മേരി ജെ. സ്കാർലറ്റ് ഡിക്സൺ ( née, സ്കാർലറ്റ് ; ഒക്ടോബർ 23, 1822 - ജനുവരി 28, 1900) ഒരു അമേരിക്കൻ വൈദ്യയായിരുന്നു. അവൾ അടിമത്ത വിരുദ്ധ സമരത്തിലെ ഒരു പ്രവർത്തകയായിരുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

എ വുമൺ ഒഫ് ദ സെഞ്ച്വറി എന്ന പുസ്തകത്തിൽ നിന്ന്

ജീവിതരേഖ

തിരുത്തുക

മേരി ജെ. സ്കാർലറ്റ് 1822 ഒക്ടോബർ 23-ന് പെൻസിൽവാനിയയിലെ ബെർക്സ് കൗണ്ടിയിലെ റോബ്സൺ ടൗൺഷിപ്പിൽ ജനിച്ചു. അവളുടെ മാതാപിതാക്കൾ സൊസൈറ്റി ഓഫ് ഫ്രണ്ട്സിലെ അംഗങ്ങളായിരുന്നു. മേരി ഏഴ് മക്കളിൽ ഇളയവളായിരുന്നു. അവളുടെ അച്ഛൻ ഒരു കർഷകനായിരുന്നു. അവൾക്ക് ഏകദേശം നാല് വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു, അധികം താമസിയാതെ ഒരു സഹോദരന്റെ മരണം കൂടി ആയപ്പോൾ അത്രയൊന്നും ഉത്പാദനക്ഷമമല്ലായിരുന്നു ഒരു കൃഷിത്തോട്ടത്തിൽ ആറ് കുട്ടികളുമായി അമ്മയും മാത്രമായിത്തീർന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ഡിക്സൺ അവളുടെ വിദ്യാഭ്യാസം വെസ്റ്റ് ചെസ്റ്ററിലും പെൻസിൽവാനിയയിലെ കെന്നറ്റ് സ്ക്വയറിലും നേടി. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

അടിമത്ത് വിരുദ്ധ പ്രവർത്തങ്ങൾ

തിരുത്തുക

1830-ൽ അടിമത്തത്തിനെതിരായ പ്രക്ഷോഭം ഉയർന്നപ്പോൾ, ആ സ്ഥലങ്ങളിൽ അവളുടെ കുടുംബം മാത്രമാണ് സജീവമായി പങ്കെടുത്തത്, അവരുടെ വീട് അടിമത്ത വിരുദ്ധ പ്രഭാഷണങ്ങളുടെ റിസോർട്ടായി മാറി. മേരിക്ക് പതിനാറ് വയസ്സുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ഫാമിലി എസ്റ്റേറ്റ് സ്ഥിരമായ ഉടൻ, ഡിക്സൺ ഗ്രാമ സ്കൂളുകളിൽ പഠിപ്പിക്കാൻ തുടങ്ങി. അവൾ ബാർട്ട് ടൗൺഷിപ്പിലെ ഹാരമൊണി സ്കൂളിലും; അന്ന് സ്മിർണയ്ക്ക് സമീപം താമസിച്ചിരുന്ന തോമസ് വിറ്റ്‌സന്റെ കുടുംബത്തിലും പഠിപ്പിച്ചു. [1]

വിദ്യാഭ്യാസം

തിരുത്തുക

കുട്ടിക്കാലത്ത് തന്നെ ഡിക്സന്റെ ചിന്തകൾ വൈദ്യശാസ്ത്രത്തിലേക്ക് നയിച്ചു. അദ്ധ്യാപ വൃത്തിയിലൂടെ അവർ അതിനുള്ള പണം കണ്ടെത്തി. 1850-ൽ പെൻസിൽവാനിയയിലെ ഫീമെയിൽ മെഡിക്കൽ കോളേജ് (പിന്നീട്, വുമൺസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയ ) വിദ്യാർത്ഥികളെ സ്വീകരിക്കാൻ തുടങ്ങിയപ്പോൾ, അതിലെ ഒരു പ്രൊഫസറിൽ നിന്ന് അവർക്ക് വിവരം ലഭിച്ചു. അവളുടെ മൂത്ത സഹോദരിയോടുള്ള കടമകൾ 1855 ലെ ശരത്കാലം വരെ അവളെ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. എങ്കിലും 1857 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ൽ ഡിക്സൺ ബിരുദം നേടി.

