മേരി ജോസെഫിന മത്തിൽഡെ ഡ്യൂറോച്ചർ (6 ജനുവരി 1809 – 25 ഡിസംബർ 1893) ഒരു ബ്രസീലിയൻ പ്രസവചികിത്സകയും മിഡ്‌വൈഫും ഫിസിഷ്യനുമായിരുന്നു. ലാറ്റിനമേരിക്കയിലെ ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു അവർ.

ജീവചരിത്രം

തിരുത്തുക

ഫ്രഞ്ച് കുടിയേറ്റക്കാരുടെ മകളായിരുന്നു ഡ്യൂറോച്ചർ. പാരീസിൽ ജനിച്ച അവർ എട്ടാം വയസ്സിൽ മാതാപിതാക്കളോടൊപ്പം ബ്രസീലിലേക്ക് മാറി. രണ്ട് കുട്ടികളുള്ള വിധവയായ അവർ 1834-ൽ റിയോ ഡി ജനീറോയിലെ പുതുതായി സ്ഥാപിതമായ മെഡിക്കൽ സ്കൂളിൽ നിന്ന് ആദ്യമായി മെഡിക്കൽ ബിരുദം നേടി.

അറുപത് വർഷത്തോളം ഡ്യൂറോച്ചർ തന്റെ തൊഴിലിൽ സജീവമായിരുന്നു. സമകാലിക സ്ത്രീകളുടെ വസ്ത്രങ്ങളേക്കാൾ തന്റെ തൊഴിലിൽ കൂടുതൽ പ്രായോഗികം പുരുഷവേഷമാണെന്ന് കരുതിയതിനാൽ പുരുഷന്മാരുടെ വസ്ത്രങ്ങൾ ധരിക്കുന്ന ശീലം അവർ പിൻതുടർന്നു. ബ്രസീലിലെ പെഡ്രോ രണ്ടാമൻ ചക്രവർത്തിയുടെ കൊച്ചുമക്കളുടെ മിഡ്‌വൈഫായ ഡ്യുറോച്ചർ 1871-ൽ അക്കാദമിയ നാഷനൽ ഡി മെഡിസിനയിലെ ആദ്യത്തെ വനിതാ അംഗമായി, തുടർന്ന് 50 വർഷത്തോളം അക്കാദമിയിലെ ഏക വനിതയായിരുന്നു അവർ. [1]

  1. de Melo, Hildete Pereira; Rodrigues, Lígia M.C.S. "Pioneiras da Ciência do Brasil". SBPC/Rj (in ബ്രസീലിയൻ പോർച്ചുഗീസ്). Sociedade Brasileira para o Progresso da Ciência.

ഗ്രന്ഥസൂചിക

തിരുത്തുക
  • ജെന്നിഫർ എസ് ഉഗ്ലോവ് : The Macmillan dictionary of women's biography ( സ്ത്രീകളുടെ ജീവചരിത്രത്തിന്റെ മാക്മില്ലൻ നിഘണ്ടു) (1982)
  • ലോറ ലിൻ വിൻഡ്സർ :Women in medicine: an encyclopedia ( വൈദ്യശാസ്ത്രത്തിലെ സ്ത്രീ കൾ: ഒരു വിജ്ഞാനകോശം )
"https://ml.wikipedia.org/w/index.php?title=മേരി_ഡ്യൂറോച്ചർ&oldid=3907431" എന്ന താളിൽനിന്ന് ശേഖരിച്ചത്