മൊത്തക്കച്ചവടം
വലിയ തോതിലുള്ള കച്ചവടമാണ് മൊത്തക്കച്ചവടം. മൊത്തക്കച്ചവടക്കാർ ഉല്പാദകരിൽനിന്ന് സാധനങ്ങൾ വൻതോതിൽ വാങ്ങിക്കുകയും ചില്ലറക്കച്ചവടക്കാർക്ക് ചെറിയ അളവിൽ വില്ക്കുകയും ചെയ്യുന്നു .ഉല്പാദകരേയും ചില്ലറക്കച്ചവടക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ് മൊത്തക്കച്ചവടക്കാർ .