മേരി മഗ്ദലീൻ (സ്റ്റീവൻസ്)

ആൽഫ്രഡ് സ്റ്റീവൻസൻ വരച്ച ചിത്രം

ബെൽജിയൻ ചിത്രകാരനായിരുന്ന ആൽഫ്രഡ് സ്റ്റീവൻസൻ വരച്ച ഒരു എണ്ണച്ചായാചിത്രമാണ് മേരി മഗ്ദലീൻ. സ്റ്റീവൻസ് മഗ്ദലന മറിയത്തിന്റെ ബൈബിൾ രൂപത്തെ പരിഷ്കരിച്ചതാണ് ഈ ചിത്രം. 2001 മുതൽ ഗെന്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.

Mary Magdalene
കലാകാരൻAlfred Stevens
വർഷം1887
MediumOil on canvas
അളവുകൾ111.8 cm × 77.3 cm (44 in × 30.4 in)
സ്ഥാനംMuseum of Fine Arts, Ghent

പാരീസിലെ വ്യാപാരി ജോർജ്ജ് പെറ്റിറ്റാണ് ഈ ചിത്രം വരയ്ക്കാൻ നിയോഗിച്ചത്.[1][2]

ചിതരചന തിരുത്തുക

പാരീസിലെ ലൗകിക ജീവിതത്തിന്റെ ചിത്രകാരനായിരുന്ന ആൽഫ്രഡ് സ്റ്റീവൻസ് 1887-ൽ നടി സാറാ ബെർ‌ണാർഡ്റ്റ്നെ കാണുകയും അദ്ദേഹം അവരുടെ നിരവധി ഛായാചിത്രങ്ങൾ നിർമ്മിക്കുകയും അവയിൽ ചിലത് ചരിത്രത്തിൽ നിന്നോ സാഹിത്യത്തിൽ നിന്നോ ഉള്ള ഒരു കഥാപാത്രമായി അവതരിപ്പിക്കുകയും ചെയ്തു. ഈ ചിത്രത്തിൽ ബെർ‌ണാർഡ്റ്റ്നെ സുവിശേഷപുസ്‌തകത്തിലെ വേശ്യയും പിന്നീട് മതപരിവർത്തനം നടത്തി ഏകാന്തയായി ഒഴിഞ്ഞുമാറി ജീവിച്ച മേരി മഗ്ദലനയായി കാണുന്നു. [2][1]

നീളമുള്ള മുടി, തലയോട്ടി എന്നിവ പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് വിഭാഗത്തിന്റെ മരണത്തിന്റെ ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന ഒരു നിശ്ചല ജീവിത ചിത്രത്തിന്റെ അടയാളം ആയി കാണുന്നു. പശ്ചാത്തലത്തിലുള്ള വിജനമായ ലാൻഡ്സ്കേപ്പ് മധ്യകാലഘട്ടത്തിലേക്ക് തിരിച്ചുപോകുന്ന ഒരു ഐക്കണോഗ്രാഫിക് പാരമ്പര്യത്തിന്റെ ഭാഗമാണ്.

അവലംബം തിരുത്തുക

  1. 1.0 1.1 "Mary Magdalene". Flemish Art Collection. Retrieved 20 August 2020.
  2. 2.0 2.1 "Alfred Stevens Mary Magdalene". Museum of Fine Arts, Ghent. Retrieved 20 August 2020.

ഉറവിടങ്ങൾ തിരുത്തുക

പുറംകണ്ണികൾ തിരുത്തുക