അഡിനോമ

(മൈനർ വെസ്റ്റിബുലാർ ഗ്ളാൻഡ്സ് അഡിനോമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശരീരഗ്രന്ഥികളുടെയോ ഗ്രന്ഥികളുടെ പോലെയിരിക്കുന്ന ഭാഗങ്ങളുടേയോ ചർമ്മാവരണത്തിലെ കോശങ്ങളിൽ കാണപ്പെടുന്ന അർബുദകരമല്ലാത്ത മുഴകൾ ആണ് അഡിനോമ. ഇംഗ്ലീഷ്: Adenoma, ശരീരത്തിലെ ഏതു ഗ്രന്ഥികളിലും ഇവ ഉണ്ടാവാം. വൃക്കഗ്രന്ഥികൾ (അഡ്രീനൽ) പിറ്റ്യൂറ്ററി ഗ്രന്ഥി, തൈറോയ്‌ഡ്, പ്രോസ്റ്റേറ്റ് തുടങ്ങി ചെറിയ ഉമിനീർഗ്രന്ഥികളിൽ വരെ ഇത് കാണപ്പെടുന്നു. ഇതിനൊരുദാഹരം മൈനർ വെസ്റ്റിബുലാർ ഗ്രന്ഥി അഡിനോമയാണ്. ഇത് യോനിയുടെ ഉൾവശത്ത് കാണപ്പെടുന്നു.

Adenoma
മറ്റ് പേരുകൾAdenomas, adenomata
Micrograph of a tubular adenoma (left of image), a type of colonic polyp and a precursor of colorectal cancer. Normal colorectal mucosa is seen on the right of the image. H&E stain.
ഉച്ചാരണം
സ്പെഷ്യാലിറ്റിOncology

ചില അഡിനോമകൾ ഗ്രന്ഥികൾ അല്ലാത്ത ചർമ്മകോശങ്ങളിൽ ഉണ്ടാവുകയും എന്നാൽ ഗ്രന്ഥികളൂടേതുപോലുള്ള കോശങ്ങളുടെ ഘടന കാണിക്കുകയും ചെയ്യാറുണ്ട്. ഉദാഹരണം ഫമിലിയൽ പോളിപോസിസ് കോളൈ. ഇവ അർബുദകാരികൾ അല്ല എങ്കിലും അപകടകരമായി തന്നെ ഇവയെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കാലപ്പഴക്കത്താൽ അഡിനോമകൾ അർബുദകാരികളായി മാറിയേക്കാം. ഈ ഘട്ടത്തിൽ ഇവയെ അഡിനോകാർസിനോമ എന്നു വിളിക്കുന്നു. ഗ്രന്ഥികളെ ബാധിക്കുന്ന മുഴകൾ ആയതിനാൽ അർബുദകാരികൾ അല്ലെങ്കിലും അർബുദം വിളിച്ചുവരുത്താനാവുന്ന ഇത്തരം മുഴകൾ അതാത് ഗ്രന്ഥികൾ ഉത്പാദിക്കുന്ന ഹോർമോൺ അഥവാ അന്തർഗ്രന്ഥി സ്രവങ്ങൾ ധാരാളമായി ഉത്പാദിക്കാനും ശരീരത്തിന്റെ മറ്റു പ്രവർത്തനങ്ങളെ ബാധിക്കാനും സാധ്യതയുള്ളവയാണ്. ഉദാ. തൈറോയ്ഡിന്റെ അഡിനോമ

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഡിനോമ&oldid=3835464" എന്ന താളിൽനിന്ന് ശേഖരിച്ചത്