മേരി എസ്തപ്പാൻ
കേരളീയയായ സാമൂഹ്യ പ്രവർത്തകയാണ് മേരി എസ്തപ്പാൻ. മനോദൗർബല്യത്താൽ തെരുവിൽ അലഞ്ഞിരുന്ന നിരവധി പേരെ പുനരധിവസിപ്പിച്ചു. ഇതിനായി പെരുമ്പാവൂർ കൂവപ്പടിയിൽ അഭയഭവൻ ആരംഭിച്ച് പ്രവർത്തിക്കുന്നു. 18 മുതൽ 90 വയസ്സു വരെയുള്ളവർ ഇവിടെ അന്തേവാസികളാണ്. മലയാളികൾ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽനിന്ന് അലഞ്ഞുതിരിഞ്ഞെത്തിയ ഒട്ടേറെ പേരും ഇവിടെയുണ്ട്. സാമൂഹിക സേവനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള, സംസ്ഥാന സർക്കാരിന്റെ 2017 ലെ അക്കാമ്മ ചെറിയാൻ അവാർഡ് ലഭിച്ചു. [1]
പുരസ്കാരങ്ങൾ
തിരുത്തുക- സംസ്ഥാന സർക്കാരിന്റെ അക്കാമ്മ ചെറിയാൻ അവാർഡ് (2017)
- മർത്തമറിയം പുരസ്കാരം.
അവലംബം
തിരുത്തുക- ↑ "മേരി എസ്തപ്പാന് അംഗീകാരം; അഭയഭവൻ കുടുംബത്തിനും". 04 March 2018. Retrieved 14 March 2018.
{{cite news}}
:|first=
missing|last=
(help); Check date values in:|date=
(help)