ഐറിൻ പാൾബി
മേരി ഐറിൻ പാൾബി (മുമ്പ്, മാരിയറ്റ്; 9 ജനുവരി 1868 - 12 ജൂലൈ 1965) ഒരു കനേഡിയൻ വനിതാ കർഷക നേതാവും ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയുമായിരുന്നു. 1921 മുതൽ 1935 വരെ ആൽബർട്ടയിലെ കാബിനറ്റിൽ പ്രത്യേക ചുമതലകളൊന്നുമില്ലാത്ത മന്ത്രിയായി സേവനമനുഷ്ഠിച്ച അവർ, കർഷക സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതായ സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനായി പ്രവർത്തിച്ചു. ഫേമസ് ഫൈവിലെ അംഗമെന്ന നിലയിൽ, കാനഡയിലെ സെനറ്റിൽ സേവനമനുഷ്ഠിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിനായി പേഴ്സൺസ് കേസ് ആദ്യം കാനഡയിലെ സുപ്രീം കോടതിയിലേക്കും പിന്നീട് ബ്രിട്ടീഷ് ജുഡീഷ്യൽ കമ്മിറ്റിയുടെ പ്രിവി കൗൺസിലിലേയ്ക്കും എത്തിച്ച അഞ്ച് സ്ത്രീകളിൽ ഒരാളായിരുന്നു അവർ. 1930 മുതൽ 1934 വരെ, സ്വിറ്റ്സർലൻഡിലെ ജനീവയിലെ ലീഗ് ഓഫ് നേഷൻസിലെ മൂന്ന് കനേഡിയൻ പ്രതിനിധികളിൽ ഒരാളായി അവർ സേവമനുഷ്ടിച്ചിരുന്നു.
ഐറിൻ പാൾബി | |
---|---|
Member of the Legislative Assembly of Alberta | |
ഓഫീസിൽ 1921–1935 | |
മുൻഗാമി | ആൻഡ്രൂ ഗിൽമോർ |
പിൻഗാമി | ഡങ്കൻ മക്മില്ലൻ |
മണ്ഡലം | Lacombe |
1921–1935[1] | Minister without portfolio |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മേരി ഐറിൻ മാരിയറ്റ് 9 ജനുവരി 1868 ലണ്ടൻ, ഇംഗ്ലണ്ട് |
മരണം | 12 ജൂലൈ 1965 റെഡ് ഡീർ, ആൽബെർട്ട, കാനഡ | (പ്രായം 97)
രാഷ്ട്രീയ കക്ഷി | യുണൈറ്റഡ് ഫാർമേർസ്ക |
പങ്കാളി | Walter Parlby
(m. 1897; died 1951) |
കുട്ടികൾ | 1 |
ആദ്യകാല ജീവിതം
തിരുത്തുകകേണൽ ഏണസ്റ്റ് ലിൻഡ്സെ മാരിയറ്റ്, എലിസബത്ത് ലിഞ്ച് മാരിയറ്റ് ദമ്പതികളുടെ എട്ട് മക്കളിൽ മൂത്തവളായി 1868 ജനുവരി 9 ന് ഇംഗ്ലണ്ടിലെ ലണ്ടനിലാണ് മേരി ഐറിൻ മാരിയറ്റ് പാൽബി ജനിച്ചത്.[2][3]
അവലംബം
തിരുത്തുക- ↑ Cleverdon, Catherine (1950). The Woman Suffrage Movement in Canada. University of Toronto Press. p. 74.
- ↑ 2.0 2.1 Cavanaugh, Catherine (4 March 2015). "Mary Irene Parlby". The Canadian Encyclopedia (online ed.). Historica Canada. ISBN 978-0-88830-326-4. Archived from the original on 2022-11-29. Retrieved 2023-03-01.
- ↑ "The Famous Five - Irene Parlby - Private Life". abheritage.ca. Archived from the original on 8 December 2010. Retrieved 2 June 2022.