മൊൻമത്പീഡിയ
സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയെയും ദക്ഷിണ വെയിൽസിലെ മൊൻമത് പട്ടണത്തെയും ബന്ധിപ്പിക്കുന്ന സംയുക്ത സംരംഭമാണ് മൊൻമത്പീഡിയ (Monmouthpedia).
ലഭ്യമായ ഭാഷകൾ | വിവിധ ഭാഷകളിൽ ലഭ്യം[1] |
---|---|
സൃഷ്ടാവ്(ക്കൾ) |
|
യുആർഎൽ | മൊൻമത്പീഡിയ.ഓർഗ് |
വാണിജ്യപരം | അല്ല |
ആരംഭിച്ചത് | 19 മേയ് 2012 |
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം | ക്രിയേറ്റീവ് കോമൺസ് ആട്രിബൂഷൻ ഷെയർ അലൈക്ക് 3.0 |
ഈ സംരംഭം ക്യു.ആർ. പീഡിയ ക്യു.ആർ. കോഡുകൾ ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ മുഖേനെ വിവിധ ഭാഷകളിൽ പ്രധാന സ്ഥലങ്ങൾ, ജീവിതരീതി, സസ്യ-മൃഗജാലങ്ങൾ തുടങ്ങി മൊൻമത്തുമായി ബന്ധപ്പെട്ട വിക്കിപീഡിയ ലേഖനങ്ങൾ ലഭ്യമാക്കുന്നു. 2012 മേയ് 19-ന് ഔദ്യോഗികമായി തുടക്കമിട്ട മൊൻമത്പീഡിയ, മൊൻമത്തിനെ ലോകത്തിലെ 'ആദ്യ വിക്കിപീഡിയ പട്ടണം' എന്ന വിശേഷണത്തിനർഹമാക്കി.[2][3][4]
അവലംബം
തിരുത്തുക- ↑ Sawyers, Paul. "Monmouthpedia: Wikipedia's new project covering life in the Welsh town of Monmouth". The Next Web. Retrieved 6 May 2012.
- ↑ "Monmouth to be Wales' first WiFi town". Monmouth Today. 29 February 2012. Archived from the original on 2013-11-10. Retrieved 9 May 2012.
- ↑ "Welsh town of Monmouth gets Wikipedia treatment". Computer Active. 26 January 2012. Archived from the original on 2012-04-18. Retrieved 9 May 2012.
- ↑ "Monmouth to be first Wiki-town". Forest of Dean and Wye Valley Review. 18 January 2012. Archived from the original on 2013-11-10. Retrieved 9 May 2012.