മേൽപ്പറമ്പ്

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ കാസർഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിൽ വരുന്ന ഒരു ഗ്രാമമാണ് മേൽപറമ്പ്. കാസർഗോഡ് നിന്നും 4 കിലോമീറ്ററും മംഗലാപുരത്ത് നിന്നും 54 കിലോമീറ്റർ ദൂരവും ഉണ്ട് ഇവിടേക്ക്. ഫുട്ബോൾ ടൂർണ്ണമെന്റിനു വളരെ പ്രശസ്തമാണ് മേൽപ്പറമ്പ്, ഉത്തര കേരളത്തിലെ അറിയപ്പെടുന്ന കലാകായിക സാംസകാരിക സംഘടനയായ ' തമ്പ് ' മേൽപ്പറമ്പിലാണ് അറിയപ്പെടുന്ന തുരങ്കം ആയ കളനാട് തൂരങ്കം ,ചന്ദ്രഗിരി കോട്ട എന്നിവ മേൽപ്പറമ്പിലാണ്. മേൽപറമ്പ് കുന്നുള്ള പ്രദേശമാണ് അതിനാൽ സമുദ്ര നിരപ്പിൽ നിന്നുയർന്ന് നിൽക്കുന്നു.

ആരോഗ്യവും വിദ്യാഭ്യാസവും തിരുത്തുക

ഇവിടെ സർക്കാർ, സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യകേന്ദ്രങ്ങളും ഒട്ടനവധി ഉണ്ട്. മറ്റു സമീപ പ്രദേശങ്ങളെ താരതമ്യം ചെയ്തു നോക്കിയാൽ മേൽപറമ്പിലുള്ള ജനങ്ങൾ കൂറച്ച് കൂടി നിലവാരമുള്ള ജീവിതം നയിക്കുന്നവരാണ്.

ആശുപത്രികൾ തിരുത്തുക

  • സിറ്റി ഫാർമസി ആന്റ് ഹെൽത്ത് ക്ളിനിക്ക്
  • കളനാട് നേഴ്സിംഗ് ഹോം
  • കളനാട് ഗവണ്മെന്റ് പ്രൈമറി ഹെൽത്ത് സെന്റർ
  • സാദിയ ഹോസ്പിറ്റൽ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

  • ജി എച്ച് എസ് ചന്ദ്രഗിരി ഹയർ സെക്കന്ററി സ്കൂൾ
  • ലുലു ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ മേല്പറമ്പ്.
  • മേല്പറമ്പ ജമാ അത്ത് ഇംഗ്ളീഷ് മീഡിയം സ്കൂൾ
  • ജി എൽ പി കളനാട്
  • സാദിയ ഇംഗ്ളീഷ് മീഡിയം സ്കൂൾ

ആരാധനാലയങ്ങൾ തിരുത്തുക

  • മുഹ്യുദ്ദിൻ ജുമാമസ്ജിദ്, മേൽപറമ്പ
  • അബൂബക്കർ സിദ്ദിക്ക് മസ്ജിദ്, ആരമംഗനം
  • കൂവത്തൊട്ടി മസ്ജിദ്
  • കൈനോത്ത് മസ്ജിദ്
  • ഒറവങ്കര മസ്ജിദ്
  • റിയാദലി ജുമാമസ്ജിദ്, കട്ടക്കാൽ
  • ഖുത്തബിയ മസ്ജിദ്, കട്ടക്കാൽ
  • മസ്ജിദുൻ നൂർ കടവത്ത്
  • പയോട്ട മസ്ജിദ് 10 ജബേരി മസ്ജിദ്, മക്കോട്.
  • കീഴൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
  • കുറുമ്പാ ക്ഷേത്രം, ചെംബരിക്ക
"https://ml.wikipedia.org/w/index.php?title=മേൽപ്പറമ്പ്&oldid=3984430" എന്ന താളിൽനിന്ന് ശേഖരിച്ചത്