മൈഗുരുഡ്
മലപ്പുറം ജില്ലയിലെ ഇരുമ്പുഴി, എടപ്പാൾ എന്നിവിടങ്ങളിൽ രൂപപ്പെട്ടതും അവിടെ നിലനിന്നിരുന്നതുമായ ഒരു ഗൂഢഭാഷയാണ് മൈഗുരുഡ്. മാപ്പിള ലഹള നടന്നപ്പോൾ ജനങ്ങൾ ഉപയോഗിച്ചിരുന്നതായിരുന്നു ഇതെന്ന് കരുതപ്പെടുന്നു.[1] മാപ്പിള ലഹളയിൽ പങ്കെടുത്തവരെ ജയിലിൽ അടച്ചപ്പോൾ മലയാളികളായ ജയിൽ വാർഡൻമാർ കേൾക്കാതിരിക്കാൻ തടവുകാർ കണ്ടെത്തിയ ഭാഷയാണ് മൈഗുരുഡ്.[2] പ്രധാനമായും ബീഡി തൊഴിലാളികളാണ് ഉപയോഗിച്ചിരുന്നതെന്ന് പറയപ്പെടുന്നു.
പേരിന്റെ ഉത്ഭവം
തിരുത്തുകമൊഴി കുരുട് എന്ന് ഉപയോഗിച്ച് പിന്നീട് ലോപിച്ച് പിന്നീട് മൈഗുരുഡ് എന്ന് ഉച്ചാരണം നിലവിൽ വന്നു എന്നാണ് ഇതിന്റെ പേരിന്റെ ഉല്പത്തിയെ സംബന്ധിച്ചു നില നിൽക്കുന്ന ഒരു വിലയിരുത്തൽ.[1]
ഘടന
തിരുത്തുകമൈഗുരുഡിൽ സ്വരാക്ഷരങ്ങളായ അ, ആ, ഇ, ഈ എന്നിവക്ക് യഥാക്രമം സ, സാ, സി, സീ എന്നിങ്ങനെ അം, അഃ വരെ ഉപയോഗിക്കുന്നു. സ, സാ, സി, സീ എന്നിവയെ അ, ആ, ഇ, ഈ എന്നും മാറി ഉപയോഗിക്കുന്നു.
വ്യഞ്ജനാക്ഷരങ്ങൾ ഒന്നിന് പകരം മറ്റൊന്ന് എന്ന നിലയിൽ ഉപയോഗിക്കുന്നു. ഇത് മനസ്സിലാക്കാനായി ഒരു ശ്ലോകമുണ്ട്
“ | കമ ങയ ചര വട ണ്ടഷ |
” |
ഇതിന് സ്വന്തമായി ലിപിയും സങ്കീർണ്ണമായ വ്യാകരണ നിയമങ്ങളും ഇല്ല.[3]
ഉദാഹരണം
തിരുത്തുക- സെഹാ നേച്ച് - എന്താ പേര്
- സെടീവാ ടീവ് - എവിടാ വീട്
- സൊചു രാങ ടേറം - ഒരു ചായ വേണം
- മവി ടേറോ - കടി വേണോ
- ടേഷ - വേണ്ട
ഇത് മൈഗുരുഡ് ഭാഷയിലുള്ള ചില സംഭാഷണ രീതികളാണ്.
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 സി. സജിൽ. "ഇപ്പോഴും ജീവിക്കുന്നു, മലബാറിന്റെ ഗൂഢഭാഷ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-11-01. Retrieved 1 നവംബർ 2014.
- ↑ ഡോ. പ്രമോദ് ഇരുമ്പുഴി (2013). "കേരളത്തിലെ ഗൂഢ ഭാഷകൾ" (PDF). ജനപഥം (ജൂൺ). Archived from the original (PDF) on 2015-06-13. Retrieved 2013 ജൂലൈ 16.
{{cite journal}}
: Check date values in:|accessdate=
(help); Unknown parameter|month=
ignored (help) - ↑ സതീഷ് ഗോപി (1 നവംബർ 2014). "ശ്രേഷ്ഠമലയാളമേ മൈഗുരുഡ് മൊഴി എവിടെ?" (പത്രലേഖനം). ദേശാഭിമാനി. Archived from the original on 2014-11-01. Retrieved 1 നവംബർ 2014.
പുറം കണ്ണികൾ
തിരുത്തുക- ഇപ്പോഴും ജീവിക്കുന്നു, മലബാറിന്റെ ഗൂഢഭാഷ Archived 2014-11-01 at the Wayback Machine.