പല്ലൻകോലി
(മോകോലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Strongylura ജീനസ്സിൽ പെട്ട ഒരു സൂചിമത്സ്യം (Needlefish) ആണ് പല്ലൻകോലി (Spottail needlefish).(ശാസ്ത്രീയനാമം: Strongylura strongylura (van Hasselt, 1823) )[1]. ശരാശരി വലിപ്പം 22 സെ.മീറ്ററാണെങ്കിലും 40 സെമീ വരെ ഈ കടൽമത്സ്യം വളരുന്നു. ഇന്ത്യോ-പശ്ചിമ പസഫിക്ക് കടൽ പ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. അയകോരകോലി, ഊള, ഐക്കോറ കോലി, കേരൻ, കൊപ്ള, പാമ്പൻ കോലി, മാക്കോളി, മോകോലി തുടങ്ങിയ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു.[2]