മേരി വോൾസ്റ്റൊൺക്രാഫ്റ്റ്
ഇംഗ്ലീഷ് എഴുത്തുകാരിയും, തത്ത്വചിന്തകയും, സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിച്ചവരിലെ തുടക്കക്കാരിയുമായിരുന്നു മേരി വോൾസ്റ്റോൺക്രാഫ്റ്റ് (Mary Wollstonecraft) (27 April 1759–10 September 1797). പാരമ്പര്യേതര വ്യക്തിബന്ധങ്ങൾ ഉൾക്കൊള്ളുന്ന വോൾസ്റ്റോൺക്രാഫ്റ്റിന്റെ ജീവിതം അക്കാലത്ത് അവരുടെ രചനയേക്കാൾ കൂടുതൽ ശ്രദ്ധ നേടിയിരുന്നു. ഇന്ന് വോൾസ്റ്റോൺക്രാഫ്റ്റ് ഫെമിനിസ്റ്റ് തത്ത്വചിന്തയുടെ സ്ഥാപകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഫെമിനിസ്റ്റുകൾ പലപ്പോഴും അവളുടെ ജീവിതത്തെയും അവളുടെ കൃതികളെയും പ്രധാന സ്വാധീനമായി ഉദ്ധരിക്കാറുണ്ട്.
Mary Wollstonecraft | |
---|---|
![]() Mary Wollstonecraft by John Opie, c. 1797 | |
Born | Spitalfields, London, England | 27 ഏപ്രിൽ 1759
Died | 10 സെപ്റ്റംബർ 1797 Somers Town, London, England | (പ്രായം 38)
Notable work | A Vindication of the Rights of Woman |
Partner |
|
Children | Frances "Fanny" Imlay Mary Shelley |
ഹ്രസ്വ ജീവിതത്തിനിടയിൽ അവർ നോവലുകൾ, ഒരു യാത്രാ വിവരണം, ഫ്രഞ്ച് വിപ്ലവത്തിന്റെ ചരിത്രം, ഒരു പെരുമാറ്റ പുസ്തകം, കുട്ടികളുടെ പുസ്തകം എന്നിവ എഴുതി. എ വിൻഡിക്കേഷൻ ഓഫ് റൈറ്റ്സ് ഓഫ് വുമൺ (1792) എന്ന പുസ്തകത്തിന്റെ പേരിലാണ് വോൾസ്റ്റോൺക്രാഫ്റ്റ് ഇന്ന് മുഖ്യമായും അറിയപ്പെടുന്നത്. അതിൽ സ്ത്രീകൾ സ്വാഭാവികമായും പുരുഷന്മാരേക്കാൾ താഴ്ന്നവരല്ലെന്നും അവർക്ക് അന്നുള്ള താഴ്ന്ന നില വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണെന്നും അവർ വാദിക്കുന്നു. സ്ത്രീകളെയും പുരുഷന്മാരെയും തുല്യരായി കണക്കാക്കണമെന്നും അതിനു പറ്റിയ ഒരു സാമൂഹിക ക്രമം ഭാവനയിൽ കാണണമെന്നും അവർ നിർദ്ദേശിക്കുന്നു.
വോൾസ്റ്റോൺക്രാഫ്റ്റിന്റെ മരണശേഷം, അവരുടെ ഭർത്താവ് അവരുടെ അവരുടെ പാരമ്പര്യേതര ജീവിതശൈലി വെളിപ്പെടുത്തുന്ന ഒരു ഓർമ്മക്കുറിപ്പ് (1798) പ്രസിദ്ധീകരിച്ചു, ഇത് ഒരു നൂറ്റാണ്ടോളം അവരുടെ പ്രശസ്തിയെ ആ വഴിയിൽ തിരിച്ചു വിട്ടു. എന്നിരുന്നാലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെ, വോൾസ്റ്റോൺക്രാഫ്റ്റ് സ്ത്രീകളുടെ തുല്യതയ്ക്കായി വാദിക്കുകയും, പരമ്പരാഗത സ്ത്രീത്വത്തെ വിമർശിക്കുകയും ചെയ്ത ചിന്തകയായി അംഗീകരികരിക്കപ്പെട്ടു.
വോൾസ്റ്റോൺക്രാഫ്റ്റ് അരാജകവാദ പ്രസ്ഥാനത്തിന്റെ പൂർവ്വികരിൽ ഒരാളായ തത്ത്വചിന്തകനായ വില്യം ഗോഡ്വിനെയാണ് വിവാഹം കഴിച്ചത്. വോൾസ്റ്റോൺക്രാഫ്റ്റ് തന്റെ രണ്ടാമത്തെ മകളായ മേരി ഷെല്ലിക്ക് ജന്മം നൽകി പതിനൊന്ന് ദിവസത്തിന് ശേഷം തന്റെ 38-ാം വയസ്സിൽ മരണമടഞ്ഞു. മേരി ഷെല്ലി ഒരു പ്രഗത്ഭ എഴുത്തുകാരിയും ഫ്രാങ്കൻസ്റ്റൈൻ എന്ന വിഖ്യാത നോവലിന്റെ രചയിതാവുമായിരുന്നു. പ്രശസ്ത കവിയായ ഷെല്ലിയായിരുന്നു അവരുടെ ഭർത്താവ്.