മൈസൂർ കൊട്ടാരം

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന സ്ഥലം

കർണാടകത്തിലെ മൈസൂരുവിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു കൊട്ടാരമാണ് മൈസൂർ കൊട്ടാരം. അംബാ വിലാസ് കൊട്ടാരം എന്നും ഇത് പ്രാദേശികമായ് അറിയപ്പെടുന്നു. മൈസൂരു ഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം.

മൈസൂർ കൊട്ടാരം
A corner view of Mysore Palace
Built1912
Architectഹെന്രി ഇർവിൻ
Architectural style(s)ഇൻഡോ സാർസനിക്
Websitemysorepalace.tv
മൈസൂർ കൊട്ടാരത്തിന്റെ മുൻഭാഗം
കൊട്ടാരത്തിന്റെ പ്രധാന പ്രവേശനകവാടം

കൊട്ടാരങ്ങളുടെ നഗരം എന്നാണ് മൈസൂരു അറിയപ്പെടുന്നത്. മൈസൂരിലെത്തന്നെ ഏറ്റവും പ്രസിദ്ധമായ കൊട്ടാരവും ഇതാണ്. വാഡിയാർ രാജാക്കന്മാർ 14ആം നൂറ്റാണ്ടിലാണ് ആദ്യമായ് ഒരു കൊട്ടാരം നിർമ്മിക്കുന്നത്. എന്നാൽ ഇത് പിൽകാലത്ത് പലവട്ടം തകർക്കപ്പെടുകയും പുനഃനിർമ്മിക്കപ്പെടുകയുമുണ്ടായി. നാം ഇന്നു കാണുന്ന കൊട്ടാരത്തിന്റെ നിർമ്മാണം 1897ലാണ് ആരംഭിക്കുന്നത്. 1912ൽ ഇതിന്റെ പണി പൂർത്തിയായി. 1940കളിൽ ഈ കൊട്ടാരം വീണ്ടും വിസ്തൃതമാക്കുകയുണ്ടായി.[1]

ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂർ കൊട്ടാരം. പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്.[2] കൊട്ടാരത്തിനകത്ത് ചിത്രീകരണം അനുവദിച്ചിട്ടില്ല. ഇന്ത്യൻ സഞ്ചാരികളിൽനിന്ന് 100 രൂപ പ്രവേശന തുകയായ് ഈടാക്കുമ്പോൾ വിദേശീയരിൽനിന്ന് 200 രൂപയാണ് ഈടാക്കുന്നത്. കൊട്ടാരത്തിനകത്ത് പാദരക്ഷകളും അനുവദിച്ചിട്ടില്ല

വാസ്തുവിദ്യ

തിരുത്തുക

ഇൻഡോ സാർസനിക് എന്നറിയപ്പെടുന്ന വാസ്തുശൈലിയാണ് മൈസൂർ കൊട്ടാരത്തിന്റെ നിർമ്മാണത്തിൽ അനുവർത്തിച്ചിരിക്കുന്നത്. ഹിന്ദു, രജപുത്ര, ഗോതിക്, ഇസ്ലാം വാസ്തുവിദ്യകളുടെ സങ്കരരൂപമാണ് ഇൻഡോ സാർസനിക് വാസ്തുവിദ്യ. മാർബിളിൽ തീർത്ത അർധകുംഭകങ്ങളോടുകൂടിയ മൂന്നുനില മന്ദിരമാണ് ഈ കൊട്ടാരം. വലിയൊരു ഉദ്യാനത്താൽ കൊട്ടാരം ചുറ്റപ്പെട്ടിരിക്കുന്നു.

ഹെൻറി ഇർവിൻ എന്ന ബ്രിട്ടീഷുകാരനാണ് കൊട്ടാരസമുച്ചയത്തിന്റെ വാസ്തുശില്പി.

കൊട്ടാരത്തിൻ്റെ ചിത്രപ്പണികൾ രവിവർമ്മയാണ് ചെയ്തിരിക്കുന്നത്.

വിശേഷ സംഭവങ്ങൾ

തിരുത്തുക

എല്ലാ വർഷവും ശരത്കാലത്ത് നടക്കുന്ന മൈസൂർ ദസറ മഹോത്സവത്തിന്റെ പ്രധാന വേദി മൈസൂർ കൊട്ടാരമാണ്. ഇവിടുത്തെ കുക്ക് ആയിരുന്ന കാകസുര മാടപ്പ ആണ് മൈസൂർ പാക്ക് എന്ന പലഹാരം ആവിഷ്കരിച്ചത്.

ക്ഷേത്രങ്ങൾ

തിരുത്തുക
 
കൊട്ടാര സമുച്ചയത്തിനകത്ത് സ്ഥിതിചെയ്യുന്ന ശ്വേതവരാഹ സ്വാമി ക്ഷേത്രം

മൈസൂർ കൊട്ടാര സമുച്ചയത്തിനകത്ത് ആകെ 12 ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്. ഇവയിൽ ഏറ്റവും പഴക്കമേറിയത് 14ആം നൂറ്റാണ്ടിൽ നിർമിച്ചതാണ്. ഏറ്റവും പുതിയത് 1953ൽ നിർമിച്ചതും.

ചില പ്രധാന ക്ഷേത്രങ്ങൾ:

  • സോമേശ്വര ക്ഷേത്രം (ശിവക്ഷേത്രം)
  • ലക്ഷ്മിനാരയണ ക്ഷേത്രം
  • ശ്വേതവരാഹ സ്വാമി ക്ഷേത്രം

ആകർഷണങ്ങൾ

തിരുത്തുക

സവിശേഷമായ പല മുറികളും ഈ കൊട്ടാരത്തിലുണ്ട്.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

12°18′14″N 76°39′16″E / 12.30389°N 76.65444°E / 12.30389; 76.65444

"https://ml.wikipedia.org/w/index.php?title=മൈസൂർ_കൊട്ടാരം&oldid=4078246" എന്ന താളിൽനിന്ന് ശേഖരിച്ചത്