മോജിസോള അഡെകുൻലെ-ഒബസാൻജോ

നൈജീരിയൻ ആർമി മേജർ

നൈജീരിയൻ സൈന്യത്തിലെ വിരമിച്ച മേജറായിരുന്നു മോജിസോള അഡെകുൻലെ-ഒബസാൻജോ (10 ഓഗസ്റ്റ് 1944 - ജൂൺ 4, 2009) 1998-ൽ നൈജീരിയയിലെ മാസ്സ് മൂവ്‌മെന്റ് എന്ന പാർട്ടി സ്ഥാപിക്കുകയും പിന്നീട് 2003-ൽ മാസ് മൂവ്‌മെന്റ് ഓഫ് നൈജീരിയ (എംഎംഎൻ) എന്ന പാർട്ടിക്ക് കീഴിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു. 2007-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏക വനിതാ മത്സരാർത്ഥിയായി.[1]

മേജർ മോജിസോള അഡെകുൻലെ-ഒബസാൻജോ
ജനനം
മോജിസോള അഡെകുൻല

10 ആഗസ്റ്റ് 1944
മരണംജൂൺ 4, 2009
ദേശീയതനൈജീരിയൻ
തൊഴിൽമിലിട്ടറി ഓഫീസർ
അറിയപ്പെടുന്നത്രാഷ്ട്രീയം
സ്ഥാനപ്പേര്മേജർ
ജീവിതപങ്കാളി(കൾ)ഒലുസെഗുൻ ഒബസാൻജോ
കുട്ടികൾഅഡെകുൻ‌ലെ, അഡെറ്റോകുൻ‌ബോ, അബിംബോള, അബിയോഡൂൺ, യെറ്റുണ്ടെ

മുൻ പ്രസിഡന്റ് ഒലസ്ഗുൻ ഒബസാൻജോയുടെ മുൻ ഭാര്യയും (1991–1998) ആയിരുന്നു.[2]

അഡെകുൻലെ-ഒബസാൻജോ 2009 ജൂൺ 4 വ്യാഴാഴ്ച ഇക്കോയി ലാഗോസിലെ മകൾ-അഡെറ്റോകുൻബോയുടെ വസതിയിൽ വച്ച് അന്തരിച്ചു.[3] നാല് (4) കുട്ടികളും നിരവധി കൊച്ചുമക്കളും ഉണ്ടായിരുന്നു.

രാഷ്ട്രീയ ജീവിതം തിരുത്തുക

മോജിസോള നൈജീരിയൻ ആർമിയിൽ റേഡിയോളജിസ്റ്റായി ജോലിയിൽ പ്രവേശിച്ചു.[4] 2003-ൽ മേജർ മോജിസോള ദേശീയ, ഗുബർ‌നെറ്റോറിയൽ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചു.അവർക്ക് ആകെ 157,560 വോട്ടുകൾ ലഭിച്ചു, ഇത് അംഗീകൃത വോട്ടുകളുടെ 0.40% ന് തുല്യമാണ്.[5]

2007-ലെ നൈജീരിയൻ തിരഞ്ഞെടുപ്പിലും അവർ പരാജയപ്പെട്ടു.[6]

അവലംബം തിരുത്തുക

  1. Celestine Okafor (April 3, 2004). "We'll mobilise the masses, says Moji Obasanjo!". Vanguard media. Retrieved April 22, 2014.
  2. James Ezema. "Women in Politics: Challenges, and the Rwandan Example". Newswatch Times. Archived from the original on 2015-04-22. Retrieved April 22, 2015.
  3. Godwin Mbachu (March 5, 2015). "Female Presidential Candidates: How Far can They Go?". Leadership News. Archived from the original on 2016-06-11. Retrieved April 22, 2015.
  4. All Africa. "Nigeria: Moji Obasanjo Dies at 65". AllAfrica.
  5. Gupta, K.R (2005). Studies in World Affairs, Vol. 1 (1 ed.). India: Atlantic Publishers & Distributors (P) Ltd. p. 116. ISBN 9788126904952.
  6. Sahara Reporters. "Major Moji Obasanjo is Dead!-PM News, Lagos". Sahara Reporters. Retrieved 11 March 2019.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക