മേരുസമാന
ത്യാഗരാജസ്വാമികൾ മായാമാളവഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മേരുസമാന
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | മേരുസമാന ധീരവരദരഘു വീരജൂതാമുരാരാ മഹാ |
ധീരനായ മഹാമേരുവിനുതുല്യനായ അനുഗ്രഹങ്ങൾ ചൊരിയുന്ന രഘുവീരാ ദയവായി വരൂ, ഞാൻ അങ്ങയെ ഒന്നു കാണട്ടേ |
അനുപല്ലവി | സാരസാര ഒയ്യാരപു നഡലനുല നീരദകാന്തിനി നീഠീവിനി മഹാ |
അർത്ഥങ്ങളുടെയും അർത്ഥമായ ഭഗവാനേ എന്റെ മുന്നിൽ വരൂ, തിളക്കമാർന്ന ശ്യാമമേഘവർണ്ണവും അങ്ങയുടെ ഗംഭീരമായ നടത്തവും ഞാൻ കാണട്ടേ, |
ചരണം | അലകലമുദ്ദുനു തിലകപുതീരുനു തളുകുചെക്കുലചേ തനരുനെമ്മോമുനു ഗളമുനശോഭില്ലു കനകഭൂഷണമുല ദളിതദുർമാനവ ത്യാഗരാജാർചിത |
നെറ്റിയിലേക്കു വീണുകിടക്കുന്ന അങ്ങയുടെ അളകങ്ങളും നെറ്റിയിലെ കുറിയുടെ ഭംഗിയും തിളക്കമാർന്ന കവിളുകൾ ഉള്ള മാധുര്യമാർന്ന മുഖവും അങ്ങയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന തിളങ്ങുന്ന സ്വർണ്ണാഭരണങ്ങളുടെ ശോഭയും ഞാൻ കണ്ടോട്ടേ. ദുഷ്ടരെ നിഗ്രഹിക്കുന്ന ത്യാഗരാജനാൽ ആരാധിക്കുന്ന ഭഗവാനേ വരൂ |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ടി എം കൃഷ്ണയുടെ ആലാപനം
- ടി എം കൃഷ്ണയുടെ ആലാപനം