പഠനത്തിനുള്ള സമയം വളരെ കുറവാണെന്ന് തോന്നിയതിനാൽ, പൊതു പരിശീലനത്തിന് അനുയോജ്യമായ മറ്റൊരു പ്രഭാഷണ കോഴ്സ് അവൾ നടത്തി. ആ പ്രഭാഷണ വേളയിൽ, പാവപ്പെട്ടവരുടെ ഇടയിൽ പ്രാക്ടീസ് നേടാൻ അവൾ പ്രത്യേകം പരിശ്രമിച്ചു.സ്വന്തം നേട്ടത്തിനായി മാത്രമല്ല, കോളേജിന്റെ പൊതുനന്മയ്ക്കായി കൂടി കോളേജിൽ ഒരു ക്ലിനിക്ക് കെട്ടിപ്പടുക്കാൻ അവൾ പരിശ്രമിച്ചു ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ഔദ്യോഗിക ജീവിതം

തിരുത്തുക

1855-59 കാലഘട്ടത്തിൽ, അവർ രാജ്യത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ശുചിത്വത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി. 1859 ലെ ശരത്കാലത്തിൽ, വുമൺസ് മെഡിക്കൽ കോളേജിൽ ശരീരഘടനയുടെ ഡെമോൺസ്‌ട്രേറ്ററായി നിയമിതയായി, ആ സ്ഥാനം ഏറ്റെടുക്കാൻ ഫിലാഡൽഫിയയിലേക്ക് മടങ്ങി. നഗരത്തിലെ ആശുപത്രികൾ വനിതാ ഫിസിഷ്യൻമാർക്കായി തുറന്നിട്ടില്ലായിരുന്നു, കൂടാതെ വിദ്യാർത്ഥികൾക്ക് മികച്ച ക്ലിനിക്കൽ നിർദ്ദേശങ്ങൾക്കായി കിട്ടാനായി ചില മാറ്റം വരുത്തേണ്ടതുണ്ടെന്ന് കോളേജ് മാനേജ്‌മെന്റിന് തോന്നി. ഒരു സ്ത്രീകളൂടെ ആശുപത്രി എന്ന ലക്ഷ്യത്തിനായി വലിയ കെട്ടിടങ്ങൾ വാങ്ങി, അതിൽ മുറികൾ കോളേജ് ആവശ്യങ്ങൾക്കായി താൽക്കാലികമായി ഉപയോഗിക്കാൻ സാധിച്ചു. ഹോസ്പിറ്റലിൽ എമെലിൻ ഹോർട്ടൺ ക്ലീവ്‌ലാൻഡ്, എംഡിയെ റസിഡന്റ് ഫിസിഷ്യനായും ഡോ. സ്കാർലറ്റിനെ അസിസ്റ്റന്റ് ഫിസിഷ്യനായും നിയമിച്ചു. അവിടെ, അവർ ഒരു നല്ല ക്ലിനിക്കും ഔട്ട്ഡോർ പ്രാക്ടീസും നിർമ്മിച്ചു, അത് ആശുപത്രിക്ക് പുറമേ, വിദ്യാർത്ഥികൾക്ക് പ്രായോഗിക നിർദ്ദേശങ്ങൾക്ക് നല്ല അവസരങ്ങൾ നൽകി. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1862-ൽ അവർക്ക് കോളേജിൽ അനാട്ടമി പ്രൊഫസറായി നിയമനം ലഭിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, താൻ വളരെയധികം ഭാരം ഏറ്റെടുത്തുവെന്ന് തോന്നിയതിനാൽ, ശരീരഘടനയുടെ ഡെമോൺസ്ട്രേറ്റർ സ്ഥാനം അവൾ രാജിവച്ചു. 1865-ൽ, ഒരു വീട് ഉണ്ടാക്കുന്നതിനായി ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യൻ സ്ഥാനം രാജിവച്ചു. 1868-ൽ, റസിഡന്റ് ഫിസിഷ്യനായി അവൾ ആശുപത്രിയിൽ തിരിച്ചെത്തി, 1871 വരെ അവിടെ തുടർന്നു, അവൾ തന്റെ വീട്ടിലേക്ക് മടങ്ങി, അതേ സമയം ആശുപത്രിയിൽ വിസിറ്റിംഗ് ഫിസിഷ്യനായി നിയമിക്കപ്പെട്ടു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

റഫറൻസുകൾ

തിരുത്തുക
  1. {{cite news}}: Empty citation (help)