മോസ്കോ-സെൻറ് പീറ്റേഴ്സ്ബർഗ് റെയിൽവേ

മോസ്കോ-സെൻറ് പീറ്റേഴ്സ്ബർഗ് റെയിൽവേ മോസ്കോയെയും സെൻറ് പീറ്റേഴ്സ്ബർഗിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേയാണ്. 649.7 കിലോമീറ്ററാണ് ഈ റെയിൽവേയുടെ ആകെ ദൈർഘ്യം. റഷ്യൻ റെയിൽവേയുടെ ഉപവിഭാഗമായ ഒക്ത്യബ്രസ്കായാ റെയിൽവേയാണ് ഈ റെയിൽവേ കൈകാര്യം ചെയ്യുന്നത്.

മോസ്കോ-സെൻറ് പീറ്റേഴ്സ്ബർഗ് റെയിൽവേ
Moscow Railway Station in St. Petersburg (1851) is the northern terminus of the line.
അടിസ്ഥാനവിവരം
സം‌വിധാനംRussian Railways
അവസ്ഥmostly passenger service
തുടക്കംLeningrad Railway Station, Moscow
ഒടുക്കംMoscow Railway Station, Saint Petersburg
പ്രവർത്തനം
പ്രാരംഭം1851
ഉടമRussian Railways
പ്രവർത്തകർRussian Railways
മേഖലPassenger and freight
റോളിങ്ങ് സ്റ്റോക്ക്ER200
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം649.7 km
പാതയുടെ ഗേജ്1520 mm
മികച്ച വേഗം200 km/h

പ്രധാന സ്റ്റേഷനുകൾ

തിരുത്തുക

ക്ലിൻ, റെഡ്കിനോ, ത്വെർ, ലിഖോസ്ലാവൽ, കലാനിഷ്കോവ്, വൈഷ്നി വോളോക്യോക്, ബോലോഗോയേ, ഒകുലോവ്കോ, ലുഖാ, മലയാ വിഷറാ, ചുന്തോവോ, ല്യുബാൻ, ടോസ്നോ.

ചരിത്രം

തിരുത്തുക

റഷ്യയിലെ രണ്ടാമത്തെ പഴയ റെയിൽവേയാണിത്. സെൻറ് പീറ്റേഴ്സ്ബർഗിനേ സാർസ്കോ സെലോയുമായി ബന്ധിപ്പിക്കുന്ന പാതയായിട്ടാണ് തുടക്കം.പവേൽ പെട്രോവിച്ച് മെൽനികോവ് (1804 – 1880) എന്ന എൻജിനീയറായിരുന്നു ഈ റെയിൽവേ പ്രോജക്ടിൻറെ സൂത്രധാരൻ. പിന്നീട് ഇദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ഇദ്ദേഹത്തിൻറെ പ്രതിമ മോസ്കോയിലെ ലെനിൻഗാർഡ്സ്കി റെയിൽവേ ടെർമിനലിൽ സ്ഥാപിക്കുകയുണ്ടായി.

പത്തു വർഷത്തെ നിർമ്മാണത്തിന് ശേഷം 1851 നവംബർ ഒന്നിനാണ് പാത തുറന്നത്. ആദ്യ തീവണ്ടി സെൻറ് പീറ്റേഴ്സ്ബർഗിൽ നിന്ന് 11.15-ന് പുറപ്പെട്ട് പിറ്റേ ദിവസം 9 മണിക്ക് മോസ്കോയിലെത്തി. 21 മണിക്കൂറും 45 മിനിട്ടുമാണ് അന്നെടുത്ത സമയം.