മേരി മെയ്പ്സ് ഡോഡ്ജ് (ജീവിതകാലം : ജനുവരി  26, 1831 – ആഗസ്റ്റ് 21, 1905) ഒരു അമേരിക്കൻ എഴുത്തുകാരിയും പത്രാധിപയുമായിരുന്നു. കുട്ടികൾക്കു വേണ്ടയുള്ള രചനകളായിരുന്നു പ്രധാനമായി ചെയ്തിരുന്നത്. Hans Brinker എന്ന അവരുടെ നോവൽ പ്രസിദ്ധമാണ്.

Mary Mapes Dodge
ജനനംMary Elizabeth Mapes
(1831-01-26)ജനുവരി 26, 1831
New York City
മരണംഓഗസ്റ്റ് 21, 1905(1905-08-21) (പ്രായം 74)
Tannersville, New York
തൊഴിൽWriter
ദേശീയതAmerican
പങ്കാളിWilliam Dodge
കുട്ടികൾജെയിംസ് മെയ്പ്സ് ഡോഡ്ജ്, ഹാരിങ്ടൺ എം. ഡോഡ്ജ്.

ആദ്യകാലജീവിതം തിരുത്തുക

മേരി എലിസബത്ത് മെയ്പ്സ് എന്ന പേരിൽ പ്രൊഫസ്‍ ജെയിംസ് ജെയ് മെയ്പ്സിന്റെയും സോഫിയ ഫർമാന്റെയും മകളായി ന്യൂയോർക്ക് നഗരത്തിലാണ് അവർ ജനിച്ചത്. അവൾ സ്വകാര്യ അധ്യാപകർക്കു കീഴിൽ ഒരു നല്ല വിദ്യാഭ്യാസം നേടിയെടുക്കന്നതിന് അവർക്കു സാധിച്ചിരുന്നു. 1851 ൽ വില്ല്യം ഡോഡ്ജ് എന്ന അഭിഭാഷകനെ വിവാഹം ചെയ്തു. നാലു വർഷങ്ങൾക്കിടിയൽ അവർക്ക് ജെയിംസ്, ഹാരങ്ങ്ടണ് എന്നിങ്ങനെ രണ്ടു പുത്രന്മാരുണ്ടായി. 1857 ൽ വില്യം ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയും 1858 ൽ തൻറെ കുടുംബത്തെയുപേക്ഷിച്ച് പോകുകയും ചെയ്തു. ഒരു മാസത്തിനു ശേഷം അദ്ദേഹത്തിൻറെ മൃതദേഹം മുങ്ങിമരിച്ച നിലയിൽ കണ്ടെടുക്കുകയും മേരി മെയ്പ്സ് ഡോഡ്ജ് വിധവയായിത്തീരുകയും ചെയ്തു.

1859 ൽ അവർ സാഹിത്യരചനയും ഗ്രന്ഥപരിശോധനളും തുടങ്ങുകയും തൻറ പിതാവിനൊപ്പം ചേർന്ന് “വർക്കിങ്ങ് ഫാർമർ”, “യുണൈറ്റഡ് സ്റ്റേറ്റ്സ് ജേർണൽ” എന്നിങ്ങനെ രണ്ടു മാഗസിനുകളുടെ പ്രസിദ്ധീകരണത്തിനായി യത്നിക്കുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കകം സാഹിത്യരംഗത്ത് അവർ ഒരു വിജയമാകുകയും “The Irvington Stories” (1864) എന്ന പേരിൽ  ചെറുകഥകളുടെ ഒരു സമാഹാരം പുറത്തിറക്കുകയും ചെയ്തു. പിന്നീട് രചിച്ച “Hans Brinker”, അഥവാ “the Silver Skates”, അത്യധികം വിറ്റഴിക്കപ്പെട്ട ഒരു കൃതിയായി മാറുകയും ചെയ്തു. ഈ ഗ്രന്ഥത്തിന് ഫ്രഞ്ച് അക്കാദമിയുടെ 1500 ഫ്രാങ്ക് പണം ഉൾപ്പെടുന്ന അവാർഡിന് അർഹമാകുകയും ചെയ്തു.

പിന്നീടുള്ള ജീവിതകാലത്ത് മേരി “Hearth and Home” ൻറെ അസോസിയേറ്റ് എഡിറ്ററായി ചുമതലയേറ്റെടുത്തു. ഇതിൻറ എഡിറ്റർ ഹാരിയറ്ര് ബീച്ചർ സ്റ്റോവ് ആയിരുന്നു. അനേകവർഷങ്ങൾ മേരി പത്രത്തിൻററ കുടുബവിഭാഗവും കുട്ടികളുടെ വിഭാഗവും കൈകാര്യം ചെയ്തിരുന്നു. സെൻറ് നിക്കോളാസ് മാഗസിൻ എന്ന പേരിൽ കുട്ടികളുടെ മറ്റൊരു മാഗസിനും സ്വന്തമായി നടത്തിയിരുന്നു. ഇതിൽ കുട്ടികൾക്കായി മാർക്ക് ട്വയിൻ‌, ലൂയിസ മെയ് ആൽക്കോട്ട്, റോബർട്ട് ലൂയിസ് സ്റ്റീവൻസൺ തുടങ്ങിയ പ്രശസ്ത സാഹിത്യകാരന്മാരുടെ രചനകൾ ഉൾപ്പെടുത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ സെൻറ് നിക്കോളാസ് മാഗസിൻ കുട്ടികളുടെ മാഗസിൻ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിജയിച്ച പ്രസിദ്ധീകരണമായിരുന്നു. അക്കാലത്ത് 70,000 കോപ്പികൾ വരെ വിറ്റഴിച്ചിരുന്നു.

പ്രധാന രചനകൾ തിരുത്തുക

Prose

 • (1864). The Irvington Stories.
 • (1865). Hans Brinker, or The Silver Skates.
 • (1869). A Few Friends and How They Amused Themselves.
 • (1876). Baby Days.
 • (1876). Theophilus and Others.
 • (1883). Donald and Dorothy.
 • (1884). Baby World.
 • (1894). The Land of Pluck.

Verse

 • (1974). Rhymes and Jingles.
 • (1879). Along the Way.
 • (1894). When Life Is Young.
"https://ml.wikipedia.org/w/index.php?title=മേരി_മെയ്പ്‍സ്_ഡോഡ്ജ്&oldid=2528424" എന്ന താളിൽനിന്ന് ശേഖരിച്ചത്