ഒരു അമേരിക്കൻ പണ്ഡിതനും ചരിത്രകാരനുമാണ് മൈക്കൽ ആന്റണി സെൽസ് (ജനനം മേയ് 8, 1949). മതങ്ങളെ കുറിച്ച് പഠനം നടത്തിയ സെൽസ്, ഇസ്‌ലാമിക് ഹിസ്റ്ററി ആൻഡ് ലിറ്ററേച്ചറിൽ അധ്യാപകനായിരുന്നു. ചിക്കാഗോ സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം വിരമിക്കുന്നത്[1]. ഖുർആൻ പഠനങ്ങൾ, സൂഫിസം, അറബിഭാഷ, അറബി പ്രണയ കവിതകൾ, വിവിധ മതങ്ങളിലെ ആത്മീയത, മതപരമായ അതിക്രമങ്ങൾ എന്നീ മേഖലകളിൽ മൈക്കൽ സെൽസ് പഠനം നടത്തി വരുന്നു.

  1. Michael Sells, Divinity School at the University of Chicago, archived from the original on 2013-06-06, retrieved 2014-09-12
"https://ml.wikipedia.org/w/index.php?title=മൈക്കൽ_സെൽസ്&oldid=4100698" എന്ന താളിൽനിന്ന് ശേഖരിച്ചത്