മോർസ്ബി റേഞ്ച് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മോർസ്ബി റേഞ്ച് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1,314 കിലോമീറ്റർ അകലെയാണിത്. താഴ്ന്നപ്രദേശങ്ങളിലെ ഉഷ്ണമേഖലാമഴക്കാടുകളിലെ പക്ഷികളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ കോസ്റ്റൽ വെറ്റ് ട്രോപ്പിക്സിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
മോർസ്ബി റേഞ്ച് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Innisfail |
നിർദ്ദേശാങ്കം | 17°32′15″S 146°04′33″E / 17.53750°S 146.07583°E |
സ്ഥാപിതം | 1973 |
വിസ്തീർണ്ണം | 2.79 കി.m2 (1.08 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
ഈ ദേശീയോദ്യാനത്തിൽ കണ്ടെത്തിയ അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ ഏകസ്പീഷീസ് സ്പെക്റ്റാക്കിൾഡ് ഫ്ലയിംഗ് ഫോക്സ് ആണ്. [2]
അവലംബം
തിരുത്തുക- ↑ BirdLife International. (2011). Important Bird Areas factsheet: Coastal Wet Tropics. Downloaded from http://www.birdlife.org on 2011-12-16.
- ↑ "Rare or threatened mammals of Moresby Range National Park". Department of Environment and Heritage Protection. Retrieved 6 September 2014.