മൈക്രിലിറ്റ ഐഷാനി
ചെറുവായൻ വയൽത്തവളകളിലെ ഒരിനമാണ് മൈക്രിലിറ്റ ഐഷാനി (ശാസ്ത്രീയനാമം: Micryletta aishani). എസ്.ഡി. ബിജു ഉൾപ്പെടുന്ന സംഘമാണ് പുതിയ തവളയിനത്തെ കണ്ടെത്തിയത്. 'വടക്കു-കിഴക്ക്' എന്ന വാക്കിന്റെ സംസ്കൃതപദമാണ് ഐഷാനി. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് കണ്ടെത്തിയതിനാലാണ് ഈ പേര് നൽകിയത്. ഇവയുടെ ജനുസിൽ പെട്ട അംഗങ്ങളെ ലാവോസ്, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്ന് മുൻപ് കണ്ടെത്തിയിട്ടുണ്ട്. അസമിലെ കച്ചാർ (Cachar) ജില്ലയിൽ നാശോന്മുഖമായ ഒരു വനമേഖലയിൽ ജനവാസ പ്രദേശത്തിനടുത്തു നിന്നാണ് ഐഷാനിയെ ഗവേഷകർ കണ്ടെത്തിയത്.[1]
Micryletta aishani | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. aishani
|
Binomial name | |
Micryletta aishani (Das, Garg, Hamidy, Smith, and Biju, 2019)
|
അവലംബം
തിരുത്തുക- ↑ "അസമിൽ നിന്ന് പുതിയൊരിനം വയൽ തവളയെ കണ്ടെത്തി". മാതൃഭൂമി. Archived from the original on 2019-09-27. Retrieved 28 സെപ്റ്റംബർ 2019.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Micryletta aishani എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.