അമേരിക്കൻ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ന്യൂയോർക്കിലും കാനഡയിലും സ്വാധീനം ചെലുത്തിയ ഒരു വനിതയായിരുന്നു മേരി ബ്രാൻ്റ്, കോൺവാറ്റ്സിറ്റ്സ്യായെന്നി, ഡെഗോയൺവാഡോന്റി എന്നിങ്ങനെയും അറിയപ്പെട്ടിരുന്ന മോളി ബ്രാന്റ് (ജീവിതകാലം:c. 1736 - ഏപ്രിൽ 16, 1796, മൊഹാവാക്കിൽ). ന്യൂയോർക്ക് പ്രവിശ്യയിൽ താമസിച്ചിരുന്നവളും ബ്രിട്ടീഷ് ഇന്ത്യൻ അഫയേഴ്സിലെ ബ്രീട്ടീഷ് സൂപ്രണ്ടായിരുന്ന സർ വില്യം ജോൺസന്റെ സഹകാരിയായി പ്രവർത്തിക്കുകയും ചെയ്തിരുന്ന അവൾക്ക് അയാളിൽ എട്ട് മക്കളുണ്ടായിരുന്നു. മൊഹാവ്ക് നേതാവും യുദ്ധ മേധാവിയുമായിരുന്ന ജോസഫ് ബ്രാന്റ് അവളുടെ ഇളയ സഹോദരനായിരുന്നു.

മോളി ബ്രാന്റ്
പ്രമാണം:Three Faces of Molly Brant.jpg
"The Three Faces of Molly Brant" (Iroquois, European, Loyalist): 1986 design used by Canada Post in a commemorative postage stamp
ജനനംc. 1736 or 1735
Canajoharie on the south bank of the Mohawk River, or Ohio River Valley
മരണം1796 ഏപ്രിൽ 16
അന്ത്യ വിശ്രമംSt. Paul's Anglican Church, Kingston
ദേശീയതMohawk
മറ്റ് പേരുകൾMary Brant, Konwatsi'tsiaienni, Degonwadonti
ജീവിതപങ്കാളി(കൾ)Sir William Johnson
കുട്ടികൾPeter Warren Johnson (1759–1777),
seven others
ബന്ധുക്കൾJoseph Brant, brother
ഒപ്പ്

1774-ൽ ജോൺസന്റെ മരണത്തിനുശേഷം, മോളി ബ്രാന്റും മക്കളും ന്യൂയോർക്കിലെ ജോൺസ്റ്റൗണിലുള്ള ജോൺസൺ ഹാൾ വിട്ടുപോകുകയും മൊഹാവ്ക് നദിക്ക് പടിഞ്ഞാറ് കാനജോഹാരി എന്ന ഗ്രാമത്തിലേക്ക് മടങ്ങുകയും ചെയ്തു. അമേരിക്കൻ വിപ്ലവ യുദ്ധകാലത്ത് ഒരു വിശ്വസ്ത ഭൃത്യയായിരുന്ന അവൾ ബ്രിട്ടീഷ് കാനഡയിലേക്ക് കുടിയേറുകയും അവിടെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഇറോക്വോയിസും തമ്മിലെ ഒരു ഇടനിലക്കാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) യുദ്ധാനന്തരം, അവർ ഇപ്പോഴത്തെ ഒന്റാറിയോയിലെ കിംഗ്സ്റ്റൺ എന്ന സ്ഥലത്ത് താമസമാക്കി. ബ്രിട്ടീഷ് കിരീടത്തിനുവേണ്ടിയുള്ള അവളുടെ സേവനത്തെ മാനിച്ച് ബ്രിട്ടീഷ് സർക്കാർ മോളി ബ്രാന്റിന് ഒരു പെൻഷൻ നൽകുകയും ഭൂമി അനുവദിച്ചതുൾപ്പെടെ യുദ്ധകാല നഷ്ടങ്ങളുടെപേരിൽ നഷ്ടപരിഹാരം നൽകി. ബ്രിട്ടീഷുകാർ തങ്ങളുടെ മുൻ കൊളോണിയൽ പ്രദേശം അമേരിക്കയ്ക്ക് വിട്ടുകൊടുത്തപ്പോൾ, ഇറോക്വോയിസ് നേഷനുകളിൽ ഭൂരിഭാഗവും ന്യൂയോർക്കിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇപ്പോൾ ഒന്റാറിയോയായി അറിയപ്പെടുന്ന പ്രദേശത്ത് ഒരു സിക്സ് നേഷൻ റിസർവ് സ്ഥാപിക്കപ്പെട്ടു.

1994 മുതൽ, കാനഡയിലെ ദേശീയ ചരിത്ര പ്രാധാന്യമുള്ള ഒരു വ്യക്തിയായി ബ്രാന്റ് ബഹുമാനിക്കപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ചരിത്രകാരന്മാർ അവളെ വളരെക്കാലം അവഗണിക്കുകയോ അവമതിക്കുകയോ ചെയ്തിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അവളോടുള്ള പണ്ഡിത താൽപര്യം വർദ്ധിച്ചു. ഇറോക്വോയിസിന്റെ ചെലവിൽ ബ്രിട്ടീഷ് അനുകൂലിയാണെന്ന് അവർ ചിലപ്പോഴൊക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഭക്തയായ ഒരു ആംഗ്ലിക്കൻ ആയിരുന്ന അവർ ഏപ്രിൽ 16 ന് ആംഗ്ലിക്കൻ ചർച്ച് ഓഫ് കാനഡയുടെയും എപ്പിസ്കോപ്പൽ ചർച്ചിന്റെയും (യുഎസ്എ) കലണ്ടറിൽ അനുസ്മരിക്കപ്പെടുന്നു. അവളുടെ ഛായാചിത്രങ്ങളൊന്നും നിലവിലില്ല. കിംഗ്സ്റ്റണിലെ ഒരു പ്രതിമയിലും 1986 ൽ പുറത്തിറക്കിയ കനേഡിയൻ സ്റ്റാമ്പിലും അവൾ സാമ്യമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

ആദ്യകാലം

തിരുത്തുക
 
മോളിയുടെ ഇളയ സഹോദരൻ ജോസഫ് ബ്രാന്റ് 1786 ൽ.

മോളി ബ്രാന്റിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങളേ അറിയൂ.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മേരി എന്ന് നാമകരണം ചെയ്യപ്പെട്ടെങ്കിലും "മോളി" എന്നറിയപ്പെടുന്ന അവൾ 1736 ൽ ഒരുപക്ഷേ കനജോഹാരിയിലെ മൊഹാവ് ഗ്രാമത്തിൽ അല്ലെങ്കിൽ ഒഹായോ രാജ്യത്തിന്റെ പടിഞ്ഞാറ് ജനിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ക്രിസ്റ്റ്യൻ മൊഹാവാക്കുകളായിരുന്നു അവളുടെ മാതാപിതാക്കൾ. അവൾക്ക് ജോസഫ് ബ്രാന്റ് എന്ന അർദ്ധസഹോദരനും ഉണ്ടായിരുന്നു. ഫ്രഞ്ച് ജെസ്യൂട്ട് മിഷനറിമാർ തങ്ങളുടെ കൊളോണിയൽ കാലഘട്ടത്തിൽ നിരവധി മൊഹാവ്ക് വംശജരെ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു. എന്നിരുന്നാലും, പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ന്യൂയോർക്കിൽ ഇംഗ്ലീഷ് സ്വാധീനം വർദ്ധിച്ചുവന്നു. ക്രിസ്റ്റ്യൻ മൊഹാവ്ക്കുകൾ ക്രമേണ ആംഗ്ലിക്കൻമാരായി രൂപാന്തരപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1735 ഏപ്രിൽ 13 ന് മറ്റൊരു മൊഹാവ്ക് ഗ്രാമമായ ലോവർ കാസിലിനടുത്തുള്ള ഫോർട്ട് ഹണ്ടറിലെ ചാപ്പലിൽ വച്ച് നാമകരണം ചെയ്യപ്പെട്ട മേരി എന്ന കുട്ടിയായിരിക്കാം ബ്രാന്റ്. അങ്ങനെയാണെങ്കിൽ, അവളുടെ മാതാപിതാക്കൾക്ക് മാർഗരറ്റ്, കന്നാസ്വെയർ എന്നീ പേരുകാരായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മിക്ക ചരിത്രകാരന്മാരും വിശ്വസിക്കുന്നത് അവളുടെ പിതാവിന്റെ പേര് പീറ്റർ എന്നായിരുന്നുവെന്നാണ്. 1743 ൽ ജനിച്ച ജോസഫ് ബ്രാന്റ് മോളിയുടെ സഹോദരനോ അർദ്ധസഹോദരനോ ആയിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)


"https://ml.wikipedia.org/w/index.php?title=മോളി_ബ്രാന്റ്&oldid=3498711" എന്ന താളിൽനിന്ന് ശേഖരിച്ചത്