മോണിക് മേരി റയാൻ (ജനനം: 20 ജനുവരി 1967) ഒരു ഓസ്‌ട്രേലിയൻ പീഡിയാട്രിക് ന്യൂറോളജിസ്റ്റും രാഷ്ട്രീയക്കാരിയുമാണ്. 2022 ലെ ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ജോഷ് ഫ്രൈഡൻബെർഗിനെ പരാജയപ്പെടുത്തിയതിന് ശേഷം അവർ നിലവിൽ കൂയോങ്ങ് ഡിവിഷൻറെ ഫെഡറൽ സീറ്റിലേക്കുള്ള പാർലമെന്റ് അംഗമാണ്.[1][2][3]

മോനിക് റയാൻ
Member of the ഓസ്ട്രേലിയൻ Parliament
for കൂയോങ്
പദവിയിൽ
ഓഫീസിൽ
21 May 2022
മുൻഗാമിജോഷ് ഫ്രൈഡൻബെർഗ്
വ്യക്തിഗത വിവരങ്ങൾ
ജനനം
മോണിക്ക് മേരി റയാൻ

(1967-01-20) 20 ജനുവരി 1967  (57 വയസ്സ്)
മെൽബൺ, ഓസ്‌ട്രേലിയ
രാഷ്ട്രീയ കക്ഷിസ്വതന്ത്ര
മറ്റ് രാഷ്ട്രീയ
അംഗത്വം
ലേബർ (2007–2010)
കുട്ടികൾ3
ജോലിപീഡിയാട്രിക് ന്യൂറോളജിസ്റ്റ്
അറിയപ്പെടുന്നത്Director of Neurology at The Royal Children's Hospital Melbourne
വെബ്‌വിലാസംhttps://www.moniqueryan.com.au/

മെഡിക്കൽ ജീവിതം തിരുത്തുക

റയാൻ 1991-ൽ മെൽബൺ സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് റയാൻ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ പീഡിയാട്രിക് പരിശീലനവും മസാച്യുസെറ്റ്‌സിലെ ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ ന്യൂറോളജി റെസിഡൻസിയും പൂർത്തിയാക്കി. മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ലാഹേ ക്ലിനിക്കിൽനിന്ന് ന്യൂറോഫിസിയോളജി ഫെലോഷിപ്പും റയാൻ പൂർത്തിയാക്കിയിട്ടുണ്ട്.[4]

പാർലമെന്റ് അംഗമാകുന്നതിന് മുമ്പ് മെൽബണിലെ റോയൽ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ന്യൂറോളജി വിഭാഗം ഡയറക്ടറായിരുന്നു റയാൻ. 150-ലധികം പിയർ-റിവ്യൂ പ്രസിദ്ധീകരണങ്ങളുള്ള റയാൻ, കൂടാതെ നിരവധി ക്ലിനിക്കൽ ട്രയലുകളിൽ പ്രധാന അന്വേഷകയും കൂടിയാണ്.[5]

അവലംബം തിരുത്തുക

  1. "Monique Ryan". scholar.google.com. Retrieved 2022-01-23.
  2. "ABC News". Australian Broadcasting Corporation (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). Retrieved 2022-05-24.
  3. "ABC News". Australian Broadcasting Corporation (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). Retrieved 2022-05-24.
  4. "Professor Monique Ryan" The Royal Children's Hospital. Retrieved 20 Jan 2022
  5. "Professor Monique Ryan" The Royal Children's Hospital. Retrieved 20 Jan 2022
"https://ml.wikipedia.org/w/index.php?title=മോനിക്_റയാൻ&oldid=3842208" എന്ന താളിൽനിന്ന് ശേഖരിച്ചത്