ഒരു മോണോഗ്രാഫ് എന്നത് വിജ്ഞാനപ്രദമായ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ളതോ അതല്ലെങ്കിൽ ഒരു വിഷയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോ ആയ പ്രത്യേകമായ ഒരു രചനയാണ് (എന്നാൽ ഇവ റഫറൻസ് രചനകളിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു) [1]. ഇതു പലപ്പോഴും രചിക്കുന്നത് ഒരു എഴുത്തുകാരനോ അല്ലെങ്കിൽ ഒരു കലാകാരനോ ആണ്.

ജീവശാസ്ത്രത്തിൽ തിരുത്തുക

ജൈവവർഗീകരണശാസ്ത്രത്തിൽ, ഒരു മോണോഗ്രാഫ് എന്നത് ഒരു ടാക്സോണിനെക്കുറിച്ചുള്ള സമഗ്രമായ ഒരു അവലോകനമാണ്. മോണോഗ്രാഫുകൾ സാധാരണയായി ഒരു ഗ്രൂപ്പിനുള്ളിൽ അറിയപ്പെടുന്ന എല്ലാ സ്പീഷീസുകളേയും അവലോകനം ചെയ്യുകയും പുതുതായി കണ്ടെത്തിയ ഏതെങ്കിലും ജീവിവർഗ്ഗങ്ങളെ ചേർക്കുകയും ഗ്രൂപ്പിലെ പരിസ്ഥിതികബന്ധങ്ങൾ, ഭൂമിശാസ്ത്രപരമായവ്യാപനം, രൂപവ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ ശേഖരിക്കുകയും ഉദ്ഗ്രഥിക്കുകയും ചെയ്യുന്നു.

ഇതും കാണുക തിരുത്തുക


അവലംബങ്ങൾ തിരുത്തുക

  1. Campbell, Robert; Pentz, Ed; Borthwick, Ian (2012). Academic and Professional Publishing. ISBN 978-1-78063-309-1. '[M]onograph' has become a catch-all term for a book that is not of a reference type, that is of primary material, and which may be multi-authored, single-authored, or an edited collection.
"https://ml.wikipedia.org/w/index.php?title=മോണോഗ്രാഫ്&oldid=3440539" എന്ന താളിൽനിന്ന് ശേഖരിച്ചത്