അരസ്പൂർ എന്നും അറിയപ്പെടുന്ന മോഹിനി ഖേരോത്ത് ബോസ് (1866-1935) അർസാപൂർ പട്ടണത്തിലെ മെഡിക്കൽ മിഷനറി പ്രവർത്തനത്തിനായി തന്റെ ജീവിതം സമർപ്പിച്ച ഒരു ഫിസിഷ്യനും മിഷനറിയും ആയിരുന്നു. [1] ഇംഗ്ലീഷ്:Kheroth Mohini Bose അവൾ മരിക്കുന്നതുവരെ ചർച്ച് ഓഫ് ഇംഗ്ലണ്ട് സെനാന മിഷനറി സൊസൈറ്റിയിൽ സേവനമനുഷ്ഠിച്ചു. 1889-ൽ അസ്റാപൂരിലെ മെഡിക്കൽ മിഷന്റെ തലവയായിരുന്നു അവർ. അസ്രാപൂരിലെ നഴ്‌സായിരുന്നു ബോസ്, പഞ്ചാബ് മേഖലയിലുടനീളമുള്ള സ്ത്രീകളുടെ ചികിത്സക്ക് അവർ തുടക്കമിട്ടു. 1935 [2] ൽ വിരമിച്ചതിന് തൊട്ടുപിന്നാലെ അവൾ മരിച്ചു. ലേഡി ഇർവിൻ ട്യൂബർകുലോസിസ് സാനിറ്റോറിയത്തിന്റെ സ്ഥാപകരിലൊരാളായിരുന്നു അവർ. ബോസിന്റെ സേവനത്തിന് കൈസർ-ഇ-ഹിന്ദി വെള്ളി മെഡൽ പുർസകാരം നൽകി ആദരിച്കു. [3] ദാരിദ്ര്യം വിളായാടിയിരുന്ന ഒരു പ്രദേശത്ത് ഗുണനിലവാരമുള്ള വൈദ്യസഹായം എത്തിക്കാൻ ബോസ് അവളുടെ 50 വർഷത്തെ സേവനം ഉപയോഗിച്ചു. [3]

ജീവിതരേഖ

തിരുത്തുക

ഒരു ഇന്ത്യൻ പബ്ലിക് പ്ലീഡറുടെ മകളായിരുന്നു മോഹിനി. [4] മിസ് പെർകിൻസ് പഠിപ്പിക്കുന്ന പെൺകുട്ടികളുടെ സ്കൂളിൽ ചേരാൻ കുട്ടിക്കാലത്ത് അവൾ അസ്രാപൂർ പട്ടണത്തിലെത്തി. അവളുടെ സഹോദരി മോന ബോസും ഇതേ സ്കൂളിൽ പഠിച്ചു. 19-ആം വയസ്സിൽ, അവൾ അവളുടെ സഹോദരിയോടൊപ്പം വൈദ്യശാസ്ത്രം പഠിക്കാൻ ഇംഗ്ലണ്ടിലേക്ക് യാത്രയായി. [4] 18 മാസക്കാലം, ഇന്ത്യയിലെ സ്ത്രീ രോഗികളെ എങ്ങനെ പരിചരിക്കണമെന്ന് പഠിക്കാൻ അവൾ സ്വയം സമർപ്പിച്ചു. [5] ഇംഗ്ലണ്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഹോസ്പിറ്റലിലും ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന ഡോ. ഗ്രിഫിത്തിന്റെ വീട്ടിലും ആയിരുന്നു അവളുടെ പരിശീലനം കൂടുതലും നടന്നത്. ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചില പരിശീലനങ്ങളും അവൾ നേടിയിട്ടുണ്ട്. മോഹിനിയേയും മോണ ബോസിനെയും ഇംഗ്ലണ്ടിലേക്ക് അയക്കാൻ മിഷണറി മിഷൻ ആദ്യം ആഗ്രഹിച്ചില്ല, കാരണം വേറേ മികച്ച സ്ഥാനാർത്ഥികളുണ്ടെന്ന് അവർ വിശ്വസിച്ചു. [6] എന്നിരുന്നാലും, അവരുടെ അധ്യാപികയും ഉപദേഷ്ടാവുമായ ഹെൻഡേഴ്സൺ അവർക്കുവേണ്ടി വാദിക്കുകയും അസ്രാപൂരിലും അമൃതസറിലും ഒരു അധ്യാപികയുടെയും വനിതാ നഴ്‌സ് പ്രാക്ടീഷണറുടെയും ആവശ്യത്തെപ്പറ്റി പറയുകയും ചെയ്തു. [6]

