മോണ്ട് സാങ്ബെ ദേശീയോദ്യാനം

മോണ്ട് സാങ്ബെ ദേശീയോദ്യാനം, ഐവറി കോസ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ലോകത്തെ പ്രമുഖ ദേശീയോദ്യാനങ്ങളുടെ പട്ടികയിൽ ഈ ഉദ്യാനത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. 1976 ലാണ് ഇത് ദേശീയോദ്യാനമെന്ന പദവി നേടുന്നത്.

Mont Sângbé National Park
Map showing the location of Mont Sângbé National Park
Map showing the location of Mont Sângbé National Park
LocationCôte d'Ivoire
Area950 km²
Established1976

സാസ്സാന്ദ്ര നദിയ്ക്കു പടിഞ്ഞാറുള്ള മലനിരകളിൽ സ്ഥിതി ചെയ്യുന്ന മോണ്ട്‍സ് ഡു ടൌറാ കൊടുമുടിയുടെ പരിധിയിലാണ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 95,000 ഹെക്ടർ (950 കിമീ2/360 ചതുരശ്ര മൈൽ) വിസ്തീർണ്ണത്തിൽ, പടിഞ്ഞാറൻ ഐവറികോസ്റ്റിലെ മാൻ പട്ടണത്തിന് വടക്ക് ബിയാൻകൂമയ്ക്കും ടൗബയ്ക്കും ഇടയിലാണ് ഇതിൻറെ സ്ഥാനം. ഇടതിങ്ങിവളരുന്ന സാവന്നാ വനപ്രദേശങ്ങളിൽ ആനകൾ, കാട്ടുപോത്തുകൾ, ആഫ്രിക്കൻ കാട്ടുപന്നികൾ, ആൻറിലോപ്പുകൾ, കുരങ്ങുകൾ എന്നിങ്ങനെയുള്ള വന്യജീവികളുടെ സാന്നിദ്ധ്യവുമുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക