മേരി ജീൻ ക്രീക്ക്
മേരി ജീൻ ക്രീക്ക് (ജീവിതകാലം: 9 ഫെബ്രുവരി 1937[1] - മാർച്ച് 27, 2021)[2] ആസക്തി സംബന്ധമായ പഠനത്തിലും ചികിത്സയിലും വൈദഗ്ദ്ധ്യം നേടിയ ഒരു അമേരിക്കൻ ന്യൂറോബയോളജിസ്റ്റായിരുന്നു.[3] ഹെറോയിൻ ആസക്തിക്കുള്ള മെത്തഡോൺ തെറാപ്പി വികസിപ്പിച്ചെടുക്കുന്നതിൽ മേരി നൈസ്‌വാണ്ടർ, ഡോ. വിൻസെന്റ് ഡോൾ എന്നിവരോടൊപ്പമുള്ള പ്രവർത്തനത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[4]
മേരി ജീൻ ക്രീക്ക് | |
---|---|
ജനനം | 9 ഫെബ്രുവരി 1937 |
മരണം | 27 മാർച്ച് 2021 | (പ്രായം 84)
ദേശീയത | അമേരിക്കൻ |
കലാലയം | വെല്ലസ്ലി കോളേജ് കൊളംബിയ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് |
അറിയപ്പെടുന്നത് | മെത്തഡോൺ തെറാപ്പി |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ന്യൂറോബയോളജി |
സ്വാധീനങ്ങൾ | വിൻസെന്റ് ഡോൾ, മാരി നൈസ്വാണ്ടർ |
വിദ്യാഭ്യാസം
തിരുത്തുക1958-ൽ വെല്ലസ്ലി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബി.എ. ബിരുദം നേടിയ മേരി ജീൻ ക്രീക്ക്ബി[5] 1962-ൽ കൊളംബിയ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ നിന്ന് എം.ഡി. ബിരുദവും നേടി.[6]
കരിയർ
തിരുത്തുകഎംഡി പൂർത്തിയാക്കിയ ശേഷം ന്യൂയോർക്ക് ഹോസ്പിറ്റൽ-കോർണൽ മെഡിക്കൽ സെന്ററിൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ ഫെലോഷിപ്പ് പൂർത്തിയാക്കി. കോർണൽ മെഡിക്കൽ കോളേജിൽ അവർ വൈദ്യശാസ്ത്രം പഠിപ്പിച്ചു.[7] 2000-ൽ, ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസസിന്റെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കിന്, 2004-ൽ കൊളംബിയ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ നിന്ന് "വൈദ്യശാസ്ത്രത്തിലെ ആജീവനാന്ത മികവിന്" പൂർവ്വ വിദ്യാർത്ഥി ഗോൾഡ് മെഡൽ അവാർഡ് ലഭിച്ചു.[8] 2014-ൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസിൽ നിന്ന് ക്രീക്കിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു.[9]
സ്വകാര്യ ജീവിതം
തിരുത്തുകമേരി ജീൻ ക്രീക്കിൻറെ പിതാവ്, ലൂയിസ് ഫ്രാൻസിസ് ക്രീക്ക്, ഒരു എക്സാമിനർ-ഇൻ-ചീഫ് ആയിരുന്നതോടൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിന്റെ ബോർഡിലും സേവനമനുഷ്ഠിച്ചിരുന്നു.[10] 1970 ജനുവരി 24-ന് അവർ ഡോ. റോബർട്ട് എ. ഷെഫറിനെ വിവാഹം കഴിച്ചു.[11] 2021 മാർച്ച് 27 ന് 84 ആം വയസ്സിൽ അവർ അന്തരിച്ചു.[12]
അവലംബം
തിരുത്തുക- ↑ "Mary Kreek Obituary - New York, NY".
- ↑ "Mary Jeanne Kreek, pioneer in studies of addiction, has died". The Rockefeller University (in ഇംഗ്ലീഷ്). 2021-03-29. Retrieved 2021-03-29.
- ↑ Mantsch, John R; Bart, Gavin; Unterwald, Ellen M (15 May 2021). "In Memoriam". International Journal of Neuropsychopharmacology: pyab019. doi:10.1093/ijnp/pyab019.
- ↑ Wren, Christopher (3 October 1998). "Holding an Uneasy Line In the Long War on Heroin; Methadone Emerged in City Now Debating Its Use". The New York Times. Retrieved 22 November 2015.
- ↑ "Mary Jeanne Kreek '58". Wellesley College. Wellesley College. Archived from the original on 2017-06-13. Retrieved 22 November 2015.
- ↑ "MARY JEANNE KREEK, M.D." Rockefeller University. Archived from the original on 2015-11-23. Retrieved 22 November 2015.
- ↑ "Dr. R.A. Schaefer Weds List of Entertainment Benefit Parties; Dr. Mary Jeanne Kreek". The New York Times. No. 60. 24 January 1970. Retrieved 22 November 2015.
- ↑ Macpherson, Calum (11 February 2005). "Sixth Annual WINDREF Lecture". SGU Gazette. Retrieved 22 November 2015.[പ്രവർത്തിക്കാത്ത കണ്ണി]