ദൈവവിളി

തിരുത്തുക

ദൈവവിളിയാൽ വളരെയധികം സ്വാധീനിക്കപ്പെട്ടു സ്ത്രീയായിരുന്നു മോഹിനി. "പ്രത്യാശയുടെ ഗ്രാമം, അല്ലെങ്കിൽ, അസ്രാപൂരിന്റെ ചരിത്രം" എന്ന തന്റെ പുസ്തകത്തിൽ പലപ്പോഴും ദൈവഹിതത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. [7] ഇന്ത്യയിലെ ആധുനിക പഞ്ചാബ് സംസ്ഥാനത്തിലാണ് അസ്രാപൂർ സ്ഥിതി ചെയ്യുന്നത്. ഒരിക്കൽ ഇന്ത്യയുടെ പാർലമെന്റിൽ അംഗമായിരുന്ന വിരമിച്ച രണ്ട് ക്രിസ്ത്യാനികൾ നഗരം സ്ഥാപിച്ചതിനെ കുറിച്ച് ബോസ് വിശദമായി വിവരിക്കുന്നു. [7] കുട്ടിക്കാലത്ത്, പട്ടണത്തിന്റെ സ്ഥാപകരായ പെർകിൻസ് ദമ്പതികൾ മോഹിനിയെ ഏറ്റെടുത്തു.[7] മോഹിനി 19-ആം വയസ്സിൽ ഒരു മിഷനറിയായി. [7] അതിനുശേഷമാണ് മോഹിനി ഇംഗ്ലണ്ടിൽ നർസിങ്ങ് പഠിക്കാനായി പോകുന്നത്. ദൈവത്തിൽ വിശ്വസിക്കാനും പാവങ്ങളെ സേവിക്കാനും പെർകിൻസ് അവളെ പഠിപ്പിച്ചു. [8] [9] അവളുടെ ഉദ്ദേശ്യം പ്രാഥമികമായി പഞ്ചാബ് മേഖലയിലെ സ്ത്രീകളെ ചികിത്സിക്കുക, അവർക്ക് ലഭിക്കുന്ന പരിചരണത്തിന്റെ നിലവാരം ഉയർത്താൻ സഹായിക്കുക എന്നതായിരുന്നു. [10] ബോസ് വളരെ ഭക്തയായിരുന്നു, തന്റെ ജീവിതത്തിലും അസ്രാപൂർ പട്ടണത്തിലും കർത്താവിന്റെ പ്രവൃത്തിയുടെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കാൻ അവൾ തന്റെ പുസ്തകത്തിന്റെ ഭൂരിഭാഗവും സമർപ്പിക്കുന്നു. [8]

സേവനജീവിതം

തിരുത്തുക

1889-ൽ ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, ബോസിനെ അസ്രാപൂരിലെ മെഡിക്കൽ ജോലിയുടെ ചുമതല ഏൽപ്പിച്ചു. [11] കുറച്ച് സമയത്തിന് ശേഷം, അസ്രാപൂരിലെ ആശുപത്രി നിർമ്മിക്കപ്പെട്ടു, അവളുടെ കരിയറിലെ ശേഷിക്കുന്ന സമയത്തേക്ക് ബോസ് അവിടെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സ്റ്റാഫിനെ നയിച്ചു. [12] അമ്പത് വർഷമായി ഈ മേഖലയിലെ ഏക സ്ഥിരമായ മെഡിക്കൽ പ്രൊഫഷണലായിരുന്നു അവർ. [13] മറ്റനേകം മിഷനറിമാരും ഈ പ്രദേശത്ത് പ്രവർത്തിച്ചുവെങ്കിലും കുറച്ചുപേർ മാത്രമേ രണ്ടുവർഷത്തിലധികം നീണ്ടുനിന്നുള്ളൂ. [13] തന്റെ രാജിക്കത്തിൽ, അസ്രാപൂരിലെ ജനങ്ങളോടുള്ള അവളുടെ ഭക്തി തുടരുന്നതിനെ സൂചിപ്പിക്കുന്ന തരത്തിൽ, പകരം ആരെയെങ്കിലും അയയ്ക്കാൻ മിഷനറി സൊസൈറ്റിയോട് അവൾ അഭ്യർത്ഥിക്കുന്നു. [13] ഇംഗ്ലീഷും ഇന്ത്യക്കാരുമായ അസ്രാപൂരിലെ 1000-ത്തോളം ആളുകളുടെ വൈദ്യസഹായം ബോസിന്റെ ചുമതലയായിരുന്നു. [12] മുമ്പ് പരിചരണം ലഭിക്കാത്ത സ്ത്രീകളെയും കുട്ടികളെയും പരിപാലിക്കാൻ അവൾക്ക് കഴിഞ്ഞതിനാൽ അസ്രാപൂരിലെ അവളുടെ സാന്നിധ്യം വിലമതിക്കാനാവാത്തതാണ്. [14] [15] അവൾ പരിശീലനം ലഭിച്ച ഒരു മിഡ്‌വൈഫ് കൂടിയായിരുന്നു. [16] ബോസ് പഞ്ചാബിയും ഇംഗ്ലീഷും സംസാരിച്ചു. രണ്ട് ഭാഷകളിലുമുള്ള അവളുടെ പ്രാവീണ്യം കാരണം, മിഷനറിയായിരുന്ന സമയത്തിലുടനീളം അവൾ വിവിധ കമ്മിറ്റികളിൽ സേവനമനുഷ്ഠിച്ചു. [17] ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, അവൾ പട്ടണത്തിന്റെ മതപരമായ വശങ്ങളിൽ വളരെയധികം ഇടപെട്ടിരുന്നു. [12] ഇന്ത്യയിലെ സ്ത്രീകളും ചൈനയുടെ പുത്രിമാരും എന്ന പേരിൽ ഒരു മിഷനറി ദിനപത്രത്തിൽ അവൾ ഇടയ്ക്കിടെ എഴുതിയിരുന്നു. അവിടെ അവർ നഗരത്തിലെ പ്രധാന മതപരമായ സംഭവങ്ങളും സ്ത്രീകളുടെ സംരക്ഷണത്തിൽ അവൾ നേടിയ നിരവധി നാഴികക്കല്ലുകളും രേഖപ്പെടുത്തുന്നു.

