മേരി സാർജന്റ് ഫ്ലോറൻസ്

ബ്രിട്ടീഷ്കാരിയായ ചിത്രകാരി

ഫിഗർ വിഷയങ്ങൾ, ഫ്രെസ്കോ ചുവർ അലങ്കാരങ്ങൾ, വാട്ടർ കളർ, പാസ്റ്റൽ എന്നിവകൊണ്ടുള്ള പ്രകൃതിദൃശ്യങ്ങൾ എന്നിവയുടെ ബ്രിട്ടീഷുകാരിയായ ചിത്രകാരിയായിരുന്നു എമ്മ മേരി സാർജൻറ് ഫ്ലോറൻസ് (ജീവിതകാലം: 21 ജൂലൈ 1857 - ഡിസംബർ 14, 1954).

മേരി സാർജന്റ് ഫ്ലോറൻസ്
ജനനം
എമ്മ മേരി സാർജൻറ്

(1857-07-21)21 ജൂലൈ 1857
ലണ്ടൻ, യുണൈറ്റഡ് കിംഗ്ഡം
മരണം14 ഡിസംബർ 1954(1954-12-14) (പ്രായം 97)
ട്വിക്കൻഹാം, യുണൈറ്റഡ് കിംഗ്ഡം
ദേശീയതബ്രിട്ടീഷ്
കലാലയംSlade School of Art
തൊഴിൽചിത്രകാരി, സഫ്രാഗെറ്റ്
ജീവിതപങ്കാളി(കൾ)
ഹെൻ‌റി സ്മിത്ത് ഫ്ലോറൻസ്
(m. 1888⁠–⁠1891)
his death

ജീവിതരേഖ തിരുത്തുക

 
A badge of the Women's Tax Resistance League, with the slogan "No vote, no tax", as designed by Margaret Sargant Florence

എമ്മ ലണ്ടനിൽ ജനിച്ചു. നീ സാർജൻറ്. അവരുടെ പിതാവ് ഹെൻറി സാർജൻറ് ഒരു ബാരിസ്റ്ററും അമ്മ കാതറിൻ എമ്മ ബെയ്‌ലുമായിരുന്നു. ജഡ്ജി ചാൾസ് ഹെൻ‌റി സാർജൻറ്, സസ്യശാസ്ത്രജ്ഞൻ എഥേൽ സാർജൻറ്, ഹെഡ്മാസ്റ്റർ വാൾട്ടർ ലീ സാർജൻറ്, ശിൽ‌പി ഫ്രാൻസിസ് വില്യം സാർജൻറ് എന്നിവർ അവരുടെ സഹോദരങ്ങളാണ്.

1888-ൽ ഹെൻറി സ്മിത്ത് ഫ്ലോറൻസ് എന്ന അമേരിക്കൻ സംഗീതജ്ഞനെ അവർ വിവാഹം കഴിച്ചു.[1]അവർക്ക് രണ്ട് മക്കളുണ്ടായിരുന്നു: സാമ്പത്തിക ശാസ്ത്രജ്ഞനായ ഫിലിപ്പ് സാർജൻറ് ഫ്ലോറൻസ്, മനഃശാസ്ത്രവിദഗ്ദ്ധനും ഫ്രോയിഡ് വിവർത്തകനുമായ അലിക്സ് സ്ട്രാച്ചി.

പാരീസിൽ ലൂക്ക്-ഒലിവിയർ മെർസണിന് കീഴിലും, അൽഫോൺസ് ലെഗ്രോസിനു കീഴിലുള്ള സ്ലേഡ് സ്കൂളിലും അവർ പഠിച്ചു. [1]ന്യൂ ഇംഗ്ലീഷ് ആർട്ട് ക്ലബ്ബിലും ടെമ്പേരയിലെ സൊസൈറ്റി ഓഫ് പെയിന്റേഴ്സിലും അംഗമായിരുന്നു. ന്യൂജേഴ്‌സിയിലെ നട്ട്‌ലിയിൽ ഒരു കാരിയേജ് ഹൗസിൽ അവർ താമസിച്ചു. പിന്നീട് അത് മറ്റ് പ്രാദേശിക കലാകാരന്മാർ ഉപയോഗിക്കുന്ന സ്റ്റുഡിയോ ആയി.[2]1891-ൽ മുങ്ങിമരിച്ച ഭർത്താവിന്റെ മരണശേഷം, അവർ ബക്കിംഗ്ഹാംഷെയറിലെ മാർലോയിലേക്ക് മാറി. "ലോർഡ്‌സ് വുഡ്" (1899-1900) എന്ന വീട് നിർമ്മിച്ചു. അവിടെ 1940 വരെ അവർ താമസിച്ചു. ഇന്റീരിയറിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ആദ്യ രൂപകൽപ്പനയിൽ ഇഷ്ടിക മതിലുകളും, അതിൽ വാതിലുകളൊ, പ്ലംബിംഗോ ഉണ്ടായിരുന്നില്ല.[3]

