മേരി സ്റ്റുവർട്ട് ഫിഷർ (ജീവിതകാലം: ഓഗസ്റ്റ് 12, 1922 - ഏപ്രിൽ 24, 2006) അമേരിക്കൻ അസോസിയേഷൻ ഫോർ വിമൻ റേഡിയോളജിസ്റ്റ് എന്ന സംഘടനയിലെ മേരി ക്യൂറി അവാർഡ് നേടിയ ഒരു അമേരിക്കൻ റേഡിയോളജിസ്റ്റായിരുന്നു. ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ റേഡിയോളജി പ്രൊഫസറായാണ് അവർ തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്.

ആദ്യകാലജീവിതം തിരുത്തുക

1922 ഓഗസ്റ്റ് 12-ന് ന്യൂയോർക്കിലെ ബിംഗ്ഹാംടണിൽ സ്റ്റുവർട്ട് ബൻയാർ ബ്ലേക്ലിയുടെയും മിറിയം ബ്രദേഴ്‌സ് ബ്ലേക്കലിയുടെയും മകളായി മേരി ബ്ലേക്ക്ലി ജനിച്ചു.[1] ബ്രൈൻ മാവർകോളേജിൽ നിന്ന് ബിരുദം നേടി ക്ലാസിൽ ഒന്നാമതെത്തിയ ശേഷം അവൾ കൊളംബിയ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ മെഡിസിൻ പഠിക്കാൻ പോകുകയും 1948-ൽ വീണ്ടും അവളുടെ ക്ലാസ്സിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.[2] മെഡിക്കൽ ഡോക്ടറായ പിതാവ് തന്റെ മകൾ ഒരു മെഡിക്കൽ ഡോക്ടറാകുന്നതിനുപകരം ഒരു നഴ്‌സായി കാണാനാണ് ആഗ്രഹിച്ചത്. പക്ഷേ അമ്മയുടെ പ്രോത്സാഹനത്തോടെ ഒരു മെഡിക്കൽ കരിയർ തിരഞ്ഞെടുക്കുന്നതിലാണ് ബ്ലെക്‌ലി ശ്രദ്ധിച്ചത്.[3] M.D. ബിരുദം നേടിയ ഉടൻ തന്നെ ബ്ലെക്‌ലി മെഡിക്കൽ സ്‌കൂളിലെ തൻറെ സഹപാഠിയായിരുന്ന ജോർജ്ജ് ആർ. ഫിഷർ III നെ വിവാഹം കഴിച്ചു.[4]

കരിയർ തിരുത്തുക

മേരി സ്റ്റുവർട്ട് ഫിഷർ ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ ഇന്റേൺ ആയി ജോലി ചെയ്യുകയും ന്യൂയോർക്ക് നഗരത്തിലെ പ്രെസ്ബിറ്റീരിയൻ ഹോസ്പിറ്റലിൽ റേഡിയോളജിയിൽ റെസിഡൻസി പൂർത്തിയാക്കുകയും ചെയ്തു.[5]

പുരസ്കാരങ്ങളും ബഹുമതികളും തിരുത്തുക

ടെമ്പിൾ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്തിരുന്ന കാലത്ത്, ഫിഷറിന് റസ്സൽ പി മോസസ് മെമ്മോറിയൽ അവാർഡ് ഫോർ എക്‌സലൻസ് ഇൻ ക്ലിനിക്കൽ ടീച്ചിംഗ് (1980), മെഡിക്കൽ വിദ്യാർത്ഥികൾ അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനു നാമനിർദ്ദേശം ചെയ്ത "ഗോൾഡൻ ആപ്പിൾ" അവാർഡ് (1990), ഫിസിഷ്യൻ ഓഫ് ദ ഇയർ അവാർഡ് (1996) എന്നിവയുൾപ്പെടെ ഒന്നിലധികം ഫാക്കൽറ്റി അവാർഡുകൾ ലഭിച്ചു. 1992-ൽ അമേരിക്കൻ അസോസിയേഷൻ ഫോർ വിമൻ റേഡിയോളജിസ്റ്റ്സ് നൽകുന്ന പരമോന്നത ബഹുമതിയായ മേരി ക്യൂറി അവാർഡ് അവർക്ക് ലഭിച്ചു.[6]

അവലംബം തിരുത്തുക

  1. "Female Pioneers of Medicine and Radiology". American Association for Women Radiologists. Archived from the original on 2022-08-17. Retrieved March 13, 2019.
  2. Linton, Otha W. (2006). "Mary Stuart Fisher, MD". Radiology. 241: 326. doi:10.1148/radiol.2411062580.
  3. Lapayowker, Marc S. (2006). "Memorial—Mary Stuart Fisher". American Journal of Roentgenology. 187: 586. doi:10.2214/AJR.06.5066.
  4. Lapayowker, Marc S. (2006). "Memorial—Mary Stuart Fisher". American Journal of Roentgenology. 187: 586. doi:10.2214/AJR.06.5066.
  5. Linton, Otha W. (2006). "Mary Stuart Fisher, MD". Radiology. 241: 326. doi:10.1148/radiol.2411062580.
  6. Linton, Otha W. (2006). "Mary Stuart Fisher, MD". Radiology. 241: 326. doi:10.1148/radiol.2411062580.
"https://ml.wikipedia.org/w/index.php?title=മേരി_സ്റ്റുവർട്ട്_ഫിഷർ&oldid=3953764" എന്ന താളിൽനിന്ന് ശേഖരിച്ചത്