മൈസൂറിന്റെയും കൂർഗിന്റെയും രാഷ്ട്രീയചരിത്രം (1565–1760)
മൈസൂറിന്റെയും കൂർഗ്ഗിന്റെയും രാഷ്ട്രീയചരിത്രം (1565–1760) ദക്ഷിണേന്ത്യയിലെ ഡെക്കാൺ പീഠഭൂമിയിൽ സ്ഥിതിചെയ്യുന്ന മൈസൂർ രാജ്യത്തിന്റെയും കൂർഗ് പ്രവിശ്യയുടെയും രാഷ്ട്രീയചരിത്രമാണ് (ഭൂപടം 1). ഈ ചരിത്രം തുടങ്ങുന്നത് 1565ൽ ഹിന്ദു സാമ്രാജ്യമായ വിജയനഗരസാമ്രാജ്യത്തിന്റെ നാശത്തോടെയും ഈ ചരിത്രം അവസാനിക്കുന്നത്, 1761ൽ സുൽത്താനായ ഹൈദരാലിയുടെ ഉയർച്ചയോടെയുമാണ്.
വിജയനഗര സാമ്രാജ്യത്തിന്റെ ഉന്നതിയിൽ (1350–1565), മൈസൂറും കൂർഗും ഭരിച്ചിരുന്നത് രാജാക്കന്മാരോ, സാമന്തന്മാരോ ജന്മികളോ ആയിരുന്നു. ഓരോ രാജാവും ഒരു ചെറുതുണ്ട് ഭൂമി കൈവശംവച്ചിരുന്നു. ഓരോ രാജാവും ചക്രവർത്തിക്കുള്ള സൈനികരേയും പണമായി കപ്പവും നൽകിയിരുന്നു. ചക്രവർത്തിയുടെ സാമ്രാജ്യത്തിന്റെ തകർച്ചയിൽ തങ്ങളെ നിയന്ത്രിക്കാനാരുമില്ലാതെ വന്നപ്പോൾ പല രാജ്യങ്ങളും സാമ്രാജ്യത്തോടുള്ള തങ്ങളുടെ വിധേയത്വം അവസാനിപ്പിച്ച് സ്വതന്ത്രമായി നിലക്കാനും ചിലർ തങ്ങളുടെ രാജ്യവിസ്തൃതി യുദ്ധത്തിലൂടെയും മറ്റും വികസിപ്പിക്കാനും തുടങ്ങി. പ്രത്യേകിച്ച് പടിഞ്ഞാറൻ ഇന്ത്യയിൽ. ഈ പുതിയ അനിശ്ചിതാവസ്ഥയിൽ തങ്ങൾക്കുണ്ടായ അനുകൂലസാഹചര്യം മുതലെടുത്ത് പലകാലങ്ങളിലായി വടക്കുനിന്നും വന്ന അനേകം ശക്തികൾ ഈ പ്രദേശത്തെ ആക്രമിച്ചു കീഴടക്കിഭരണം തുടങ്ങി. ഇവയിൽ പ്രമുഖമായത്, വടക്കുപടിഞ്ഞാറൻ ഭാഗത്തേയ്ക്ക് ബിജാപ്പൂർ സുൽത്താനത്തും വടക്കുകിഴക്കൻ ഭാഗത്തേയ്ക്ക് ഗോൽക്കൊണ്ട സുൽത്താനത്ത്, കൂടുതൽ വടക്കുകിഴക്കായി മറാത്ത സാമ്രാജ്യം, കൂടുതൽ വടക്കുകിഴക്കായി, മുഗൾ സാമ്രാജ്യം കൂടുതൽ വടക്കും ആയി. പതിനേഴാം നൂറ്റാണ്ടിന്റെ കൂടുതൽ കാലത്തും ഇവിടത്തെ പ്[രാദേശികഭരണാധികാരികൾ വലിയ സാമ്രാജ്യങ്ങളോടേറ്റുമുട്ടിക്കൊണ്ടിരുന്നു. അതുവഴി പല രാജ്യങ്ങളുടെയും പരമാധികാരം മാറുകയും അവയുടെ മറ്റുള്ളവരോടുള്ള കൂറ് വ്യത്യസ്തമാവുകയും അവയുടെ പലതിന്റെയും അതിരുകൾ മാറ്റിവരയ്ക്കപ്പെടേണ്ടിവരികയുമുണ്ടായിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടോടെ രാഷ്ട്രീയഭൂപടം ഏതാണ്ട് തെളിഞ്ഞുവന്നു. വടക്കുപടിഞ്ഞാറൻ മലനിരകൾ ഇക്കേരിയിലെ നായക ഭരണാധികാരികളുടെ കൈകളിലായി. പശ്ചിമഘട്ടത്തിലെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ കൊടകിലെ രാജാക്കന്മാരുടെ കൈകളിലായി. തെക്കൻ സമതലപ്രദേശം മൈസൂറിലെ വൊഡയാർ ഭരണാധികാരികളുടെ കൈകളിലായി. ഈ ഭരണാധികാരികളിൽ ഭൂരിപക്ഷവും ഹിന്ദു ഭരണാധികാരികളായിരുന്നു. എന്നാൽ, കിഴക്കും വടക്കുകിഴക്കും ഭാഗങ്ങളാകട്ടെ ഭരിച്ചിരുന്നത് ആർക്കോട്ടെയും സിറായിലേയും മുസ്ലിം ഭരണാധികാരികളായിരുന്നു. ഇതിൽ ഇക്കേരിയും കൂർഗും സ്വതന്ത്രമായി നിന്നു. എന്നാൽ, വളരെ വികസിച്ചതെങ്കിലും മുഗൾ സാമന്തരായി അവരുടെ കീഴിൽ നിലകൊണ്ടു. എന്നാൽ ആർക്കോട്ടും സിറാ രാജ്യവും മുഗൾ പ്രവിശ്യകാളായിരുന്നു.
Poligars of Vijayanagara, 1565–1635
തിരുത്തുകബിജാപ്പൂർ, മറാത്താകൾ, മുഗളന്മാർ, 1636–1687
തിരുത്തുകമൈസൂറിലെ വൊഡയാർ, 1610–1760
തിരുത്തുകഇക്കേരി രാജാക്കന്മാരും കാനറ വാണിജ്യവും, 1565–1763
തിരുത്തുകസിറയിലെ സുബഹ്ദാറുകൾ, 1689–1760
തിരുത്തുകകൂർഗിലെ രാജാക്കന്മാർ, പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ–1768
തിരുത്തുകമൂല്യനിർണ്ണയം: ഈ കാലവും ചരിത്രവും
തിരുത്തുകഇതും കാണൂ
തിരുത്തുക- Political history of Mysore and Coorg (1761–1799)
- Political history of Mysore and Coorg (1800–1947)
- Company rule in India
- Princely state