ISBN 978-981-230-211-3.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 19 മേയ് 2006. Retrieved 30 നവംബർ 2016.