പ്രാചീന ഭാരതത്തിലെ ഒരു വൈദിക തത്ത്വചിന്തകയാണ് മൈത്രേയി. യാജ്ഞവൽക്യൻ എന്ന പ്രശസ്ത മുനിയുടെ രണ്ടാമത്തെ ഭാര്യയായിരുന്നു മൈത്രേയി.[1]

വേദങ്ങളിൽ ആഴത്തിലുള്ള ജ്ഞാനമുണ്ടായിരുന്ന മൈത്രേയിയെ ബ്രഹ്മവാദിനി എന്ന് അക്കാലത്ത് വിളിക്കപ്പെട്ടിരുന്നു.[2] ഋഗ്വേദത്തിലെ പത്ത് സൂക്തങ്ങൾ മൈത്രേയി രചിച്ചതാണെന്ന് കരുതപ്പെടുന്നു.[1]

പാരമ്പര്യ വിശ്വാസമനുസരിച്ച് മൈത്രേയിക്ക് യാജ്ഞവൽക്യനെ വിവാഹം കഴിക്കണം എന്ന് താല്പര്യമുണ്ടായിരുന്നില്ല. മൈത്രേയിയുടെ ആഗ്രഹം അദ്ദേഹത്തോടൊപ്പം ശിഷ്യയും ആത്മീയ സുഹൃത്തുമായി കഴിയാനായിരുന്നു. യാജ്ഞവൽക്യന്റെ ആദ്യ ഭാര്യയെ സമീപിച്ച് മൈത്രേയി ഇതിനുള്ള അനുവാദം വാങ്ങുകയും ഒരുമിച്ച് താമസമാരംഭിക്കുകയുമായിരുന്നു.[1]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 "Vedic Women: Loving, Learned, Lucky!". ശേഖരിച്ചത് 2006-12-24. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "about_vedic_women" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. The Sanskrit text brahmavadini is the female of brahmavadi. According to Monier-Williams’s Sanskrit-English Dictionary, "brahmavādín" means ‘discoursing on sacred texts, a defender or expounder of the Veda, one who asserts that all things are to be identified with Brahman’. It doesn't means "one who speaks like God".

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

Persondata
NAME Maitreyi
ALTERNATIVE NAMES
SHORT DESCRIPTION Indian philosopher
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=മൈത്രേയി&oldid=3086832" എന്ന താളിൽനിന്ന് ശേഖരിച്ചത്