മൊറോക്കോയിലെ വിദ്യാഭ്യാസം

മൊറോക്കോയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രീസ്കൂൾ, പ്രാഥമികവിദ്യാഭ്യാസതലം, സെക്കന്ററി വിദ്യാഭ്യാസ തലം മൂന്നാമത്തെ തലം എന്നിവ ഉൾപ്പെടുന്നു. ദേശീയ വിദ്യാഭ്യാസ മന്ത്രാലയമാണ് മൊറോക്കോയിലെ സ്കൂൾവിദ്യാഭ്യാസം നിയന്ത്രിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനു പ്രത്യേകം മന്ത്രാലയം ഉണ്ട്.

Al Akhawayn University in Ifrane.

13 വയസുവരെ സ്കൂൾ ഹാജർ നിർബന്ധിതമാണ്. ഏതാണ്ട് 56% യുവാക്കളും സെക്കന്ററി വിദ്യാഭ്യാസത്തിനു ചേരുന്നുണ്ട്. എന്നാൽ, 11% പേർ മാത്രമേ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നുള്ളു. നിരക്ഷരത നിർമ്മാർജ്ജനം ചെയ്യുവാനും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനും എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്തമാകാനും മൊറോക്കൻ സർക്കാർ അനേകം നയങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. ലോക ബാങ്ക്, യൂണിസെഫ്, യുഎസ് എയ്ഡ് എന്നീ ഏജൻസികളുടെ സഹായം ഇക്കാര്യത്തിൽ മൊറോക്കൻ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.

പശ്ചാത്തലം തിരുത്തുക

6 മുതൽ 13 വരെയുള്ള എല്ലാ മൊറോക്കൻ കുട്ടികൾക്കും വിദ്യാഭ്യാസം നിർബന്ധിതമാക്കിയത് 1963ൽ ആണ്. [1] ഈ സമയത്ത്, ആദ്യത്തെയും രണ്ടാമത്തെയും ഗ്രേഡുകളിൽ എല്ലാ വിദ്യാഭ്യാസവും അറബിവത്കരിക്കപ്പെട്ടു. എന്നാൽ, പ്രാഥമികതലത്തിലും സെക്കന്ററി തലത്തിലും ഗണിതവും ശാസ്ത്രവും ഫ്രഞ്ചുഭാഷയിൽ തുടർന്നു. പിന്നീട്, 1970കളിൽ സെക്കന്ററി വിദ്യാഭ്യാസത്തിനു കൂടുതൽ ഡിമാന്റ് വന്നപ്പോൾ, മൊറോക്കൊ ഫ്രഞ്ച് സംസാരിക്കുന്ന അദ്ധ്യാപകരെ ഫ്രാൻസ്, റൊമാനിയ, ബൾഗേറിയ എന്നീ രാജ്യങ്ങളിൽനിന്നും മൊറോക്കോയിലേയ്ക്കു കൊണ്ടുവന്ന് ഗണിതവും ശാസ്ത്രവും ഫ്രഞ്ച് മാധ്യമത്തിൽ തുടർന്നു. എന്നാൽ സാമൂഹ്യശാസ്ത്ര വിഷയങ്ങൾ അറബിക്കിൽത്തന്നെയാണു` പഠിപ്പിച്ചുവന്നത്. 1989ൽ പ്രാഥമികവും സെക്കന്ററിയിലും അറബിവതകരണം മുഴുമിക്കാൻ നടപടിയെടുത്തുവെങ്കിലും ഫ്രഞ്ച് ഇന്നും ശാസ്ത്രവിഷയങ്ങൾക്കും സാങ്കേതികവും തൊഴില്പരമായതുമായ കാര്യങ്ങൾക്കും ഉപയോഗിച്ചുവരുന്നുണ്ട്.[2]

വിദ്യാഭ്യാസസംവിധാനത്തിന്റെ രൂപരേഖ തിരുത്തുക

മൊറോക്കോയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രീസ്കൂൾ, പ്രാഥമികവിദ്യാഭ്യാസതലം, സെക്കന്ററി വിദ്യാഭ്യാസ തലം മൂന്നാമത്തെ തലം എന്നിവ ഉൾപ്പെടുന്നു. സർക്കാർ എല്ല വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം ലഭ്യമാവാനുള്ള നടപടികൾ എടുത്തുവരുന്നുണ്ട്. 6 വർഷം പ്രാഥമിക വിദ്യാഭ്യാസം, 3 വർഷം ലോവർ വിദ്യാഭ്യാസം, 3 വർഷം ഉപ്പർ സെക്കന്ററി വിദ്യാഭ്യാസം അതുകഴിഞ്ഞ് മൂന്നാം ഘട്ടമായ ഉന്നത വിദ്യാഭ്യാസം എന്ന മൂന്നു തലത്തിലുള്ള വിദ്യാഭ്യാസ രീതിയാണു പിന്തുടരുന്നത്.

പ്രീസ്കൂൾ വിദ്യാഭ്യാസം തിരുത്തുക

പ്രാഥമികവിദ്യാഭ്യാസം തിരുത്തുക

സെക്കന്ററി വിദ്യാഭ്യാസം തിരുത്തുക

ഉന്നതവിദ്യാഭ്യാസം തിരുത്തുക

വിദ്യാഭ്യാസ രംഗത്തുനിന്നുമുള്ള ഫലം തിരുത്തുക

സ്വകാര്യ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ  തിരുത്തുക

സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലഭ്യത തിരുത്തുക

സാക്ഷരത തിരുത്തുക

മഗ്രെബ് പ്രദേശത്താണ് ഏറ്റവും കുറഞ്ഞ സാക്ഷരതാനിരക്കുള്ളത്. 2007ൽ 40% ആയിരുന്നു സാക്ഷരതാനിരക്ക്. ഇന്ന് 56.1% മാത്രം.[3]

പ്രവാസികളായ മൊറോക്കക്കാർ തിരുത്തുക

വിദ്യാഭ്യാസം നേടിയ മൊറോക്കക്കാർ അനേകം പേർ യൂറോപ്പിലേയ്ക്കും മറ്റും പോവുന്നതിനാൽ രാജ്യം കഴിവുള്ള ജോലിക്കാരുടെ ദൗർലഭ്യം നേരിടുന്നുണ്ട്.

പരിഷ്കരണശ്രമങ്ങൾ തിരുത്തുക

 
UIS Literacy Rate Morocco population above 15 years of age 1980-2015

സർക്കാരിന്റെ അവലോകനം തിരുത്തുക

ബാഹ്യസംഘടനകൾ തിരുത്തുക

അവലംബം തിരുത്തുക

  1. Diyen, Hayat 2004,"reform of secondary education in Morocco: Challenges and Prospects." Prospects, vol XXXIV.no.2,pp212
  2. "MENA Flagship Report. "The Road Not Traveled: Education Reforms in MENA."". World Bank, Washington, DC. 2008. Archived from the original on 2009-02-09. Retrieved 2017-10-05.
  3. Literacy Policies and Strategies in the Maghreb: Comparative Perspectives from Algeria, Mauritania and Morocco. Research paper prepared for the UNESCO Regional Conferences in Support of Global Literacy, United Nations, 2007