ഹിമവാന്റെ പുത്രനായി പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഒരു പർവ്വതമാണ് മൈനാകം. മേനകയുടെ സന്തതി എന്നർഥം.

ഐതിഹ്യം

തിരുത്തുക

മൈനാകം സമുദ്രമദ്ധ്യത്തിൽ സ്ഥിചെയ്യുന്നു. പണ്ടുകാലത്ത് പർവ്വതങ്ങൾക്ക് ചിറകുകൾ ഉണ്ടായിരുന്നു. അവ യഥേഷ്ടം പറന്നുനടന്ന് അപകടം വരുത്തിവെച്ചപ്പോൾ ദേവേന്ദ്രനു ദേഷ്യംവന്നു. വജ്രായുധം ഉപയോഗിച്ച് ഇന്ദ്രൻ പർവ്വതങ്ങളുടെയെല്ലാം ചിറകുകൾ അരിഞ്ഞുകളഞ്ഞു. മൈനാകംമാത്രം സമുദ്രത്തിൽ പോയൊളിച്ച് ഇന്ദ്രകോപത്തിൽനിന്നും രക്ഷപ്രാപിച്ചു.

ശബ്ദതാരാവലി.

"https://ml.wikipedia.org/w/index.php?title=മൈനാകം&oldid=3342717" എന്ന താളിൽനിന്ന് ശേഖരിച്ചത്