സിനിമാ ചിത്രീകരണത്തിന് വേണ്ടി തിരഞ്ഞെടുക്കുന്ന ചുരുക്കം ചില തറവാടുകളിൽ ഒന്നാണ് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് സ്ഥിതി ചെയ്യുന്ന മേലേപ്പുര തറവാട്. അഗ്നിദേവൻ എന്ന സിനിമയിലൂടെ ആണ് ആദ്യമായി തിരശീല വീണത്, വെള്ളിത്തിരയിൽ ഒരു കാലഘട്ടത്തിൽ ഏറ്റവും അധികം നാട്ടുപ്രമാണിമാരുടെയും കുലീനരുടെയും പ്രതിനായകരൂപന്മാരുടെയും തറവാട് വീടായി ഈ തറവാട് സിനിമാരങ്കത്ത് ഒരു പുതിയ അധ്യായം കുറിച്ചിട്ടുണ്ട്.[1]

മേലേപ്പുര തറവാട്
മേലേപ്പുര തറവാട്
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിKerala Architecture
സ്ഥാനംചാവക്കാട്, തൃശൂർ, Kerala
രാജ്യംIndia
നിർദ്ദേശാങ്കം10°46′16″N 76°20′14″E / 10.77111°N 76.33722°E / 10.77111; 76.33722
ഉടമസ്ഥതമേലേപ്പുര വിശ്വനാഥൻ
Height
മേൽക്കൂരRoof tiles
സാങ്കേതിക വിവരങ്ങൾ
Structural systemRed stone
നിലകൾThree
മറ്റ് വിവരങ്ങൾ
Number of rooms74 in the main building

നരസിംഹത്തിലെ മണപള്ളി പവിത്രന്റെയും, വല്യേട്ടൻ സിനിമയിലെ രാമനുണ്ണിയുടെയും, ചന്ത്രോത്സവത്തിലെ പട്ടേരി ശിവരാമന്റെയും, തുടങ്ങി പൗരൂക്ഷ സാമ്രാട്ടായ മംഗലശ്ശേരി നീലകണ്ടന്റെ 'അമ്മ തറവാട് ആയും സിനിമകളിലൂടെ പ്രസിദ്ധിയാര്ജിച്ചത് ചാവക്കാട് സ്ഥിതി ചെയ്യുന്നത് മേലേപ്പുര എന്ന ഒരു പ്രശസ്ത നാലുകെട്ട് തറവാട് ആണ്.[1]

നിർമാണ ശൈലി

തിരുത്തുക

നൂറ്റാണ്ടുകൾക്ക് മുൻമ്പ് കോഴിക്കോട്ടെ സാമൂതിരിയിൽ നിന്ന് തണ്ടയാൻ സ്ഥാനം കൊടുത്ത് ആദരിച്ച ഒരു പ്രമുഖ തീയ്യർ തറവാട്ടുകാരാണ് മേലേപ്പുര തറവാട്ടുകാർ. 150 വർഷം പഴക്കവും നാലു ഏക്ര സ്ഥലത്താണ് ഈ തറവാട് സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള നാലുകെട്ട് കേരളീയ വാസ്തു പ്രകാരം ആണ് നിർമ്മിച്ചിട്ടുള്ളത്. വടക്കിനി, തെക്കിനി, കിഴക്കിനി, പടിഞ്ഞാറ്റ എന്നിങ്ങനെ നാല് സൗധങ്ങളുണ്ട്. വെട്ടുക്കലും, വെണ്ണക്കല്ലും, മേൽത്തരം ഇനം മരങ്ങളും ഉപയോഗിച്ചാണ് നിർമാണം. നാലുകെട്ടിന്റെ വിശാലമായ പൂമുഖം, നടുമുറ്റം, പത്തായപുരയും, കുളവും, പടിപ്പുരയും ചേർന്നതാണ് തറവാട് സമുച്ഛയം.[1]


തറവാടിന്റെ മുൻ അവകാശിആയിരുന്ന മേലേപ്പുര വിശ്വനാഥൻ, ഇദ്ദേഹത്തിന്റെ കാലത്ത് ആയിരുന്നു ഈ തറവാട്ടിൽ ഏറ്റവും ചിത്രീകരണം നടന്നത്. മലയാളസിനിമയിൽ ഏറ്റവും പ്രശസ്തമായ വരിക്കാശേരി മന കഴിഞ്ഞാൽ ഏറ്റവും പ്രശസ്തി നേടിയ രണ്ടാമത്തെ തറവാട് മേലേപ്പുര തറവാട് ആണ്.[1]

ശ്രദ്ധേയ ചിത്രങ്ങൾ

തിരുത്തുക
  • ദേവാസുരം
  • പുത്തൂരം പുത്രി ഉണ്ണിയാർച്ച
  • നരസിംഹം
  • വല്യേട്ടൻ
  • ഡാർലിംങ് ദാർലിംഗ്.
  • ചന്ത്രോത്സവം
  • സ്‌നേഹിതൻ
  • വാമനപുരത്തേ ബസ്സ് റൂട്ട്
  • ഊമ പെണ്ണിന് ഉരിയാടാ പയ്യൻ
  • ചങ്ങാതി പൂച്ച
  • സൂര്യ കിരീടം
  • അഗ്നിദേവൻ
  • പല്ലാവൂർ
  • ദേവനാരായനാണ്
  • സത്യഭാമയ്ക്ക് ഒരു പ്രേമ ലേഖനം
  • പാർവ്വതി പരിണയം
  • മാനസം
  • ഗുരുവായൂർ കേശവൻ
  • സെന്റ് തോമസ്
  • അണിയറ
  • ആറാട്ട്
  • അപരാധി
  • 1921
  • മഹായനം,
  1. 1.0 1.1 1.2 1.3 https://malayalam.news18.com/amp/news/film/here-is-meleppura-tharavadu-the-lesser-known-destination-of-malayalamcinema-mm-238389.html
"https://ml.wikipedia.org/w/index.php?title=മേലേപ്പുര_തറവാട്&oldid=3823896" എന്ന താളിൽനിന്ന് ശേഖരിച്ചത്