മൊഹ്‌സിന കിദ്വായി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

മൂന്ന് തവണ ലോക്സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം, കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, നിയമസഭ കൗൺസിലിലും സംസ്ഥാന നിയമസഭയിലും അംഗമായിരുന്ന ഉത്തർ പ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് മൊഹ്സിന കിദ്വായി.(ജനനം : 1 ജനുവരി 1932) 2016-ൽ സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചു.[1][2][3][4]

മൊഹ്സിന കിദ്വായി
രാജ്യസഭാംഗം
ഓഫീസിൽ
2010-2016, 2004-2010
മണ്ഡലംഛത്തീസ്ഗഢ്
കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി
ഓഫീസിൽ
1986-1989
മുൻഗാമിഅബ്ദുൾ ഗഫൂർ
പിൻഗാമിമുരെശെലി മാരൻ
ലോക്സഭാംഗം
ഓഫീസിൽ
1984, 1980, 1978
മണ്ഡലം
  • മീററ്റ്
  • അസംഗഢ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1932-01-01) 1 ജനുവരി 1932  (92 വയസ്സ്)
ബരാബാങ്കി, ഉത്തർ പ്രദേശ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഖലീൽ
കുട്ടികൾ3 daughters
As of 25 ഡിസംബർ, 2023
ഉറവിടം: Topneta.com

ജീവിതരേഖ

തിരുത്തുക

ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു മുസ്ലീം കുടുംബത്തിൽ മുല്ല കുത്തബുദ്ദിൻ അഹമ്മദിന്റെയും സെഹ്‌റയുടേയും മകളായി 1932 ജനുവരി ഒന്നിന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലിഗഢിലെ വുമൺസ് കോളേജിൽ നിന്നും ഇന്റർമീഡിയറ്റും മുസ്ലീം യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും നേടി.

1950-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ മൊഹ്സിന 1960-ൽ ഉത്തർ പ്രദേശ് നിയമസഭ കൗൺസിൽ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ലോക്സഭാംഗം, കേന്ദ്രമന്ത്രി, രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച മൊഹ്സിന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു.

ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്ന മൊഹ്സിന കോൺഗ്രസ് പാർട്ടിയിൽ സോണിയ ഗാന്ധിയുമായി ഏറ്റവുമടുത്ത ബന്ധം പുലർത്തുന്നു.

2016-ൽ രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.

ആത്മകഥ

  • മൈ ലൈഫ് ഇൻ ഇന്ത്യൻ പൊളിറ്റിക്സ്

പ്രധാന പദവികളിൽ

  • 2010-2016 : രാജ്യസഭാംഗം, ഛത്തീസ്ഗഡ്
  • 2004-2010 : രാജ്യസഭാംഗം, ഛത്തീസ്ഗഡ്
  • 1986-1989 : കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി
  • 1984-1986 : കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി
  • 1984-1989 : ലോക്സഭാംഗം, മീററ്റ്
  • 1980-1984 : ലോക്‌സഭാംഗം, മീററ്റ്
  • 1978-1980 : ലോക്സഭാംഗം, അസംഗഢ്
  • 1975-1977, 1973-1974, : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
  • 1974-1977 : നിയമസഭാംഗം, ഉത്തർ പ്രദേശ്
  • 1960-1974 : നിയമസഭ കൗൺസിൽ അംഗം, ഉത്തർ പ്രദേശ്
  1. mohsina kidwai autobiography
  2. my life in indian politics
  3. an account of a life in indian politics book review
  4. mohsina autobiography released
"https://ml.wikipedia.org/w/index.php?title=മൊഹ്‌സിന_കിദ്വായി&oldid=4007740" എന്ന താളിൽനിന്ന് ശേഖരിച്ചത്