- ചങ്ങനാശേരി കണ്ടങ്കരി കുടുംബത്തിൽ 1852 ഓഗസ്റ്റ് 24ന് ജനിച്ചു.
- 1877ൽ പൗരോഹിത്യം സ്വീകരിച്ചു.
- അതിനുശേഷം ചങ്ങനാശേരി പള്ളിയിൽ അസ്തേന്തിയായി നിയമിക്കപ്പെട്ടു.
- മുട്ടം, കാഞ്ഞിരപ്പള്ളി, അന്പഴക്കാട്, പുത്തൻപീടിക, മാഞ്ഞൂർ, ആലപ്പുഴ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.
- 1887ൽ ചങ്ങനാശേരിയിലെ നാലാമത്തെയും ഇപ്പോഴു ള്ളതുമായ പള്ളി പുതുക്കി പണിത ഉടനെ വികാരിയായി നിയമിക്കപ്പെട്ട അദ്ദേഹം 1919 വരെ ശുശ്രൂഷ നിർവഹിച്ചു.
- 1908ൽ മാർ മാക്കിലിൻറെ ഭരണകാലത്തു വികാരി ജനറാളായി.
- 1911ൽ മോൺസിഞ്ഞോർ പദവി ലഭിച്ചു.
- 1888ൽ നടന്ന ചങ്ങനാശേരി സൂനഹദോസിൻറെ മുഖ്യ സംഘാടകൻ മോൺ. കണ്ടങ്കരിയായിരുന്നു. ശൈശവ വിവാഹ നിരോധനവും ആഭരണധൂർത്തിനും, മദ്യാസക്തിക്കുമെതിരായ നടപടികളും ആ സുനഹദോസിൽ ഉണ്ടായി.
- 1895 മുതൽ കാൽ നൂറ്റാണ്ടു കാലത്തോളം എസ്ബി സ്കൂൾ മാനേജരായിരുന്നു. ചങ്ങനാശേരിയിൽ ഒരു സർക്കാർ ആശുപത്രി സ്ഥാപിക്കാൻ 500 രൂപ കെട്ടിവച്ചാൽ അനുവദിക്കാമന്ന ഗവൺമെൻറ് നിർദേശത്തെത്തുടർന്ന് അദ്ദേഹം പൗരഗണങ്ങളുടെ യോഗം വിളിച്ചുചേർത്തു. പരപ്പനാടു രാജരാജവർമ തന്പുരാൻ 100 രൂപ സംഭാവന ചെയ്തു. കാലവിളംബമന്യേ 500 രൂപ സംഘടിപ്പിച്ച് അദ്ദേഹം ആശുപത്രി സ്ഥാപിച്ചു.
[1]
- ↑ "മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി".