മേരി മേനാർഡ് ഡാലി
മേരി മേനാർഡ് ഡാലി (ഏപ്രിൽ 16, 1921 - ഒക്ടോബർ 28, 2003) ഒരു അമേരിക്കൻ ജൈവശാസ്ത്രജ്ഞയായിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ കറുത്ത അമേരിക്കൻ വനിതയായിരുന്നു. രസതന്ത്രത്തിൽ 1947-ൽ കൊളംബിയ സർവകലാശാല അവാർഡ് നൽകിയിരുന്നു.
മേരി മേനാർഡ് ഡാലി | |
---|---|
ജനനം | കൊറോണ, ക്വീൻസ്, ന്യൂയോർക്ക് നഗരം | ഏപ്രിൽ 16, 1921
മരണം | ഒക്ടോബർ 28, 2003 ന്യൂയോർക്ക് നഗരം | (പ്രായം 82)
മറ്റ് പേരുകൾ | മേരി മേനാർഡ് ഡാലി ക്ലാർക്ക് |
പൗരത്വം | അമേരിക്കൻ |
കലാലയം | |
ജീവിതപങ്കാളി(കൾ) | വിൻസെന്റ് ക്ലാർക്ക് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജൈവരസതന്ത്രം |
സ്ഥാപനങ്ങൾ |
|
പ്രബന്ധം | A Study of the Products Formed by the Action of Pancreatic Amylase on Corn Starch[1] (1947) |
ഡോക്ടർ ബിരുദ ഉപദേശകൻ | മേരി ലെറ്റിയ കാൾഡ്വെൽ |
ആദ്യ ജീവിതം
തിരുത്തുകഡാലിയുടെ പിതാവ് ഇവാൻ സി. ഡാലി ബ്രിട്ടീഷ് വെസ്റ്റ് ഇൻഡീസിൽ നിന്ന് കുടിയേറിപ്പാർത്ത ഒരു പോസ്റ്റ് ഓഫീസ് ഗുമസ്തനായിരുന്നു. തുടർന്ന് വാഷിങ്ടൺ ഡി.സി.യിലെ ഹെലൻ പേജ്നെ വിവാഹം ചെയ്തു.[2] ന്യൂയോർക്ക് നഗരത്തിലാണ് അവർ താമസിച്ചിരുന്നത്. മേരി കൊറോണ ക്വീൻസിൽ ജനിച്ചു വളർന്നു.[3]വാഷിങ്ടണിലെ അമ്മയുടെ മുതുമുത്തച്ഛനെ സന്ദർശിക്കുന്ന പതിവുണ്ടായിരുന്നപ്പോൾ അവിടെ ലൈബ്രറിയിൽ നിന്ന് ലഭിച്ച പുസ്തകങ്ങളിൽ നിന്ന് ശാസ്ത്രജ്ഞരെയും അവരുടെ നേട്ടങ്ങളെയും കുറിച്ച് വായിക്കാൻ കഴിഞ്ഞു. പോൾ ഡി ക്യുരീഫിന്റെ ദി മൈക്രോബ് ഹണ്ടേഴ്സ് ഏറെ സ്വാധീനിക്കുകയും ഒരു ശാസ്ത്രജ്ഞയായിത്തീരാൻ ഡാലിയ്ക്ക് പ്രചോദനം ലഭിക്കുകയും ചെയ്തു. [4]
അവലംബം
തിരുത്തുക- ↑ Brown, Mitchell C. (1996). "Marie Maynard Daly: Biochemist". The Faces of Science: African-Americans in the Sciences.
- ↑ "Marie M. Daly". Biography. A&E Television Networks. Retrieved 21 March 2018.
- ↑ Kessler, James; Kidd, J.S.; Kidd, Renee; Morin, Katherine A. (1996). Distinguished African-American Scientists of the 20th Century. Phoenix, AZ: Oryx Press. p. 57. Retrieved 21 March 2018.
- ↑ "Marie Maynard Daily". Science History Institute. Retrieved 20 March 2018.