മോടൻകൃഷി

(മോടൻ കൃഷി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിരിപ്പു കൃഷിക്കാലത്ത് മഴയെ മാത്രഎം ആശ്രയിച്ച് പറമ്പുകളിലോ ഞാലുകളിലോ തേമാലികളിലോ കുന്നിൻ ചരിവുകളിലോ നെൽകൃഷി ചെയ്യുന്ന പരമ്പരാഗതമായ രീതിയാണ്‌ മോടൻകൃഷി. ഇതിനെ കരകൃഷി എന്നും പറയാറുണ്ട്.പ്രധാനമായും കുന്നിൻചെരുവുകളിലാണ് ഈ രീതി കണ്ടുവരുന്നത്. തെങ്ങുകൾക്കിടയിലും മോടൻ കൃഷി ചെയ്യാറുണ്ട്. വിത്ത് വിതക്കുകയാണ്‌ പതിവ്. മേടമാസത്തിലെ ഭരണി ഞാറ്റുവേലയാണ്‌ ഈ കൃഷിരീതിക്ക് ഉത്തമമായ സമയമായി കണക്കാക്കപ്പെടുന്നത്.

വരൾച്ചെയെ ചെറുക്കാൻ കഴിവുള്ള കട്ടമോടൻ, കറുത്ത മോടൻ, ചുവന്ന മോടൻ, സുവർണ്ണമോടൻ ഇന്നീ ഇനം വിത്തുകളാണ് ഈ കൃഷിക്ക് ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=മോടൻകൃഷി&oldid=1791999" എന്ന താളിൽനിന്ന് ശേഖരിച്ചത്