റഫറൻസുകൾ

തിരുത്തുക
  1. Bose, Kheroth (1931). "The Founders of Araspur and Their Fellow Worker": 27. {{cite journal}}: Cite journal requires |journal= (help)
  2. Bose, Kheroth. “Letter of Resignation.” Received by Mr. Mortimore, Araspur-Atari, India, 4 October 1934, Araspur-Atari, India.
  3. 3.0 3.1 {{cite news}}: Empty citation (help)
  4. 4.0 4.1 Church of England Zenana Missionary Society: Roll of missionaries, 1880-1957, vol. 2. 2018. p. 13. OCLC 1114565942.
  5. "Zenana Bible and Medical Mission". The Hospital. 8 (209): 399. 27 September 1890. PMC 5236550. PMID 29826559.
  6. 6.0 6.1 Church of England Zenana Missionary Society: General Committee minutes, 1880-1890. 2018. OCLC 1114515281.[പേജ് ആവശ്യമുണ്ട്]
  7. 7.0 7.1 7.2 7.3 Bose, Kheroth (1931). "The Founders of Araspur and Their Fellow Worker": 27. {{cite journal}}: Cite journal requires |journal= (help)
  8. 8.0 8.1 Bose, Kheroth. The Village of Hope, or, The History of Asrapur, Panjab. 2nd ed., London : Church of England Zenana Missionary Society, 1915.
  9. Bose, Kheroth. “Letter of Resignation.” Received by Mr. Mortimore, Araspur-Atari, India, 4 October 1934, Araspur-Atari, India.
  10. "Zenana Bible and Medical Mission". The Hospital. 8 (209): 399. 27 September 1890. PMC 5236550. PMID 29826559.
  11. {{cite news}}: Empty citation (help)
  12. 12.0 12.1 12.2 Bose, Kheroth (1931). "The Founders of Araspur and Their Fellow Worker": 27. {{cite journal}}: Cite journal requires |journal= (help)
  13. 13.0 13.1 13.2 Bose, Kheroth. “Letter of Resignation.” Received by Mr. Mortimore, Araspur-Atari, India, 4 October 1934, Araspur-Atari, India.
  14. Church of England Zenana Missionary Society: Roll of missionaries, 1880-1957, vol. 2. 2018. p. 13. OCLC 1114565942.
  15. Bose, Kheroth. The Village of Hope, or, The History of Asrapur, Panjab. 2nd ed., London : Church of England Zenana Missionary Society, 1915.
  16. "Zenana Bible and Medical Mission". The Hospital. 8 (209): 399. 27 September 1890. PMC 5236550. PMID 29826559.
  17. Church of England Zenana Missionary Society: Roll of missionaries, 1880-1924. 2018. pp. 31–32. OCLC 1114520093.
"https://ml.wikipedia.org/w/index.php?title=മോഹിനി_ഖേരോത്ത്_ബോസ്&oldid=3840764" എന്ന താളിൽനിന്ന് ശേഖരിച്ചത്