ചിൽഡ്രൻ അറ്റ് ചെസ്സ് (c.1903), സഫർ ലിറ്റിൽ ചിൽഡ്രൻ ടു കം ടു മീ (1913), പെന്തക്കോസ്ത് (c.1913) എന്നീ കൃതികളിലൂടെയാണ് അവർ അറിയപ്പെടുന്നത്. ഓക്കാം, റട്ട്‌ലാൻഡിലെ ഓൾഡ് സ്കൂളിലും (c.1909-14), ബർമിംഗ്ഹാമിനടുത്തുള്ള ബോൺവില്ലെ ജൂനിയർ സ്കൂളിലും (1912-14) അവർ യഥാർത്ഥ ഫ്രെസ്കോ അലങ്കാരങ്ങൾ വരച്ചു. ഓഖാം സ്കൂളിലെ അവരുടെ ഫ്രെസ്കോകൾ ഹെഡ്മാസ്റ്റർ, അവരുടെ സഹോദരൻ, വാൾട്ടർ ലീ സാർഗന്റ് എന്നിവരാൽ നിയോഗിക്കപ്പെട്ടവയാണ്. കൂടാതെ ഗാരെത്തിന്റെ ആർതുറിയൻ കഥയെ ചിത്രീകരിക്കുകയും ചെയ്യുന്നു.[4]

അവർ ഒരു വോട്ടവകാശപ്രവർത്തകയായിരുന്നു. വിമൻസ് ടാക്‌സ് റെസിസ്റ്റൻസ് ലീഗിന്റെ പിന്തുണക്കാരിയും, 1915-ലെ ഹേഗ് പീസ് കോൺഗ്രസിന്റെ കമ്മിറ്റി അംഗവുമായിരുന്നു.[5] കേംബ്രിഡ്ജ് പണ്ഡിതനും എഡിറ്ററുമായ ചാൾസ് കേ ഓഗ്ഡനുമായി ചേർന്ന്, അവർ സൈനികതയെയും ഫെമിനിസത്തെയും കുറിച്ചുള്ള ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അത് അന്താരാഷ്ട്ര സൈനികതയെ ചെറുക്കാനുള്ള അധികാരവും ഉത്തരവാദിത്തവും സ്ത്രീകൾക്കുണ്ടെന്ന് വാദിച്ചു.[6] സൈനികത, സാമ്രാജ്യത്വം, അടിമത്തം, സ്ത്രീകളുടെ വിധേയത്വം എന്നിവ തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ അത് കണ്ടെത്തി. അത് വാദിച്ചത്, മനുഷ്യ ചരിത്രത്തിന്റെ വിസ്തൃതമായ മേഖലയിലുടനീളം സ്ത്രീകളെ രാഷ്ട്രീയവും സാമ്പത്തികവും ലൈംഗികവുമായ കീഴടക്കലിലും സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള ആവശ്യങ്ങളുടെ വൈകി ഉയർന്നുവരുന്നതിലും പ്രധാന ഘടകമാണ്.[7]

1940-ൽ അവർ കളർ കോ-ഓർഡിനേഷൻ എന്ന പേരിൽ വർണ്ണത്തിന്റെ ചരിത്രം, സിദ്ധാന്തം, സൗന്ദര്യശാസ്ത്രം എന്നിവയെക്കുറിച്ചുള്ള ഒരു കൃതി എഴുതി.[8] ടെമ്പറയിലെ ചിത്രകാരന്മാരുടെ സൊസൈറ്റിയുടെ പേപ്പറുകളുടെ രണ്ട് വാല്യങ്ങൾ അവർ എഡിറ്റ് ചെയ്തു.

മിഡിൽസെക്സിലെ ട്വിക്കൻഹാമിൽ വച്ചാണ് അവർ മരിച്ചത്.

അവലംബം തിരുത്തുക

  1. 1.0 1.1 Frances Spalding (1990). 20th Century Painters and Sculptors. Antique Collectors' Club. ISBN 1 85149 106 6.
  2. Chlak, Victoria. "Nutley opinion: Artist's work shows up across the pond", Nutley Sun, March 31, 2016. Accessed July 31, 2019. "The Enclosure was known for being an artists' colony during the years, but it wasn't the only place in town that has been the home of painters and 'etchers.' Several blocks away, tucked almost out of view on Vreeland Avenue, sits a tiny carriage house that served as a studio for many Nutley artists.... In the late 1800s, an Englishwoman named Mary Sargant Florence was the first artist to live there."
  3. Historic England. "Lord's Wood (1332156)". National Heritage List for England. Retrieved 13 May 2017.
  4. The quest for the Grail: Arthurian legend in British art, 1840-1920 (p68-9) by Christine Poulson
  5. Sharon Ouditt. Fighting forces, writing women: identity and ideology in the First World War, Routledge, 1993 ISBN 0-415-04705-6 ISBN 978-0415047050
  6. C.K. Ogden and Mary Sargant Florence. Militarism versus Feminism: An Enquiry and a Policy Demonstrating that Militarism involves the Subjection of Women, London: Allen and Unwin, 1915
  7. Ogden and Florence, "Militarism versus Feminism"
  8. M. Sargant Florence. Colour Co-ordination, London: John Lane, 1940
"https://ml.wikipedia.org/w/index.php?title=മേരി_സാർജന്റ്_ഫ്ലോറൻസ്&oldid=3779336" എന്ന താളിൽനിന്ന് ശേഖരിച്ചത്