ഏകത്വവാദം
(മൊണാർക്കിയനിസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദൈവത്തിന് ഏക വ്യക്തിത്വവും (ഗ്രീക്ക്: Προσωπόν) ഏക അസ്ഥിത്വവും (ഗ്രീക്ക്: υπόσταση) മാത്രമേ ഉള്ളൂ എന്ന് പഠിപ്പിക്കുന്ന ക്രൈസ്തവ ദൈവശാസ്ത്ര സിദ്ധാന്തമാണ് ഏകത്വവാദം അഥവാ മൊണാർക്കിയനിസം. ത്രിത്വവിശ്വാസത്തെ ഈ സിദ്ധാന്തം നിരാകരിക്കുന്നു. മുഖ്യധാരാ ക്രൈസ്തവ സഭകൾ പിന്തുടരുന്ന ത്രിത്വവിശ്വാസം നിർവചിക്കുന്നത് അനുസരിച്ച് ദൈവത്തിലെ മൂന്ന് വ്യക്തികളായ പിതാവും പുത്രനും പരിശുദ്ധാത്മാവും സഹസ്ഥിരരും (ഇംഗ്ലീഷ്: co-eternal), സത്തയിൽ ഐക്യമുള്ളവരും (ഇംഗ്ലീഷ്: consubstantial), സഹസ്ഥിതരും (ഇംഗ്ലീഷ്: co-immanent) ആയ തുല്യരായ ദൈവിക അസ്ഥിത്വങ്ങളാണ്.